പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ഹോണ്ട ആക്‌ടിവ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ. സ്കൂട്ടർ വിപണിയിൽ ടിവിഎസിനു മേൽക്കൈ നേടിക്കൊടുത്ത മോഡൽ കൂടിയാണിത്. ശരിക്കും പറഞ്ഞാൽ കമ്പനിയുടെ ശുക്രൻ!

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ഉയർന്ന നിർമാണ നിലവാരവും യാത്രാസുഖവും ഫീച്ചറുകളും മികച്ച മൈലേജും ഒക്കെയാണ് ഇന്ത്യയിലെ 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ജുപ്പിറ്റർ തിളങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം. ഈ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ടിവിഎസ് മോട്ടോർ കമ്പനി ജുപ്പിറ്ററിന്റെ പുതിയ വകഭേദം പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ജുപ്പിറ്റർ ക്ലാസിക് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ മോഡൽ സ്‌കൂട്ടറിന്റെ ടോപ്പ് എൻഡ് വേരിയന്റായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 85,866 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: പുതിയ ആപ്പിള്‍ ഐഫോണ്‍ 14-ന്റെ വിലയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന മികച്ച മോട്ടോര്‍സൈക്കിളുകള്‍

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ഇന്ത്യയിൽ ജുപ്പിറ്ററിന്റെ 50 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ ക്ലാസിക് പതിപ്പിനെ കമ്പനി ഇപ്പോൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഹോണ്ട ആക്ടിവ, ഹീറോ പ്ലെഷർ പ്ലസ്, ഹീറോ മാസ്‌ട്രോ എഡ്ജ് 110 എന്നിവയ്‌ക്കെതിരെയാണ് ടിവിഎസ് ജുപ്പിറ്ററിന്റെ പ്രധാന മത്സരം.

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

നിർമാതാവ് ജുപ്പിറ്റർ ക്ലാസിക്കിൽ ചില കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ മെക്കാനിക്കൽ വശങ്ങളിലേക്ക് കൈകടത്താൻ ടിവിഎസ് തയാറായിട്ടില്ല. അതിനാൽ ഫ്യുവൽ ഇഞ്ചക്ഷൻ ലഭിക്കുന്ന 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനുമായാണ് സ്‌കൂട്ടർ വിപണിയിൽ എത്തുന്നത്.

MOST READ: Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ഇത് 7,500 rpm-ൽ‌ 7.47 bhp പവറും 5,500 rpm-ൽ‌ പരമാവധി 8.4 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് CVT ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്. എക്കോത്രസ്റ്റ് ഇന്ധന ഇഞ്ചക്ഷൻ (ET-Fi) സാങ്കേതികവിദ്യയും സംയോജിത സ്റ്റാർട്ടർ ജനറേഷൻ സംവിധാനമുള്ള ഐ-ടച്ച്സ്റ്റാർട്ടും ടിവിഎസ് ജുപ്പിറ്ററിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ഇത് 15 ശതമാനം മികച്ച ഇന്ധനക്ഷമത, മികച്ച ആരംഭക്ഷമത, മോടിയുള്ളതിനൊപ്പം റിഫൈൻമെന്റും നൽകുന്നു. ഡിസൈൻ മാറ്റങ്ങളിലേക്ക് നോക്കിയാൽ അതിന്റെ ഫെൻഡർ ഗാർണിഷിലുടനീളം ഒരു ബ്ലാക്ക് തീം, 3D ലോഗോ, മിറർ ഹൈലൈറ്റുകൾ എന്നിവയെല്ലാം ടിവിഎസ് അധികമായി കൂട്ടിച്ചേർത്തിട്ടുണ്ട്.

MOST READ: മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

നിറമുള്ള വൈസറും ഹാൻഡിൽ ബാർ എൻഡും മറ്റൊരു പ്രത്യേകതയാണ്. ഡയമണ്ട് കട്ട് അലോയ് വീലുകളും പുതിയ ടിവിഎസ് ജുപ്പിറ്റർ ക്ലാസിക്കിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അകത്തെ പാനലുകൾ സമ്പന്നമായ ഡാർക്ക് ബ്രൗൺ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സീറ്റ് ഇപ്പോൾ പ്രീമിയം സ്വീഡ് ലെതറെറ്റിലും പൂർത്തിയാക്കി.

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

പിന്തുണയ്‌ക്കായി പിൻഭാഗത്തിന് ഒരു ബാക്ക്‌റെസ്റ്റും ലഭിക്കുന്നുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. ഡെക്കലുകളും ഡയൽ ആർട്ടുകളും പരിഷ്ക്കരിച്ചതും റൈഡിംഗിൽ ഒരു പുതുമ നൽകും. മിസ്റ്റിക് ഗ്രേ, റീഗൽ പർപ്പിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ജുപ്പിറ്റർ ക്ലാസിക്കിനെ ടിവിഎസ് കൊണ്ടുവരുന്നത്.

MOST READ: "Where ever you go I am there"; ഇനിയുള്ള യാത്രകൾ സുഗമമാക്കാൻ Defender 110 സ്വന്തമാക്കി ആസിഫ് അലി

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ഫീച്ചറുകളുടെ കാര്യത്തിൽ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ യുഎസ്ബി ചാർജർ, ഓൾ-ഇൻ-വൺ ലോക്ക്, എഞ്ചിൻ കിൽ സ്വിച്ച്, എന്നിവയും സ്‌കൂട്ടറിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ അവതരിപ്പിക്കുന്നുണ്ട്

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

മികച്ച ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ജുപ്പിറ്റർ ക്ലാസിക്കിൽ ഇടംപിടിച്ചിരിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളും സ്‌കൂട്ടറിനെ കൂടുതൽ പ്രായോഗികമാക്കുന്നുണ്ട്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 3-സ്റ്റെപ്പ് അഡ്ജസ്റ്റ്‌മെന്റ് ലഭിക്കുന്ന ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ ചെയ്യുന്നത്.

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

ക്രമീകരിക്കാനാവുന്ന ഷോക്ക് അബ്സോർബറുകളും സ്കൂട്ടറിന് ലഭിക്കുന്നതിനാൽ ഇത് സവാരി സുഖം മെച്ചപ്പെടുത്തും. സ്കൂട്ടർ ഇക്കോ മോഡിൽ ആണോ അതോ പവർ മോഡിൽ ആണോ എന്നതും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പ്രദർശിപ്പിക്കും.

പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

എൽഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇലക്ട്രിക് സ്റ്റാർട്ടർ, ലോ ഫ്യുവൽ വാർണിംഗ്, ഫ്രണ്ട് യൂട്ടിലിറ്റി ബോക്‌സ്, 21 ലിറ്റർ ബൂട്ട് സ്‌പേസ്, പിൻവലിക്കാവുന്ന ഹുക്ക് ബാഗുകൾ, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ എന്നീ സവിശേഷതകളും ടിവിഎസ് ജുപ്പിറ്റർ ക്ലാസിക്കിൽ ലഭ്യമാവും.

Most Read Articles

Malayalam
English summary
Tvs launched new jupiter classic variant to celebrate 50 lakh sales milestone
Story first published: Friday, September 23, 2022, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X