ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍?

മുമ്പ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആഢംബര കാറുകളുടെ മാത്രം കുത്തകയായിരുന്നു. എന്നാല്‍ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് സെലറിയോയില്‍ എഎംടി ഗിയര്‍ബോക്‌സിനെ അവതരിപ്പിച്ച മാരുതി ഈ ധാരണ തിരുത്തി. ഇന്ന് വിപണിയില്‍ പുതുതായി എത്തുന്ന മിക്ക കാറുകളിലും ഓപ്ഷനലായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുക്കുന്നുണ്ട്.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

എന്നാല്‍ മാനുവല്‍ കാറാണോ, ഓട്ടോമാറ്റിക് കാറാണോ ഡ്രൈവിംഗിനെ ആസ്വാദ്യകരമാക്കുന്നത് എന്ന് ചോദിച്ചാല്‍ മിക്കവരും വിരല്‍ ചൂണ്ടുക മാനുവല്‍ കാറുകളിലേക്കാകും.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

കാറിന്റെ താളത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ മാനുവല്‍ ഗിയര്‍ബോക്‌സിന് കൂടുതല്‍ സാധിക്കുമെന്നാണ് വിശ്വാസം. കാറിനെ കൂടുതല്‍ അടുത്തറിയാന്‍ മാനുവല്‍ ഗിയര്‍ബോക്‌സ് സംവിധാനം ഡ്രൈവര്‍മാരെ ഏറെ സഹായിക്കും.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

അതേസമയം മാനുവല്‍ കാര്‍ ഉപയോഗിക്കുമ്പോള്‍ കുറച്ചേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുമുണ്ട്. അത്തരത്തില്‍ മിക്കവരുടെയും ഒരു സംശയമാണ് ഏത് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം - ഫസ്റ്റ് ഗിയറിലോ, ന്യൂട്രലിലോ?

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ചിലര്‍ ന്യൂട്രലില്‍ കാര്‍ നിര്‍ത്തി പാര്‍ക്കിംഗ് ബ്രേക്ക് ഉപയോഗിക്കുമ്പോള്‍, ചിലര്‍ ഫസ്റ്റ് ഗിയറില്‍ നിര്‍ത്തിയാണ് പാര്‍ക്കിംഗ് ബ്രേക്ക് പ്രയോഗിക്കുന്നത്. ഇതില്‍ ഏതാണ് ശരി?

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ഫസ്റ്റ് ഗിയറില്‍ പാര്‍ക്ക് ചെയ്യുന്ന സാഹചര്യത്തില്‍ പിന്നില്‍ നിന്നോ, മുന്നില്‍ നിന്നോ മറ്റൊരു വാഹനം വന്നിടിച്ചാല്‍ ഗിയര്‍ തകരുന്നതിന് കാരണമാകുമെന്ന വാദമാണ് ന്യൂട്രലില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

എന്നാല്‍ കാര്‍ എപ്പോഴും ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ശരിയായ രീതി.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

കാരണം ഫസ്റ്റ്-റിവേഴ്‌സ് ഗിയറുകള്‍ക്ക് കുറഞ്ഞ അനുപാതമാണുള്ളതിനാല്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവ്‌ട്രെയിന്‍ മികവേറിയ രീതിയിലാണ് ലോക്ക് ചെയ്യപ്പെടുക.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ഇനി മറ്റൊരു വാഹനം വന്നിടിച്ചാലും വാഹനത്തിനൊത്ത് ടയറുകള്‍ ഒരുപരിധി വരെ ചലിക്കില്ല. ഇത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും. കൂടാതെ മറ്റൊരു വാഹനം വന്നിടിച്ചാല്‍ അത്ര പെട്ടെന്നൊന്നും ഗിയര്‍ തകരാറിലാകില്ല.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

മെക്കാനിക്കല്‍ മുഖത്ത് ഗിയറുകള്‍ ഏറെ ശക്തമാണ്. ഏത് സാഹചര്യത്തിലും പാര്‍ക്ക് ചെയ്ത വാഹനം നീങ്ങി പോകാതിരിക്കാന്‍ പാര്‍ക്കിംഗ് ബ്രേക്കിനൊപ്പം കാര്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ഒപ്പം മാനുവല്‍ കാറുകളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില മറ്റ് കാര്യങ്ങള്‍ —

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

കൈകള്‍ എപ്പോഴും സ്റ്റിയറിംഗില്‍ വെയ്ക്കുക

പലരിലും കണ്ട് വരുന്ന ശീലമാണിത്. ഒരു കൈ സ്റ്റിയറിംഗ് വീലിലും ഒരു കൈ ഗിയര്‍ ലൈവര്‍/ ഷിഫ്റ്ററിലുമാണ് പലരും ഡ്രൈവിംഗിനിടെ വെയ്ക്കാറുള്ളത്.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ഇത്തരത്തില്‍ തുടര്‍ച്ചയായി ഗിയര്‍ ലെവറില്‍ കൈവെയ്ക്കുന്നത് കാലക്രമേണ ഗിയര്‍ ബോക്സ് നശിക്കുന്നതിന് കാരണമാകും. ഡ്രൈവിംഗില്‍ 9 o'clock, 3 o'clock പോസിഷനുകളില്‍ സ്റ്റിയറിംഗ് വീലുകളെ നിലനിര്‍ത്തുന്നത് വാഹനത്തിന് മേല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ഇടത് കാല്‍ എപ്പോഴും ക്ലച്ചിന് മേല്‍ വെയ്ക്കരുത്

ഡ്രൈവിംഗില്‍ പലപ്പോഴും നാം അറിയാതെ തന്നെ ഇടത് കാല്‍ ക്ലച്ചിന് മുകളില്‍ വെയ്ക്കാറുണ്ട് - ഇത് ഒരിക്കലും ചെയ്യരുതാത്തതാണ്. ഇത്തരത്തില്‍ ക്ലച്ചിന് മേല്‍ അനാവശ്യമായി കാല്‍ വെയ്ക്കുന്നത് ക്ലച്ചിന്റെ തേയ്മാനത്തിന് കാരണമാകും.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

ഇത് തുടര്‍ച്ചയായി ക്ലച്ച് പ്ലേറ്റുകള്‍ മാറ്റുന്നതിലേക്ക് വഴിവെക്കും. മാത്രമല്ല, ബ്രേക്ക് അടിയന്തരമായി ചവിട്ടേണ്ട സാഹചര്യങ്ങളില്‍ നിങ്ങളുടെ ഉപബോധ മനസ്സ് ബ്രേക്കിന് പകരം ക്ലച്ച് ചവിട്ടുന്നതിലേക്കാകും നയിക്കുക. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

ഫസ്റ്റ് ഗിയറില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഉചിതമോ?

വാഹനം ഗിയറില്‍ മാത്രം നിലനിര്‍ത്തുക

ഇറക്കങ്ങളില്‍ വാഹനത്തെ ന്യൂട്രലിലിട്ടാല്‍ കൂടുതല്‍ ഇന്ധനം ലഭിക്കാന്‍ സാധിക്കുമെന്നാണ് പൊതുധാരണ. ന്യൂട്രലില്‍ എഞ്ചിന്റെ സഹായവും നിയന്ത്രണവുമില്ലാതെ വാഹനം അനായാസം നീങ്ങും. ഇറക്കങ്ങളില്‍ വാഹനത്തെ ചെറിയ ഗിയറില്‍ ഓടിക്കുന്നതാണ് ഉത്തമം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Is It Better To Park In First Gear Or Neutral? Read In Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X