Zeppelin R ക്രൂയിസറിന്റെ ലോഞ്ച് ഉടനെന്ന് സൂചന; സ്ഥിരീകരിക്കാതെ TVS
2018 ഓട്ടോ എക്സ്പോയിലാണ് നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി 'സെപ്പലിന്‍' എന്നൊരു കണ്‍സെപ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 2020-ല്‍, നിര്‍മ്മാതാവ് രാജ്യത്ത് 'സെപ്പലിന്‍ R' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തതും വാര്‍ത്തയായിരുന്നു.

എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് വാര്‍ത്തകളോ വിവരങ്ങളോ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, ഇത് ഉടന്‍ തന്നെ ഒരു പ്രൊഡക്ഷന്‍ മോഡലായി മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നിരുന്നാലും, ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നേരെമറിച്ച്, സെപ്പലിന്‍ ഒരു കണ്‍സെപ്റ്റ് മോഡല്‍ മാത്രമാണെന്നും ഉല്‍പ്പാദനത്തിന് വേണ്ടിയുള്ളതല്ലെന്നും ടിവിഎസ് ഈ വര്‍ഷം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് നിരവധി ആരാധകരെ നിരാശരാക്കിയിരുന്നു. കാരണം ഒരുപാട് ആവേശത്തോടെ അതിന്റെ ലോഞ്ചിനായി കാത്തിരിക്കുകയായിരുന്നു നിരവധി ഇരുചക്ര വാഹന പ്രേമികള്‍.

എന്നിരുന്നാലും, ഈ മാസം മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പുറത്തുവരുന്ന പുതിയ മാധ്യമ വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍, ടിവിഎസ് സെപ്പലിന്‍ R ബ്രാന്‍ഡിന്റെ എക്കാലത്തെയും ആദ്യത്തെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായിരിക്കും.

കണ്‍സെപ്റ്റ് പതിപ്പിന് ഷഡ്ഭുജാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് (ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ), ഗോള്‍ഡന്‍ ഫിനിഷ് ചെയ്ത യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകള്‍, ആംഗുലര്‍ ഫ്യൂവല്‍ ടാങ്ക്, സിംഗിള്‍ പീസ് സ്റ്റെപ്പ്ഡ് സീറ്റ്, റിയര്‍ മോണോഷോക്ക്, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയോടുകൂടിയ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ തീം ഉണ്ടായിരിക്കുമെന്ന് വേണം പറയാന്‍.

രണ്ട് ടയറുകളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മുന്‍വശത്ത് 300 മില്ലീമീറ്ററും പിന്നില്‍ 240 മില്ലീമീറ്ററും - ഒരു ഓണ്‍ബോര്‍ഡ് ക്യാമറയും സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഈ മോഡലിന് ലഭിക്കും.

കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളില്‍ ഓണ്‍ലൈന്‍ കണക്റ്റിവിറ്റിയും ലഭ്യമായിരുന്നു. ഈ ഫീച്ചറുകളും ഘടകങ്ങളും ഇത് പ്രൊഡക്ഷന്‍ പതിപ്പിലേക്ക് കടക്കുമ്പോള്‍ വാഗ്ദാനം ചെയ്യുമെന്ന് തോന്നുന്നില്ല.

220 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സെപ്പലിന്‍ കണ്‍സെപ്റ്റിന് കരുത്തേകുന്നത്. ഈ യൂണിറ്റിന് യഥാക്രമം 20 bhp കരുത്തും 18.5 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാനാകും. ഇതിന് ഒരു ബെല്‍റ്റ് ഡ്രൈവും ഉണ്ടായിരുന്നു. 48-വോള്‍ട്ട് ലി-അയണ്‍ ബാറ്ററിയുള്ള 1200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോര്‍ അടങ്ങുന്ന ഒരു മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവും ഇതിന് ലഭിച്ചേക്കുമെന്നാണ് സൂചന.

മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ പതിപ്പിലും ഇതേ പവര്‍ട്രെയിന്‍ ഉപയോഗിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടിവിഎസ് സെപ്പലിന്‍ R നിലവിലുള്ള മോഡലിന്റെ അതേ എഞ്ചിന്‍ ഉപയോഗിക്കാനാണ് (അപ്പാച്ചെ ശ്രേണിയില്‍ നിന്നുള്ള ഒന്ന്) കൂടുതല്‍ സാധ്യത.

ടിവിഎസ് സെപ്പലിന്‍ R പുറത്തിറക്കുമെന്ന അവകാശവാദം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല, അധികം വൈകാതെ കമ്പനിയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: powerdrift


Click it and Unblock the Notifications








