ബജാജില്‍ നിന്ന് പുതിയൊരു ക്രൂയിസര്‍

ബജാജിന്റെ പക്കല്‍ ഇന്നുള്ള ഏക ക്രൂയിസര്‍ അവന്‍ജര്‍ ആണ്. ഇന്ത്യയില്‍ ഇന്ന് ലഭ്യമായവയില്‍ ഏറ്റവും വിലക്കുറവുള്ള ക്രൂയിസറാണിത്. വില്‍പനയില്‍ ഇപ്പറയുന്ന പെരുമയൊന്നും കാണാനില്ലെങ്കിലും ബജാജിന്റെ ഒരു വലിയ സ്വപ്‌നത്തിന്റെ ആദ്യ ആവിഷ്‌കാരമെന്ന നിലയില്‍ ഈ ബൈക്കിന് പ്രാധാന്യമുണ്ട്.

ഇതും വായിക്കുക: 'കാപ്റ്റൻ അമേരിക്ക'യിൽ സ്ട്രീറ്റ് 750

ബജാജിന്റെ 'വലിയ സ്വപ്‌ന'ത്തെക്കുറിച്ച് പറഞ്ഞുവല്ലൊ. എന്താണാ വലിയ സ്വപ്‌നം? ഇന്ന് രാജ്യത്തെ വിപണിയില്‍ ഒരു വെറും കമ്മ്യൂട്ടര്‍ ബൈക്ക് കച്ചോടക്കാരനാണ് ബജാജ്. ഈ നിലയില്‍ നിന്നുയര്‍ന്ന് കിടിലന്‍ പെര്‍ഫോമന്‍സ് ബൈക്കുകളും ക്രൂയിസറുകളുമെല്ലാം പുറത്തിറക്കുന്ന ഒരു വന്‍ കമ്പനിയായി മാറണമെന്നുള്ളതാണ് ബജാജിന്റെ സ്വപ്‌നം.

Bajaj Cruiser Concept Scheduled For Auto Show Reveal

ക്രൂയിസറുകളുടെ ശില്‍പശൈലിയില്‍ വരുന്നുവെങ്കിലും അത്തരത്തിലൊരു ബഹുമാനം അവന്‍ജറിന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. എന്തായാലും ബജാജ് അടുത്ത നീക്കത്തിനൊരുങ്ങുകയാണ്. ഒരു പുതിയ ക്രൂയിസര്‍ കണ്‍സെപ്റ്റ് 2014 ഫെബ്രുവരിയില്‍ നടക്കുന്ന ഒദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അവന്‍ജറില്‍ നിന്ന് പൂര്‍ണമായും വ്യതിരിക്തമായി നില്‍ക്കുന്ന ഡിസൈനിലുള്ള ഒരു വാഹനമായിരിക്കും പുതിയതായി അവതരിപ്പിക്കുന്നത്. ഇതൊരു കണ്‍സെപ്റ്റ് മോഡലായി മാത്രമായിരിക്കും ദില്ലിയിലെത്തുക.

ഇരുചക്ര വാഹനങ്ങൾക്ക് പുതിയ കരിമ്പുകച്ചട്ടം

വാഹനത്തെ സംബന്ധിച്ച് ഇത്രയും വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച് രാജീവ് ബജാജിന്റെ സ്ഥിരീകരണം വന്നിട്ടുണ്ട്.

നിലവില്‍ ബജാജില്‍ നിന്നിറങ്ങുന്ന ഏക ക്രൂയിസര്‍ മോഡലായ അവന്‍ജര്‍ 220 വിപണിയിലെത്തിയതിനു ശേഷം കാര്യമായ അപ്‌ഗ്രേഡുകളൊന്നും ലഭിക്കാതെ കിടക്കുകയാണ്. 219.89 സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്-ഐ എന്‍ജിനാണിതിലുള്ളത്. 19.03 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 17.5 എന്‍എം ചക്രവീര്യവും എന്‍ജിനുല്‍പാദിപ്പിക്കുന്നു.

More from DriveSpark

Article Published On: Wednesday, December 4, 2013, 17:12 [IST]
English summary
Bajaj is planning on showcasing a new cruiser model at the upcoming India Auto expo in Feb 2014. Details about the said cruiser is almost nil.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X