ഔദ്യോഗിക ലോഞ്ചിന് മുമ്പ് Volkswagen Virtus ബേസ് വേരിയന്റിനെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ
ഫോക്‌സ്‌വാഗൺ ഈ മാസം അവസാനത്തോടെ തങ്ങളുടെ സെഡാൻ വിർട്ടസ് ഔദ്യോഗികമായി അവതരിപ്പിക്കുകയും വില പ്രഖ്യാപിക്കുകയും ചെയ്യും. വിർട്ടസിന്റെ പ്രൊഡക്ഷൻ ഇതിനോടകം നിർമ്മാതാക്കൾ ആരംഭിച്ചുകഴിഞ്ഞു, വാഹനം രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്താനും തുടങ്ങി.

വരാനിരിക്കുന്ന വിർട്ടസിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ ലഭ്യമാണ്. സ്കോഡ സ്ലാവിയ, മാരുതി സിയാസ്, ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി എന്നിവയോടാണ് കാർ അതിന്റെ സെഗ്‌മെന്റിൽ മത്സരിക്കുന്നത്.

ഫോക്‌സ്‌വാഗൺ വെന്റോയെ മാറ്റിസ്ഥാപിച്ച ഈ കാർ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ഫോക്‌സ്‌വാഗന്റെ രണ്ടാമത്തെ ഉൽപ്പന്നമാണ്. വിർട്ടസിന്റെ ടോപ്പ് എൻഡ് & മിഡ് വേരിയന്റുകളുടെ വീഡിയോകൾ നാം കണ്ടിട്ടുണ്ട്, എന്നാൽ ഇവിടെ ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ ബേസ് വേരിയന്റ് വിശദമായി കാണിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

TeamAutoTrend എന്ന ചാനൽ തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, ഫോക്‌സ്‌വാഗൺ വിർട്ടസിന്റെ അടിസ്ഥാന വേരിയന്റിലുള്ള എല്ലാ സവിശേഷതകളും വ്ലോഗർ വ്യക്തമാക്കുന്നു.

വാഹനത്തിന്റെ എക്സ്റ്റീരിയറിൽ നിന്ന് ആരംഭിക്കുമ്പോൾ മുൻഭാഗം വളരെ ലളിതമായി കാണപ്പെടുന്നു കൂടാതെ ഉയർന്ന വേരിയന്റുകളിൽ സാധാരണയായി കാണുന്ന ക്രോം ഗാർണിഷുകൾ ബേസ് മോഡലിൽ നഷ്‌ടപ്പെടുന്നു.

ഹെഡ്‌ലാമ്പുകൾ എൽഇഡി യൂണിറ്റാണ്, അതോടൊപ്പം വ്യത്യസ്ത രൂപത്തിലുള്ള ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎലുമായാണ് അവ വരുന്നത്. ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡിയാണ്. അടിസ്ഥാന വേരിയന്റായതിനാൽ കാറിൽ ഫോഗ് ലാമ്പ് ലഭ്യമല്ല.

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, കാറിന് 16 ഇഞ്ച് സ്റ്റീൽ റിമ്മുകളും സിൽവർ വീൽ ക്യാപ്പുകളും ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാനാവുന്ന ORVM-കളിൽ ടേൺ ഇൻഡിക്കേറ്ററുകളും സംയോജിപ്പിച്ചിട്ടുണ്ട്. ഡോർ ഹാൻഡിലുകൾ ബോഡി കളറിലാണ് വരുന്നത്, ടോപ്പ് എൻഡ് വേരിയന്റുകളെപ്പോലെ റൂഫിൽ ഷാർക്ക് ഫിൻ ആന്റിന ഇതിൽ ഘടിപ്പിച്ചിട്ടില്ല.

സ്മോക്ക്ഡ് എൽഇഡി സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ ഇതിലും ലഭിക്കുന്നതിനാൽ പിന്നിൽ നിന്ന് ഇത് ബേസ് വേരിയന്റായി തോന്നില്ല. റിയർ ബമ്പർ ക്രോം ഗാർണിഷ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ പിൻഭാഗത്ത് നഷ്‌ടപ്പെടുന്നു. എന്നിരുന്നാലും, കാറിന് പിൻ ബമ്പറിൽ മൂന്ന് പാർക്കിംഗ് സെൻസറുകൾ ലഭിക്കുന്നു, ഇത് ഒരു നോർമൽ സുരക്ഷാ സവിശേഷതയാണ്.

അകത്തേക്ക് നീങ്ങുമ്പോൾ, കാറിന് ബീജ്, ബ്ലാക്ക് ഡ്യുവൽ ടോൺ ഇന്റീരിയർ ലഭിക്കുന്നു. ഉയർന്ന ട്രിമ്മുകളിൽ കാണുന്ന ബോഡി കളർ ഡാഷ്‌ബോർഡ് പാനലുകൾ താഴ്ന്ന വേരിയന്റിൽ കാണാനില്ല. വ്യത്യസ്ത ടെക്സ്ചറുകളിൽ പൂർത്തിയാക്കിയ ബ്ലാക്ക് നിറമുള്ള ഹാർഡ് പ്ലാസ്റ്റിക് പാനലുകൾ ഇതിന് ലഭിക്കുന്നു.

സ്റ്റിയറിംഗ് വീൽ മൂന്ന് സ്‌പോക്ക് യൂണിറ്റാണ്, അതിൽ ഓഡിയോ കൺട്രോളുകൾ ഘടിപ്പിച്ചിരിക്കുന്നു. ആപ്പിൾ & ആൻഡ്രോയിഡ് ഫോൺ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ചെറിയ വലിപ്പത്തിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അടിസ്ഥാന വേരിയന്റിൽ ജർമ്മൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. നടുവിൽ ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു MID സ്ക്രീനുണ്ട്.

സീറ്റുകൾ എല്ലാം ഫാബ്രിക് മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റ് മാനുവലായി ഉയരം ക്രമീകരിക്കാവുന്നതാണ്. എസി മാനുവൽ ആണ്, നാല് ഡോറുകളിലും പവർ വിൻഡോകൾ ബേസ് മോഡലിലും ലഭിക്കും. മുൻസീറ്റിലും പിൻസീറ്റിലുമുള്ള യാത്രക്കാർക്ക് റൂഫിൽ എൽഇഡി ലാമ്പുകളും ഉണ്ട്.

ഇലക്ട്രിക് സൺറൂഫ്, വെർച്വൽ കോക്ക്പിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകൾ ഈ വേരിയന്റ് നഷ്‌ടപ്പെടുത്തുന്നു. ഫോക്‌സ്‌വാഗൺ ഇതിന് മത്സരാധിഷ്ഠിത വില നൽകാനുള്ള സാധ്യതയുണ്ട്.
1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI എഞ്ചിൻ എന്നിവയിൽ ഇത് ലഭ്യമാണ്. 1.0 ലിറ്റർ TSI എഞ്ചിൻ 115 PS പവറും 178 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു, മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. 1.5 ലിറ്റർ TSI പതിപ്പ് 150 PS കരുത്തും 250 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് DSG ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്.


Click it and Unblock the Notifications








