റിനോ ഡസ്റ്ററിന്റെ ആഫ്രിക്കൻ കണ്‍സെപ്റ്റ്

കുറച്ചു വര്‍ഷങ്ങളായി ഡസ്റ്റര്‍ കോംപാക്ട് യൂട്ടിലിറ്റി പല വിദേശ വിപണികളില്‍ സാന്നിധ്യമാണെങ്കിലും ഈയടുത്ത കാലത്താണ് ഇന്ത്യയടക്കമുള്ള 'വളരുന്ന' വിപണികളിലേക്ക് എത്തിച്ചേര്‍ന്നത്. ഒരുപക്ഷെ, ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ വാഹനങ്ങളില്‍ ട്യൂണിംഗ് കമ്പനികളുടെ ശ്രദ്ധ ഇത്രയധികം പതിഞ്ഞ മറ്റൊരു വാഹനമുണ്ടാവില്ല. ഇന്ത്യയിലും വിദേശങ്ങളിലുമെല്ലാം ഫ്രഫഷണലും അല്ലാത്തതുമായ നിരവധി വാഹന മോഡിഫിക്കേഷന്‍ ടീമുകള്‍ ഡസ്റ്ററില്‍ കുത്തിയിരുന്ന് പണിയുക തന്നെയാണ്.

ഡിസി ഡിസൈൻ ഡസ്റ്റർ
LZParts ഡസ്റ്റർ
2014 ഡസ്റ്റർ

പുതിയ ഡസ്റ്റര്‍ മോഡിഫിക്കേഷന്‍ വരുന്നത് റിനോയില്‍ നിന്നു തന്നെയാണ്. ജോഹന്നാസ് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനുള്ളതാണ് റിനോ ഡസ്റ്റര്‍ ഡീടൂര്‍ കണ്‍സെപ്റ്റ് എന്ന ഈ മോഡല്‍.

ഡിസൈനര്‍

ഡിസൈനര്‍

റിനോ ഡസ്റ്റര്‍ ഡീടൂര്‍ കണ്‍സെപ്റ്റ് ഡിസൈന്‍ ചെയ്തത് കമ്പനിയുടെ യൂറോപ്യന്‍ ഡിസൈന്‍ സ്റ്റുഡിയോയിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പ്രത്യേകമായ നിര്‍മിതിയാണെന്ന് ചില സൂചനകള്‍ കാണുന്നു. ഇക്കാരണത്താലാവാം ജോഹന്നാസ്ബര്‍ഗിലെ ചില ഡിസൈന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും ഈ കണ്‍സെപ്റ്റിന്റെ നിര്‍മിതിക്കായി സ്വീകരിച്ചിട്ടുണ്ട്.

Renault Duster Detour Concept

ഒക്ടോബര്‍ 18ന് തുടങ്ങുന്ന ജോഹന്നാസ് മോട്ടോര്‍ ഷോയില്‍ 27 വരെ വാഹനത്തെ കാണാം.

Renault Duster Detour Concept

വാഹനത്തിന് ഭ്രാന്തമായ സ്‌പോര്‍ടി സൗന്ദര്യം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പേള്‍ യെല്ലോ നിറം ആകര്‍ഷകമാണ്. മാറ്റ് ഗ്രേയുടെയും മഞ്ഞയുടെയും കിടിലന്‍ കോമ്പിനേഷന്‍ എക്സ്റ്റീരിയറിനെ സംഭവമാക്കുന്നു.

Renault Duster Detour Concept

പിന്‍വശം പൂര്‍ണമായും മാറ്റ് ഗ്രേയിലാണ് വരുന്നത്. വശങ്ങളില്‍ ഡസ്റ്റര്‍ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു.

Renault Duster Detour Concept

വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് നിര്‍ണായകമായ വിധത്തില്‍ കൂട്ടിയിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

Renault Duster Detour Concept

ഈയിടെ അവതരിപ്പിക്കപ്പെട്ട 2013 ഡസ്റ്ററിന്റെ അതേ ഡിസൈന്‍ ശൈലിയാണ് മുന്‍വശത്ത് കാണാനുള്ളത്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി സാന്നിധ്യം വന്നിരിക്കുന്നു പുതിയ കണ്‍സെപ്റ്റില്‍. ഫ്രണ്ട് ബംപറില്‍ രണ്ട് പ്രൊജക്ടര്‍ ലൈറ്റുകള്‍ കാണാം. രണ്ട് റൂഫ് ലൈറ്റുകളും കാണാവുന്നതാണ്. വലിപ്പമേറിയ റിനോ ലോഗോ പ്രത്യേകം ശ്രദ്ധിക്കും.

Renault Duster Detour Concept

കറുപ്പ് സണ്‍ഫിലിം ഒട്ടിച്ച വിന്‍ഡോ ഗ്ലാസുകളാണ് റിനോ ഡസ്റ്ററിന്റെ ജോഹന്നാസ്ബര്‍ഗ് കണ്‍സെപ്റ്റിനുള്ളത്. വീല്‍ ആര്‍ച്ചുകളില്‍ മാറ്റ് േ്രഗ പടര്‍ന്നിരിക്കുന്നു. ഇതേ നിറം ബി പില്ലാറിലും കാണാം.

Renault Duster Detour Concept

സമാനമായ സവിശേഷതകളുമായി ഈ കണ്‍സെപ്റ്റ് വിപണിയിലെത്തുമെന്ന് കരുതുവാന്‍ കഴിയില്ല. ഒരുപക്ഷേ ലിമിറ്റഡ് എഡിഷന്‍ മോഡലായി കാര്‍ വന്നേക്കാം.

Renault Duster Detour Concept

ഡബ്ള്‍ എക്‌സോസ്റ്റ് പൈപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു കണ്‍സെപ്റ്റില്‍. ഒരു പിന്‍ സ്‌പോയ്‌ലറും ചേര്‍ത്തിട്ടുണ്ട്.

More from DriveSpark

Article Published On: Friday, October 18, 2013, 8:13 [IST]
English summary
Renault Duster Detour Concept, showcased at the ongoing Johannesburg International Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X