റിനോ ഡസ്റ്റര്‍ മുഖം മിനുക്കിയത് കാണാം

Posted By:

ഇന്ന് തുടങ്ങിയ ഫ്രാങ്ഫര്‍ട് ഓട്ടോഷോയിലേക്ക് ഉഴിഞ്ഞു വെച്ചതാണ് ഡാസിയ ഡസ്റ്ററിന്റെ മുഖം മിനുക്കിയ പതിപ്പ്. ഈ വാരത്തില്‍ തന്നെ പുതിയ ഡസ്റ്റര്‍ ഫ്രാങ്ഫര്‍ടില്‍ അവതരിക്കേണ്ടതാണ്. ഇതിനിടെ പുതുക്കിയ കാറിന്റെ ഇന്റീരിയര്‍ അടക്കമുള്ള ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു റിനോ.

ഡസ്റ്ററിന്റെ പുറം ഭാഗത്ത് ചില ഭാഗങ്ങളില്‍ മാത്രമാണ് സാരമെന്ന് വിളിക്കാവുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഉള്ളിലും ചെറിയ ചില വ്യതിയാനങ്ങള്‍ വന്നിരിക്കുന്നതായി കാണാം.

To Follow DriveSpark On Facebook, Click The Like Button
Renault Duster Facelift

ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍ ശൈലിയില്‍ മാറ്റം വന്നതായി കാണാം. മൊത്തം രൂപത്തില്‍ മാറ്റം വരുത്താതെ ഉള്ളിലെ ലൈറ്റുകള്‍ ക്രമീകരിച്ച ശൈലിയില്‍ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. നിലവിലെ പതിപ്പിലേതിനെക്കാള്‍ സങ്കീര്‍ണത അനുഭവപ്പെട്ടേക്കാം ഈ ഡിസൈനില്‍.

Renault Duster Facelift

മുന്‍ ഗ്രില്ലിലാണ് മറ്റൊരു മാറ്റം വന്നിരിക്കുന്നത്. രണ്ട് ക്രോം പട്ടകളിലായി ഗ്രില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇതിന് നടുവിലായി ഡാസിയ ബാഡ്ജ് ചേര്‍ത്തിരിക്കുന്നതായി കാണാം.

Renault Duster Facelift

എയര്‍ ഇന്‍ടേക്കിന്റെയും ബംപറിന്റെയും ഡിസൈനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വശങ്ങളിലെ കാഴ്ചയിലും പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല.

Renault Duster Facelift

ഇന്റീരിയറില്‍ സ്റ്റീയറിംഗ് വീലില്‍ നല്‍കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പുതിയതാണ്. ഇക്കോസ്‌പോര്‍ട് എസ്‌യുവിയില്‍ ഈ സന്നാഹങ്ങളുണ്ട് എന്നത് ഓര്‍ക്കുക.

Renault Duster Facelift

ഡാഷ്‌ബോര്‍ഡിന് നിലവിലുള്ള ക്ലാസിക് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മുഖം നല്‍കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഹാന്‍ഡില്‍ബാറില്‍ ക്രോമിയത്തിന്റെ സാന്നിധ്യം കാണാവുന്നതാണ്.

Renault Duster Facelift

പിന്‍വശത്ത് എക്‌സോസ്റ്റ് പൈപ്പ് ക്രോമിയം പൂശിയിരിക്കുന്നു. ടെയ്ല്‍ ലൈറ്റിന്റെ ഡിസൈന്‍ മാറിയിട്ടുണ്ട്. ഹെഡ്‌ലാമ്പില്‍ ചെയ്തതുപോലെ മൊത്തത്തിലുള്ള രൂപം നിലനിര്‍ത്തി, ഉള്‍വശത്തെ ലൈറ്റുകളുടെ ക്രമീകരണത്തില്‍ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്.

Renault Duster Facelift

1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഇപ്പോള്‍ ഇന്ത്യന്‍ ഡസ്റ്ററിന് നല്‍കിയിട്ടുള്ളത്. ഒരു 1.2 ലിറ്റര്‍ എന്‍ജിനെക്കുറിച്ചുള്ള വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്. ഇത് നമുക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും കമ്പനി നല്‍കുന്നില്ല.

English summary
Renault Duster facelift has been revealed ahead of its premier in Frankfurt Motor Show.
Story first published: Tuesday, September 10, 2013, 17:54 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark