കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി കൊച്ചിൻ ടിവിഎസ് ഡീലർഷിപ്പ്. ഇന്ത്യയില്‍ ഇന്നോളം എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒരു പരാതിക്കും ഇടംനല്‍കിയിട്ടില്ലാത്ത മോഡലാണ് അഭ്യന്തര വാഹന നിര്‍മാതാക്കളിൽ നിന്നും പുറത്തെത്തിയ ഈ മിടുക്കൻ.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

ഐക്യൂബ് സ്റ്റാൻഡേർഡ്, ഐക്യൂബ് S എന്നീ രണ്ട് വേരിയന്റുകളാണ് മെഗാ ഡെലിവറിയുടെ ഭാഗമായി ടിവിഎസ് കൈമാറിയത്. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ മോഡലുകൾക്ക് യഥാക്രമം 1.24 ലക്ഷം, 1.30 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

പുതിയ മാറ്റങ്ങളുമായി ടിവിഎസ് തങ്ങളുടെ പുതിയ ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്. ബേസ്, S, ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കമ്പനി ജനപ്രിയമായ ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: ക്രൂയിസര്‍ മോട്ടോര്‍സൈക്കിന്റെ അവതരണത്തിനൊരുങ്ങി TVS; ആദ്യ ചിത്രങ്ങള്‍ പുറത്ത്

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

നിലവിൽ ഐക്യൂബിന്റെ ബേസ്, S പതിപ്പുകൾക്കായുള്ള ബുക്കിംഗ് മാത്രമാണ് അവതരണ വേളയിൽ ടിവിഎസ് ആരംഭിച്ചത്. ടോപ്പ് എൻഡ് ST വേരിയന്റിനായുള്ള വിൽപ്പന കമ്പനി അവതരിപ്പിക്കുകയുള്ളൂവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനായി ഇനി അധിക ദിവസങ്ങൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

ടോപ്പ് ST വേരിയന്റിനായുള്ള ഡെലിവറി 2022 ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ടിവിഎസ് മോട്ടോർ കമ്പനിയുടെ ഐക്യൂബ് ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ ഈ വർഷം നേട്ടമുണ്ടാക്കുന്നതാണ് കാണാനാവുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടർ 2022 ജൂണിൽ മാത്രം 4,667 യൂണിറ്റ് വിൽപ്പന നടത്തിയതായി കമ്പനി അറിയിച്ചിരുന്നു.

MOST READ: അക്വാപ്ലാനിംഗ് / ഹൈഡ്രോ പ്ലാനിംഗ്; മൺസൂൺ കാലത്ത് റോഡിൽ പതിയിരിക്കുന്ന അപകടം!

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണ് ഇതെന്നും ബ്രാൻഡ് പറയുന്നു. പുതിയ മോഡൽ വർഷത്തെ മാറ്റം സ്‌കൂട്ടറിൽ ശ്രദ്ധേയമായ നിരവധി പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചതും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും പുതിയ ആവർത്തനത്തിൽ സ്‌കൂട്ടറിന് സവിശേഷതകളെ അടിസ്ഥാനമാക്കി നിരവധി പുതിയ വകഭേദങ്ങൾ ലഭിച്ചതും വേരിയന്റ് നിര പുനക്രമീകരിക്കാൻ കാരണമായി.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

വിവിധ ബാറ്ററി റേഞ്ച് ഓപ്ഷനുകളാണ് ഈ വേരിയന്റിലൂടെ ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. ഷൈനിംഗ് റെഡ്, ടൈറ്റാനിയം ഗ്രേ, മെർക്കുറി ഗ്രേ, കോപ്പർ ബ്രോൺസ്, മിന്റ് ബ്ലൂ, കോർപ്പറേറ്റ് ബ്രോൺസ്, ലൂസിഡ് യെല്ലോ, സ്റ്റാർലൈറ്റ് ബ്ലൂ, കോറൽ സാൻഡ്, കോപ്പർ ബ്രോൺസ് മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ് എന്നീ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് സ്കൂട്ടർ ലഭ്യമാവും.

MOST READ: പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

കൂടാതെ ഫീച്ചർ റിച്ചായ ടിവിഎസ് ഐക്യൂബ് സ്മാര്‍ട്ട് Xconnect പ്ലാറ്റ്ഫോമിലുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ്ങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ നല്‍കുന്ന ഐക്യൂബ് ആപ്പ് തുടങ്ങിയ ഫീച്ചറുകളുമായാണ് വിപണിയിൽ കളംപിടിച്ചിരിക്കുന്നത്.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

വിവിധ കണക്ടിവിറ്റി ഓപ്ഷനുകൾക്ക് പുറമെ എൽഇഡി ലൈറ്റിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ടോർച്ചോടുകൂടിയ ഫ്ലിപ്പ് കീഫോബ്, പാർക്ക് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, ഹസാർഡ് ലാമ്പുകൾ, സർവീസ് റിമൈൻഡറുകൾ എന്നീ സവിശേഷതകളും ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറിനെ വേറിട്ടുനിർത്തുന്നുണ്ട്.

MOST READ: Brezza -യ്ക്ക് പിന്നാലെ പുത്തൻ Vitara മിഡ് സൈസ് എസ്‌യുവിയും ഉടൻ പുറത്തിറക്കാനൊരുങ്ങി Maruti

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എല്ലാ വേരിയന്റുകളിലും 3kW BLDC ഹബ്-മൗണ്ടഡ് മോട്ടോറാണ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഇത് പരമാവധി 4.4 kW (6 bhp) കരുത്തിൽ 140 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായതാണ്. സ്റ്റാൻഡേർഡ്,S എന്നീ താഴ്ന്ന വേരിയന്റുകളിൽ ഒരു ചെറിയ 3.04 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് പ്രവർത്തിക്കുന്നത്.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

ഇത് ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് വരെയാണ് അവകാശപ്പെടുന്നത്. അതേസമയം ടോപ്പ് എൻഡ് ST വേരിയന്റിൽ ഒരു വലിയ 4.56 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇതിന് 140 കിലോമീറ്റർ റേഞ്ചാണുള്ളത്.

കൊച്ചിയിൽ പുത്തൻ iQube ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മെഗാ ഡെലിവറിയുമായി ടിവിഎസ്

സെഗ്‌മെന്റിലെ ബജാജ് ചേതക് ഇലക്ട്രിക്, ഓല S1 പ്രോ തുടങ്ങിയ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് ടിവിഎസ് ഐക്യൂബിന്റെ ഇന്ത്യയിലെ മത്സരം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഡിമാന്റ് വിപണിയിൽ ഉയരുമ്പോൾ ചേതക് ഇലക്ട്രിക്, സിമ്പിൾ വൺ ഇ-സ്കൂട്ടറുകൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങൾ പോലും വിൽപ്പനയിൽ കുതിച്ചുയരുകയാണ്.

More from DriveSpark

Article Published On: Monday, July 4, 2022, 11:17 [IST]
English summary
Tvs delivered over 80 units of iqube electric scooters in a single day at kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X