കാര്‍ വില്‍പ്പനയില്‍ രാജാവായി മാരുതി ആള്‍ട്ടോ വാഴാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അടക്കവും ഒതുക്കവുമുള്ള ആള്‍ട്ടോയുടെ രൂപത്തോടെ ഇന്ത്യയ്ക്ക് പ്രിയമേറെ. തിരക്കേറിയ നഗര സാഹചര്യങ്ങളിലാണ് ആള്‍ട്ടോയ്ക്ക് പ്രായോഗികത കൂടുതല്‍. അടിസ്ഥാന സൗകര്യങ്ങളെല്ലാം ആള്‍ട്ടോയില്‍ മാരുതി ഉറപ്പുവരുത്തുന്നുണ്ട്. മൈലേജിലും ആള്‍ട്ടോ മോശക്കാരനല്ല. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ആള്‍ട്ടോയ്ക്ക് ഉയര്‍ന്ന റീസെയില്‍ വില ലഭിക്കാന്‍ കാരണങ്ങളും ഇതുതന്നെ.
ഇന്ത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഹാച്ച്ബാക്കാണ് മാരുതി സ്വിഫ്റ്റ്. 2005 മുതല്‍ സ്വിഫ്റ്റ് ഇവിടെ വില്‍പ്പനയിലുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന് പതിപ്പുകളില്‍ മാരുതി സ്വിഫ്റ്റ് ലഭ്യമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വേണമെന്നുള്ളവര്‍ക്ക് അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സും കാറില്‍ തിരഞ്ഞെടുക്കാം. നിലവില്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലും മാരുതി സ്വിഫ്റ്റിന് ആവശ്യക്കാരേറെയാണ്. ഇക്കാരണത്താല്‍ കാറിന് റീസെയില്‍ മൂല്യവുമേറെ.
ഇടത്തരം സെഡാന് ലോകത്ത് ഹോണ്ട സിറ്റിയായിരുന്നു ഒരുകാലത്ത് രാജാവ്. പക്ഷെ ഇന്നു ചിത്രം മാറി. ശ്രേണിയില്‍ ഹ്യുണ്ടായി വേര്‍ണയും മാരുതി സിയാസും ഹോണ്ട സിറ്റിയോട് കൊമ്പുകോര്‍ക്കുന്നു. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന് ഓപ്ഷനുകളിലാണ് സിറ്റി വില്‍പ്പനയ്ക്കെത്തുന്നത്. പ്രകടനക്ഷമതയുടെയും ഇന്ധനക്ഷമതയുടെയും കാര്യത്തില്‍ ഇരു എഞ്ചിന് യൂണിറ്റുകളും സുപ്രസിദ്ധം. ഇക്കാരണത്താല്‍ സെക്കന്‍ഡ് വിപണിയില്‍ ഹോണ്ട സിറ്റി ഇന്നും താരമാണ്.
ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കോമ്പാക്ട് എസ്യുവിയാണ് മാരുതി വിറ്റാര ബ്രെസ്സ. കേവലം ഡീസല്‍ പതിപ്പായിട്ടും വിറ്റാര ബ്രെസ്സയ്ക്ക് ആവശ്യക്കാരേറെ. മികവുറ്റ പ്രകടനക്ഷമതയും ഉയര്‍ന്ന ഇന്ധനക്ഷമതയും വിറ്റാര ബ്രെസ്സയുടെ വിശേഷങ്ങളാവുന്നു. മറ്റു മാരുതി കാറുകള്‍പോലെ റീസെയില്‍ മൂല്യത്തില്‍ ബ്രെസ്സയും മുന്നിലാണ്.