ഡസ്റ്ററിന്‍റെ ക്രൗര്യം പുറത്തെടുക്കുന്നു!

Posted By:

ലോകത്തുള്ള ട്യൂണിംഗ് കമ്പനികളെല്ലാം റിനോ ഡസ്റ്ററിനെ ട്യൂണ്‍ ചെയ്യുന്നതില്‍ മത്സരിക്കുകയാണ്. ഇന്ത്യയില്‍, ദിലീപ് ഛബ്രിയ ഡിസൈന്‍ ഈയിടെ ഒരു ഡസ്റ്റര്‍ മോഡിഫിക്കേഷന്‍ നടത്തിയിരുന്നു. ഡിസിയുടെ തനത് ശൈലി ഡസ്റ്ററിന്‍റെ 'പരുക്കന്‍' സ്വഭാവം കൂട്ടുവാനല്ല ശ്രമിച്ചത്. അത് കുറെക്കൂടി ശാന്തപ്രകൃതമായി മാറിയിരുന്നു. എന്നാല്‍, റിനോ ഡസ്റ്ററിനെ എല്‍സെഡ് പാട്സിന്‍റെ (LZParts) കൈയില്‍ കിട്ടിയപ്പോള്‍ സ്ഥിതിയാകെ മാറി. ഡസ്റ്ററിന്‍റെ എസ്‍യുവി കരുത്തിനെ കൂടുതല്‍ പുറത്തുകൊണ്ടു വരാനാണ് അവര്‍ ശ്രമിച്ചത്.

'അഡ്മിറബ്ള്‍' എന്ന പേരിലാണ് എല്‍സെഡ് പാര്‍ട്സിന്‍റെ ഡസ്റ്റര്‍ പാക്കേജ് അറിയപ്പെടുന്നത്. ഖറുപ്പും വെളുപ്പും നിറച്ചേരുവയിലാണ് ഈ മോഡിഫിഫൈഡ് ഡസ്റ്റര്‍ ലഭിക്കുക. ഗ്രൗണ്ട് ക്ലിയറന്‍സ് ഇനിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 3 സെന്‍റിമീറ്ററോളമാണ് വര്‍ധന. വീലുകളുടെ അളവ്തൂക്കങ്ങളിലും കാര്യമായ മാറ്റമുണ്ട്. 20 ഇഞ്ച് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഓഫ് റോഡിംഗ് തല്‍പരര്‍ക്കായി ചെറിയ വീലുകളിലും ഈ പാക്കേജ് ലഭ്യമാണ്.

Renault Duster LZParts Modification
Renault Duster LZParts Modification
Renault Duster LZParts Modification
Renault Duster LZParts Modification
Renault Duster LZParts Modification
Renault Duster LZParts Modification
English summary
LZParts has modified duster suv into a more rugged one. They sell this package in a name called Admirable.
Story first published: Tuesday, June 18, 2013, 15:10 [IST]
Please Wait while comments are loading...

Latest Photos