ടോയോട്ട ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; വയോസ് ഇന്ത്യയിലെത്തുന്നു

Written By: Dijo

ഇന്ത്യന്‍ വിപണിയില്‍ ടോയോട്ടയ്ക്ക് എന്നും ആരാധകരുണ്ട്. ക്വാളിസിലൂടെയും പിന്നീട് ഇന്നോവയിലൂടെ ഇന്ത്യന്‍ നിരത്തില്‍ വിജയാധ്യായങ്ങള്‍ കുറിച്ച ടോയോട്ട ഇന്ത്യന്‍ വിപണിയിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു.

വയോസ് ഇന്ത്യയിലെത്തുന്നു

ഇപ്പോള്‍ ഇതാ ടോയോട്ട ആരാധകര്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോയോട്ടയില്‍ നിന്നുള്ള കോമ്പാക്ട സെഡാന്‍ വയോസ് താമസിയാതെ വന്നെത്തും.

വയോസ് ഇന്ത്യയിലെത്തുന്നു

2018 ഓട്ടോ എക്‌സ്‌പോയിലൂടെ വയോസിനെ അവതരിപ്പിക്കാനാണ് ജാപ്പനീസ് കാര്‍നിര്‍മ്മാതാക്കളായ ടോയോട്ട ലക്ഷ്യമിടുന്നത്.

വയോസ് ഇന്ത്യയിലെത്തുന്നു

തുടര്‍ന്ന് ഫെബ്രുവരി 2018 ന് നടക്കുന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് പിന്നാലെ ഏപ്രില്‍ 2018 ഓടെ വിപണിയില്‍ വയോസ് ലഭ്യമാകും.

വയോസ് ഇന്ത്യയിലെത്തുന്നു

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഡ്രൈവിംഗ് നടത്തുന്ന വയോസിനെ പലപ്പോഴായി ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു.

വയോസ് ഇന്ത്യയിലെത്തുന്നു

അതേസമയം, വയോസിന്റെ 2017 ഫെയ്‌സ് ലിഫ്റ്റ് എഡിഷനെ തായ് ലന്റ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ ടോയോട്ട ഇതിനകം അവതരിപ്പിച്ച് കഴിഞ്ഞു.

വയോസ് ഇന്ത്യയിലെത്തുന്നു

V- Shape ഓട് കൂടിയ മസ്‌കുലാര്‍ ഫ്രണ്ട് ഗ്രില്ലാണ് വയോസിന്റെ മുഖചിഹ്നം. പുരികങ്ങള്‍ക്ക് സമാനമായ എല്‍ഇഡി പാര്‍ക്കിംഗ് ലൈറ്റുകളും ബമ്പറുകളുടെ ഇരുവശവുമുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും വയോസിന് ഒരല്‍പം വ്യത്യസ്ത മുഖരൂപമാണ് നല്‍കുന്നത്.

വയോസ് ഇന്ത്യയിലെത്തുന്നു

പിന്‍ഭാഗത്തും വയോസിന് ലഭിച്ചിരിക്കുന്നത് ഒരു ബോള്‍ഡ് ലുക്ക് തന്നെയാണ്. കോമ്പാക്ട് ഡിസൈനോട് കൂടിയ തിളക്കമാര്‍ന്ന ടെയില്‍ ലൈറ്റും, ബൂട്ട് ലിഡിന് മേലെയുള്ള ക്രോം വരകളും വയോസിന്റെ ഡിസൈനിനെ എടുത്തുയര്‍ത്തുന്നു.

വയോസ് ഇന്ത്യയിലെത്തുന്നു

ഇന്റീരിയറിലും ഇതേ വ്യത്യസ്ത പുലര്‍ത്താന്‍ ടോയോട്ട ശ്രമിച്ചിട്ടുണ്ട്. പ്രീമിയം ലുക്കോടെയുള്ള ഡാഷ്‌ബോര്‍ഡ്, കണക്ടിവിറ്റി ഓപ്ഷനോടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും വയോസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

വയോസ് ഇന്ത്യയിലെത്തുന്നു

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമ്പോള്‍ ഇവയില്‍ ഏതൊക്കെ ഫീച്ചറുകളാകും ഉള്‍പ്പെടുക എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

വയോസ് ഇന്ത്യയിലെത്തുന്നു

ഇബിഡിയോട് കൂടിയുള്ള എബിഎസ്, ഡ്യൂവല്‍ എയര്‍ബാഗുകള്‍, ചൈല്‍ഡ് സീറ്റുകള്‍ക്കായുള്ള ISOFIX എന്നിവ സുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടോയോട്ട നല്‍കിയിട്ടുണ്ട്.

വയോസ് ഇന്ത്യയിലെത്തുന്നു

ഒപ്പം, ടോപ് വേരിയന്റില്‍ ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി എന്നിവയും ടോയോട്ട ലഭ്യമാക്കിയേക്കാം.

വയോസ് ഇന്ത്യയിലെത്തുന്നു

106 bhp കരുത്തും, 140 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ടോയോട്ട വയോസ് തായ്‌ലന്റ് വിപണിയില്‍ അവതരിച്ചത്. പുതിയ 7 സ്പീഡ് സൂപ്പര്‍ സിവിടി ഗിയര്‍ബോക്‌സാണ് വയോസില്‍ ടോയോട്ട ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വയോസ് ഇന്ത്യയിലെത്തുന്നു

എന്നാല്‍ ചില വിദേശ വിപണികളില്‍ മാനുവല്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുകളോടെയുള്ള വയോസിനെയാണ് ടോയോട്ട എത്തിച്ചിട്ടുള്ളത്. അതിനാല്‍ ഇന്ത്യയിലും സമാന മോഡല്‍ വന്നെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

വയോസ് ഇന്ത്യയിലെത്തുന്നു

വിദേശ വിപണിയില്‍ വയോസിന്റെ ഡീസല്‍ എഞ്ചിന്‍ മോഡലിനെ ടോയോട്ട ഒരുക്കിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍, എത്തിയോസിലും കോറോളയിലും ഉള്‍പ്പെടുത്തിയത് പോലുള്ള 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ടോയോട്ട അവതരിപ്പിച്ചേക്കും.

വയോസ് ഇന്ത്യയിലെത്തുന്നു

വിപണയിലെ കരുത്തരായ ഹോണ്ട സിറ്റി, മാരുതി സുസൂക്കി സിയാസ്, ഹ്യുണ്ടായ് വേര്‍ണ, സ്‌കോഡ് റാപിഡ്, ഫോക്‌സ് വാഗന്‍ വെന്റോ എന്നിവരെയാണ് ടോയോട്ട വയോസ് നേരിടുക.

വയോസ് ഇന്ത്യയിലെത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ ടോയോട്ട അവതരിപ്പിച്ച 2017 പ്രിയുസിന് പ്രചാരം ഏറുന്നത് ടോയോട്ടയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രിയുസ് 2017 എന്ന ഹൈബ്രിഡ് കാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

കൂടുതല്‍... #ടോയോട്ട #toyota
English summary
Toyota will debut the Vios compact sedan at the 2018 Auto Expo in Febraury 2018. The India launch will take place by April 2018.
Story first published: Wednesday, March 15, 2017, 11:34 [IST]
Please Wait while comments are loading...

Latest Photos