ബൈക്ക് യാത്രികന്റെ അശ്രദ്ധ; സ്വിഫ്റ്റ് ഡിസയര്‍ പറന്നത് തലകീഴായി, ഒഴിവായത് വന്‍ദുരന്തം

Written By: Dijo

റോഡപകടങ്ങളില്‍ നിന്നും ഇന്ത്യന്‍ ജനത ഒന്നും പഠിക്കാറില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ നാം മടിക്കാണിക്കുന്നു. അല്ലെങ്കില്‍ അത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ നാം പഠിച്ചിട്ടില്ലെന്നാണ് മിക്ക റോഡപകടങ്ങളും വെളിപ്പെടുത്തുന്നത്.

റോഡപകടങ്ങള്‍ക്കുള്ള കാരണങ്ങളില്‍ ഒരു വലിയ പങ്ക് വഹിക്കുന്നത് ടൂ-വീലര്‍ യാത്രക്കാരാണ് എന്നുള്ളതും ഒരു വസ്തുതയാണ്. ടൂ വീലറുകളുടെ അശ്രദ്ധവും അപ്രതീക്ഷിതവുമായ വെട്ടിത്തിരിയലുകള്‍ ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒന്നാണ്.

പിന്നില്‍ വരുന്ന വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ഇവര്‍ മിക്ക വാഹനപകടങ്ങളിലും വില്ലന്‍ വേഷമാണ് അണിയാറുള്ളത്.

അടുത്തിടെ ദില്ലിയില്‍ വെച്ച് നടന്ന റോഡപകടവും ഇത്തരമൊരു സന്ദേശമാണ് വീണ്ടും ഉയര്‍ത്തുന്നത്. റോഡില്‍ ഒരു ബൈക്ക് യാത്രികന്‍ വരുത്തിയ അശ്രദ്ധ വഴി തെളിച്ചത് ഒരു വലിയ അപകടത്തിലേക്കായിരുന്നു.

ദില്ലി-അമൃത്സര്‍ ദേശീയ പാതയിലെ ചീറി പാഞ്ഞ് വരുന്ന വാഹന നിരയിലേക്ക് ഒരു ബൈക്ക് യാത്രികന്‍ ആശ്രദ്ധമായി പാത മുറിച്ച് കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴി തെളിച്ചത്.

അതിവേഗം വരുന്ന വാഹന നിരയിലേക്ക് കടന്നെത്തിയ ബൈക്ക് യാത്രികനെ വെട്ടിച്ച് മാറ്റിയ മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ തലകീഴായി മറിയുകയായിരുന്നു.

എന്തായാലും വന്‍ദുരന്തമാണ് മാരുതി സ്വിഫ്റ്റ് ഡിസയര്‍ ഡ്രൈവറിന്റെ മനസാന്നിധ്യത്തില്‍ ഒഴിവായത്. മാരുതി സ്വിഫ്റ്റ് ഡിസയറിനും അതിനുള്ളിലെ യാത്രക്കാര്‍ക്കും പരുക്ക് പറ്റിയെങ്കിലും റോഡില്‍ നിന്നും ഇറങ്ങിയതിനാല്‍ മറ്റ് വാഹനങ്ങളുമായി ഇടിച്ചുള്ള കൂട്ടക്കുരുതിയില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

ദേശീയ പാതയിലെ അതിവേഗ ലെയ്‌നില്‍ നിന്നുമിറങ്ങിയ മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസയര്‍ സമീപത്തുള്ള ഹോട്ടല്‍ പാര്‍ക്കിംഗ് നിരയിലേക്ക് തലകീഴായി ഇടിച്ചിറങ്ങിയത് ഏറെ ഞെട്ടലുളവാക്കുന്നതാണ്.

ബൈക്കിനെ രക്ഷിക്കുന്നതിനായി വെട്ടിച്ചപ്പോള്‍ പോസ്റ്റില്‍ ഇടിച്ചാണ് അതിവേഗത്തിലെത്തിയ മാരുതി സ്വിഫ്റ്റ് ഡിസയര്‍ തലകീഴായി മറിഞ്ഞത്.

സംഭവസ്ഥലത്തിന് സമീപമുള്ള ഹോട്ടലിലെ സിസിടിവി ക്യാമറയാണ് ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയത്. ബൈക്ക് യാത്രികനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്.

അതേസമയം, ഇന്ത്യയില്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ ക്യാമ്പയിനിനും സംഭവം വഴിവെച്ചിരിക്കുകയാണ്.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

മാരുതി സ്വിഫ്റ്റ് 2017 എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി. 2017 മാരുതി സ്വിഫ്റ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

ടാറ്റയില്‍ നിന്നുള്ള പുത്തന്‍ സബ്‌കോമ്പാക്ട് സെഡാന്‍ ടിഗോറിന്റെ ചിത്രങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് കൊണ്ട് ബജാജ് അവതരിപ്പിച്ച ഡോമാനാര്‍ 400 ന്റെ കൂടുതല്‍ ചിത്രങ്ങള്‍

മാരുതി സുസൂക്കിയുടെ ഹിറ്റ് മോഡല്‍ ഇഗ്നിസിന്റെ ട്രെന്‍ഡിംഗ് ചിത്രങ്ങള്‍

ടാറ്റ ഹെക്‌സയുടെ ട്രെന്‍ഡിംഗ് ചിത്രങ്ങള്‍

English summary
CCTV footage reveals the shocking accident in Delhi, where Maruti Swift Desire gets upturned.
Please Wait while comments are loading...

Latest Photos