Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബ്രാന്‍ഡ് അംബസിഡറായി തെലുഗു നടന്‍ രാം ചരണിനെ തിരഞ്ഞെടുത്തു. എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്റെ വന്‍ വിജയത്തോടെ രാം ചരണ്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി മാറിയിരുന്നു.

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

ഹീറോയുടെ ഗ്ലാമര്‍ XTEC മോട്ടോര്‍സൈക്കിള്‍ ക്യാമ്പയിനിന് താരം വ്യാഴാഴ്ച അരങ്ങേറ്റം കുറിച്ചതായി ഹീറോ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 125 സിസി മോട്ടോര്‍സൈക്കിളായ ഗ്ലാമര്‍ XTEC ന് 85,400 രൂപ മുതലാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്.

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

ഒരു പാന്‍-ഇന്ത്യന്‍ നടന്‍ എന്ന നിലയില്‍ രാം ചരണിന്റെ ജനപ്രീതി രാജ്യത്തുടനീളമുള്ള തങ്ങളുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വിശ്വസിക്കുന്നു.

MOST READ:അംബാനിമാർക്ക് പ്രിയം Cullinan -നോട്! ജിയോ ഗരാജിലുള്ളത് നാല് Rolls Royce എസ്‌യുവികൾ

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നായ ഗ്ലാമറിന്റെ യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് പ്രശസ്ത നടനായ രാം ചരണുമായുള്ള ബന്ധം എന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

'രാം ചരണിനൊപ്പം പുതിയ ഗ്ലാമര്‍ XTEC-യുടെ അതേ X- ഫാക്ടര്‍ പങ്കിടുന്ന ഒരു പങ്കാളിയെ ഞങ്ങള്‍ നേടിയിട്ടുണ്ട. ഒപ്പം തന്നെ യുവത്വവും പ്രകടന-അധിഷ്ഠിതവും ഊര്‍ജ്ജസ്വലവുമാണ്. ഈ ഉത്സവ സീസണില്‍ മോട്ടോര്‍സൈക്കിള്‍ 125cc സെഗ്മെന്റില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നു. രാം ചരണ്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ടെലിവിഷന്‍ ക്യാമ്പയിനിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്' സിംഗ് കൂട്ടിച്ചേര്‍ത്തു.

MOST READ:ടാക്സ് അടയ്ക്കാതെ മുങ്ങിനടക്കാമെന്ന് വിചാരിച്ചോ; പണിവരുന്നുണ്ടേ..

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

തെലുഗിലെ മറ്റൊരു സൂപ്പര്‍ താരമായ ജൂനിയര്‍ എന്‍ടിആറിനൊപ്പം രാം ചരണ്‍ അഭിനയിച്ച ആര്‍ആര്‍ആര്‍ പാന്‍ ഇന്ത്യ ഹിറ്റ് ആയിരുന്നു. ബോക്‌സ്ഓഫീസില്‍ 1200 കോടിയിലേറെയാണ് ഈ ചിത്രം വാരിയത്. ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍-സ്‌കൂട്ടറര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്ന് പുതിയ റോളിനെ കുറിച്ച് രാം ചരണ്‍ പറഞ്ഞു. വരാനിരിക്കുന്ന ഒരു ഗ്ലാമറസ് സമയത്തിനായി ഞാന്‍ ശരിക്കും കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

ഹീറോ മോട്ടോകോര്‍പ്പിന്റെ ഗ്ലാമര്‍ XTEC മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ പരസ്യത്തില്‍ അദ്ദേഹത്തെ കാണാം. കോളിനും എസ്എംഎസിനുമുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ബില്‍റ്റ്-ഇന്‍ മൊബൈല്‍ ചാര്‍ജര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഗ്ലാമര്‍ മോഡല്‍ വരുന്നത്.

MOST READ:68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

സൈഡ് സ്റ്റാന്‍ഡ്, എഞ്ചിന്‍ കട്ട് ഓഫ്, ബാങ്ക് ആംഗിള്‍ സെന്‍സര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ബ്ലാക്ക്, ഗ്രേ, റെഷ് നിറങ്ങളിലാണ് ഈ മോഡല്‍ ലഭിക്കുക. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി നിഷ്‌ക്രിയ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് ഫംഗ്ഷനുമായിട്ടാണ് പുതിയ ഗ്ലാമര്‍ XTEC വരുന്നത്.

Hero MotoCorp-നൊപ്പം രാം ചരണിന്റെ പുത്തന്‍ റൈഡ്; പുതിയ ബ്രാന്‍ഡ് അംബസിഡര്‍

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളുമുള്ള ഒരു ജോടി 18 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വീലുകളിലും 130 എംഎം ഡ്രം ബ്രേക്കുകള്‍ ഉപയോഗിക്കുന്നു. അവ 240 മില്ലീമീറ്ററായി അപ്ഗ്രേഡുചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

More from DriveSpark

Article Published On: Friday, September 30, 2022, 11:49 [IST]
English summary
Telugu superstar ram charan appointed as the new brand ambassador of hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X