സെൽറ്റോസിനെ വീഴ്ത്തി കിയയുടെ ടോപ്പ് സെല്ലറായി ഈ 7-സീറ്റർ ഫാമിലി കാർ, പോയമാസം വാങ്ങിയത് 7,921 ആളുകൾ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡാണ് കിയ. ഇന്ത്യയിലെത്തി അതിവേഗം വളർന്ന ബ്രാൻഡ് ഇന്ന് പലരുടേയും ഇഷ്‌ട കാർ നിർമാതാക്കളിൽ ഒരാൾ കൂടിയാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കാനും കിയക്ക് സാധിച്ചു. കമ്പനിയുടെ പേര് പറയുമ്പോഴേക്കും ഏവരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് സെൽറ്റോസ് എന്ന എസ്‌യുവിയായിരിക്കും. ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ ഇതാണെന്നായിരിക്കും പലരുടേയും വിചാരം. എന്നാൽ നിലവിൽ കിയയുടെ ടോപ്പ് സെല്ലിംഗ് വാഹനം വേറൊന്നാണ് എന്നതാണ് സത്യം.

2025 ജൂണിൽ കിയയുടെ ആഭ്യന്തര വിൽപ്പന 20,625 യൂണിറ്റുകളായിരുന്നു. വാർഷിക വിൽപ്പനയിൽ 3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെങ്കിലും വരുന്ന മാസങ്ങളിൽ നഷ്‌ടം നികത്താനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. കാരെൻസ് എംപിവിയാണ് ജൂൺ മാസത്തിൽ കിയയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ സ്വന്തമാക്കിയ മോഡൽ. സെൽറ്റോസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തുവെന്ന് പറഞ്ഞാൽ പല എസ്‌യുവി പ്രേമികളും നിരാശപ്പെട്ടേക്കാം.

Kia Carens Clavis Becomes Brand s Top Selling Car In June 2025 Sold 7 921 Units Last Month

2025 ജൂണിൽ കിയ കാരെൻസ് ക്ലാവിസിന്റെ മൊത്തം 7,921 യൂണിറ്റുകളാണ് കമ്പനി വിപണനം ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ രേഖപ്പെടുത്തിയ 5,154 യൂണിറ്റുകളേക്കാൾ വിൽപ്പനയിൽ വർധനവുണ്ടായത് എംപിവിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 2025 മെയ് മാസത്തെ 4,524 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ 75 ശതമാനത്തിന്റെ നേട്ടവും 7-സീറ്ററിന് നേടിക്കൊടുക്കാനായി.

വാർഷികാടിസ്ഥാനത്തിലെ കണക്കുകൾ നോക്കിയാലും 54 ശതമാനത്തിന്റെ വർധനവുണ്ട് കേട്ടോ. 11.49 ലക്ഷം രൂപയുടെ പ്രരംഭ എക്സ്ഷോറൂം വിലയിലെത്തുന്ന കിയയുടെ 7-സീറ്റർ മാരുതി എർട്ടിഗ പോലുള്ള മൾട്ടി പർപ്പസ് വാഹനങ്ങളുമായി മത്സരിച്ചാണ് ഈയൊരു വിജയം കൈവരിച്ചിരിക്കുന്നത്. ഇലക്ട്രിക് പതിപ്പ് അടുത്തിടെ നിരയിൽ ചേർന്നതോടെ വിൽപ്പന കണക്കുകൾ ഇനിയും ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Kia Carens Clavis Becomes Brand s Top Selling Car In June 2025 Sold 7 921 Units Last Month

അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ലഭിച്ച മോഡൽ ഇപ്പോൾ കാഴ്ച്ചയിൽ ആഡംബര കാറുകളെ വരെ തോൽപ്പിക്കുന്ന സ്റ്റൈലിലാണ് വരുന്നത്. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും. പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണം.

പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല. അതേസമയം പിൻവശത്ത് ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്.

Kia Carens Clavis Becomes Brand s Top Selling Car In June 2025 Sold 7 921 Units Last Month

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. അവയിൽ ശ്രദ്ധേയമായത് ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജിന്റെ കൂട്ടിച്ചേർക്കലാണ്, 18 പാസിവ് സേഫ്റ്റി മെഷറോടെയാണ് എംപിവി ഇപ്പോൾ നിരത്തിലെത്തുന്നത്. അവയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ടുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, എല്ലാ വിൻഡോകളും മുകളിലേക്കും താഴേക്കും പ്രവർത്തിക്കുന്ന സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം കാരെൻസ് ക്ലാവിസിലുണ്ട്.

അതുകൂടാതെ സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകൾ 7-സീറ്റർ എംപിവിയിൽ വേറെയുമുണ്ടേ. പുതിയ കിയ കാരൻസ് ക്ലാവിസിന് കരുത്ത് പകരുന്നത് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ്.

More from DriveSpark

Article Published On: Monday, July 28, 2025, 9:04 [IST]
English summary
Kia carens clavis becomes brands top selling car in june 2025 sold 7921 units last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X