ഇവി സ്കൂട്ടറുകളിലെ ഗുഡ് ബോയ് ആരാണെന്ന് നോക്കിയാലോ; ഹോണ്ടയും ഹീറോയും ഒരു താരതമ്യം

ഇലക്ട്രിക് സ്കൂട്ടർ വിപണി പഴയതിനേക്കാൾ ശക്തമായി കൊണ്ടിരിക്കുകയാണ്. വിൽപ്പനയിൽ മത്സരം കടുത്തതോടെ ഓരോ ദിവസം പുതി പുതിയ ആകർഷകമായ ഫീച്ചറുകളും ഓഫറുകളുമായി രംഗത്തെത്തുന്നുണ്ട് ഇവി സ്കൂട്ടർ വാഹന നിർമാതാക്കൾ. ഇപ്പോൾ വിപണിയിൽ കടുത്ത മത്സരത്തിൽ ഏർപെട്ട് നിൽക്കുന്ന ബ്രാൻഡാണ് ഹീറോയും ഹോണ്ടയും. ഹോണ്ടയുടെ മുഖമുദ്രയായിരുന്ന സ്കൂട്ടറായിരുന്നു ആക്ടിവ. അതിൻ്റെ ഇവി വേരിയൻ്റ് അവതരിപ്പിച്ചതോടെ ഹീറോയ്ക്ക് അത് വലിയൊരു തിരിച്ചടിയായിരുന്നു. ഇവി സ്കൂട്ടറുകളിലെ രണ്ട് വലിയ ബ്രാൻഡുകളായത് കൊണ്ട് തന്നെ അവരുടെ രണ്ട് മോഡലുകൾ തമ്മിലൊരു താരതമ്യം നടത്തി നോക്കിയാലോ. ഹീറോയുടെ ഏറ്റവും പുതിയ മോഡലായ വിഡ vx2 എന്ന സ്കൂട്ടറും ഹോണ്ട ആക്ടിവ ഇ-യും തമ്മിലൊന്നു മാറ്റുരയ്ക്കാം.

Also Read: ബെർത്ത്ഡേയ്ക്ക് സ്വന്തമായി വാങ്ങിയത് 6 കോടിയുടെ മക്ലാരൻ സൂപ്പർകാർ, മനസിലായോ ഈ സംരംഭകനെ?

2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഹോണ്ടയുടെ ഇവിക്ക് (EV) ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. 1.17 ലക്ഷം രൂപ മുതലാണ് ഹോണ്ട ആക്‌ടിവ ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ്, റോഡ്സിങ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ടാമത്തെ മോഡലിന് വില 1.52 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

honda activa e vs hero vida vx2

6kW പവറിൽ 22 Nm torque ഉത്പാദിപ്പിക്കാനാവുന്ന രണ്ട് 1.5kWh സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായാണ് ആക്‌ടിവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തുന്നത്. 7.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുന്ന വിധത്തിലാണ് വാഹനത്തെ കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. അത് കൊണ്ട് റേഞ്ചിൽ കുറച്ച് കുറവ് ഉണ്ടെങ്കിലും വിശ്വാസവും പെർഫോമൻസിലും ഹോണ്ട നിങ്ങളുടെ ഒപ്പം തന്നെയുണ്ട്.

ഇനി ഹീറോയിലേക്ക് വന്നാൽ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ 59490 രൂപ പ്രാരംഭ വിലയിലായിരുന്നു വിഡ VX2 (Hero Vida VX2) പുറത്തിറക്കിയത്. 2.2kWh ശേഷിയുള്ള ഒറ്റ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുമായാണ് ഗോ വരുന്നത്, അതേസമയം പ്ലസില്‍ 3.4kWh ശേഷിയുള്ള രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകളുണ്ട്. തല്‍ഫലമായി VX2 ഗോക്ക് റൈഡിംഗ് റേഞ്ച് കുറയും.

honda activa e vs hero vida vx2

ഫുള്‍ ചാര്‍ജില്‍ 92 കിലോമീറ്ററാണ് ഗോ വേരിയന്റിന്റെ ഐഡിസി റേഞ്ച്. അതേസമയം VX2 പ്ലസ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 142 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഹീറോ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ ആറ് കിലോവാട്ട് പവര്‍ നല്‍കുന്നു. അതുപയോഗിച്ച് സ്‌കൂട്ടറിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ കഴിയും. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വിഡ VX2 3.1 സെക്കന്‍ഡിനുള്ളില്‍ 0-40 kmph വേഗത കൈവരിക്കും.

Also Read: സെൽറ്റോസിനെ വീഴ്ത്തി കിയയുടെ ടോപ്പ് സെല്ലറായി ഈ 7-സീറ്റർ ഫാമിലി കാർ, പോയമാസം വാങ്ങിയത് 7,921 ആളുകൾ

ഫീച്ചറുകളുടെ കാര്യത്തിലും ഹീറോ എതിരാളിയായ ഹോണ്ടയ്ക്ക് ഒപ്പം തന്നെയാണ്. 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ഇക്കോ, റൈഡ്, സ്‌പോര്‍ട്‌സ് മോഡുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, 27.2 ലിറ്റര്‍ ശേഷിയുള്ള സീറ്റ് അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 6.1 ലിറ്റര്‍ ഫ്രങ്ക് സ്റ്റോറേജ്, 12 ഇഞ്ച് ടയറുകള്‍, ഫോണ്‍ ചാര്‍ജിംഗ്, എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.

honda activa e vs hero vida vx2

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയുള്ള ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഫീച്ചറുകൾ, സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകൾ പോലുള്ള മോഡേൺ സാങ്കേതികവിദ്യകളാണ് ഹോണ്ടയുടെ ഇവിയിൽ ലഭിക്കുന്നത്.

honda activa e vs hero vida vx2

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 19, 2025, 16:07 [IST]
English summary
Honda activa e vs hero vida vx2 detailed comparison explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X