കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

നവംബറിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ മോട്ടോർസൈക്കിൾ ലൈവ് ഷോ, നിലവിലുള്ള കൊവിഡ്-19 മഹാമാരിയുടെ അനിശ്ചിതത്വങ്ങൾക്കിടയിൽ റദ്ദാക്കി. 1981 -ൽ ആദ്യമായി ആരംഭിച്ച ഇവന്റ് യൂറോപ്പിലെ മോട്ടോർ സൈക്കിൾ ഷോ സർക്യൂട്ടിലെ ഒരു കേന്ദ്രബിന്ദുവായി കണക്കാക്കപ്പെടുന്നു.

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

നിരവധി ലോക പ്രീമിയറുകളും പ്രഖ്യാപനങ്ങളും ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ എല്ലാ നവംബറിലും നടക്കുന്ന വാർഷിക പരിപാടിയിൽ നടക്കുന്നു. ഈ വർഷത്തെ ഷോ 2020 നവംബർ 21 മുതൽ 29 വരെ നടക്കേണ്ടതായിരുന്നു.

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

ഈ വർഷത്തെ ഇവന്റ് റദ്ദാക്കിയതായി മോട്ടോർസൈക്കിൾ ലൈവ് മാനേജിംഗ് ഡയറക്ടർ ഫിൻലെ മക്അല്ലൻ പ്രസ്താവനയിൽ അറിയിച്ചു. വിപുലവും വിശദവുമായ കൺസൾട്ടേഷൻ കാലയളവിനെത്തുടർന്ന് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിൽ ഷോ സംഘാടകർ ഖേദിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

MOST READ: ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും വ്യവസായ സഹപ്രവർത്തകരുടെ ക്ഷേമത്തിനായുള്ള ആശങ്കകളും കണക്കിലെടുത്ത് ഈ വർഷത്തെ ഷോ 2021 ലേക്ക് മാറ്റിയിരിക്കുകയാണ്.

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

മോട്ടോർസൈക്കിൾ ലൈവ് എന്നത് പ്രേക്ഷകരുടെ ഇടപെടൽ, സുഹൃത്തുക്കളുമായി കൂടിക്കാഴ്ച, ഏറ്റവും പുതിയ മെഷീനുകളിൽ കയറുക, ഏറ്റവും പുതിയ ഗിയറുകൾ എല്ലാം പരീക്ഷിച്ചു നോക്കുക എന്നിവയാണ്.

MOST READ: യാരിസ്, ഗ്ലാൻസ മോഡലുകളുടെ വില വർധിപ്പിച്ച് ടൊയോട്ട

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

സുഹൃത്തുക്കളുമായും കുടുംബവുമായും കണ്ടുമുട്ടുന്നതിനും ഒരുമിച്ച് ഒരു മികച്ച ദിവസം ആസ്വദിക്കുന്നതിനും പലരും ഇത് ഒരു വാർഷിക കൂട്ടായ്മായി ഈ ഷോ ഉപയോഗിക്കുന്നു. ഓരോ ദിവസവും പരിപാടിയിൽ പൊതുജനങ്ങൾ മാത്രമല്ല നിരവധി വ്യവസായ പ്രമുഖരും എല്ലാ വർഷവും ഇവന്റിനായി കാത്തിരിക്കുന്നു.

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

അതിനാൽ ഈ വർഷത്തെ ഷോ മാറ്റി വയ്ക്കുക എന്നത് നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ നിസ്സാരമായി എടുത്തിട്ടുള്ള തീരുമാനമല്ല. സന്ദർശകരുടേയും, എക്സിബിറ്റർമാരുടേയും വ്യവസായ സഹപ്രവർത്തകരുടേയും സുരക്ഷയുടെ ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നിൽ.

MOST READ: കൊവിഡ് അൺലോക്ക് 1.0; ഓട്ടോറിക്ഷകളിൽ ഐസൊലേഷൻ കവറുമായി ഡ്രൈവർമാർ

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

ഏതൊരു കടുത്ത തീരുമാനത്തെയും പോലെ, തങ്ങൾ അതിനെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ നോക്കിക്കാണുകയും വിവിധ സാഹചര്യങ്ങളിലും നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യാം.

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

കൊവിഡ്-19 അനുബന്ധ നിയന്ത്രണങ്ങൾക്ക് കീഴിൽ മോട്ടോർ സൈക്കിൾ ലൈവ് പോലുള്ള ഒരു ഇവന്റ് നടത്തുന്നത് സാമൂഹിക അകലം പാലിക്കൽ, ആളുകളുടെ എണ്ണം നിയന്ത്രിക്കുക, ഹാളിന് ചുറ്റുമുള്ള ആളുകളുടെ ദിശ നിർണ്ണയിക്കുക പോലുള്ളവ എല്ലാം ആത്യന്തികമായി പങ്കെടുക്കുന്നവരുടെ അനുഭവത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഷോയുടെ യഥാർഥ ഫീൽ നഷ്ടമാവും.

MOST READ: ഇന്ത്യ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തി ജീപ്പ് റെനെഗേഡ്

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

മോട്ടോർസൈക്കിൾ ലൈവ് ടീം മുഴുവനും ഈ തീരുമാനത്തിൽ അങ്ങേയറ്റം നിരാശരാണ്. എന്നാൽ 2021 -ൽ ഒരു മികച്ച ഷോ നൽകുന്നതിന് തിരശ്ശീലയ്ക്ക് പിന്നിൽ ഇവർ പ്രവർത്തിക്കുമെന്ന് ഉറപ്പാണ്.

കൊവിഡ്; 2020 മോട്ടോർസൈക്കിൾ ലൈവ് ഷോ റദ്ദാക്കി

2020 ലെ മോട്ടോർസൈക്കിൾ ലൈവ് കൊറോണ വൈറസ് മഹാമാരിക്ക് ഇരയാകുന്നതോടെ, ഇറ്റലിയിൽ ഈ വർഷം നടക്കാനിരിക്കുന്ന EICMA 2020 ഷോയും മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വീണ്ടും സംശയം ഉയർന്നിരിക്കുകയാണ്.

Most Read Articles

Malayalam
English summary
2020 Motorcycle Live Show Called-off Due To Covid-19. Read in Malayalam.
Story first published: Wednesday, June 10, 2020, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X