റേസിംഗ് ട്രാക്കല്ല റോഡ്!; പിഞ്ചു കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

Written By: Dijo

ചെറിയ ഒരു അശ്രദ്ധ മതി വന്‍വീഴ്ചകള്‍ക്ക് വഴിവെക്കാന്‍- ഇത് ഡ്രൈവിംഗിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. ഡ്രൈവിംഗില്‍ നാം വരുത്തുന്ന ഒരോ അശ്രദ്ധയും അപകടത്തിലാക്കുന്നത് നമ്മെ മാത്രമല്ല, മറിച്ച് നിരത്തിലെ ഒരോ ജീവനുകളെയുമാണ്.

To Follow DriveSpark On Facebook, Click The Like Button
റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

ഇതിനുത്തമ ഉദ്ദാഹരണമായി മാറുകയാണ് പൂനെയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. പൂനെയില്‍, സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്കായ കവാസാക്കി നിഞ്ച 650 പാര്‍ക്ക് ചെയ്ത കാറിലേക്ക് ഇടിച്ചിറങ്ങിയത് ഞെട്ടലുളവാക്കിയിരിക്കുകയാണ്.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

അതിവേഗതിയില്‍ ചീറിയെത്തിയ ബൈക്ക്, എന്‍ഐബിഎം റോഡിലുള്ള ന്യൂ കഫെ ഇന്‍ഡ്യയ്ക്ക് സമീപം രാത്രി ഏറെ വൈകിയാണ് അപകടമുണ്ടാക്കിയത്.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

പാര്‍ക്ക് ചെയ്ത കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ ബൈക്കിന്റെ വേഗത മണിക്കൂറില്‍ 150 കിലോമീറ്ററിലായിരുന്നു എന്നതാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നത്.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

ഇത്തരമൊരു ട്രാക്ക് വേഗതയില്‍ പാര്‍ക്ക് ചെയ്ത കാറുകളെ ശ്രദ്ധയില്‍ ഉള്‍പ്പെടുത്താനുള്ള സാവകാശം പോലും ബൈക്ക് റൈഡര്‍ക്ക് ലഭിച്ചില്ല എന്നതാണ് വാസ്തവം.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

ഇടിയുടെ ആഘാതത്തില്‍ കവാസാക്കി നിഞ്ച 650 യുടെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ പുറത്ത് തെറിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയത്ത് കാറില്‍ രണ്ട് കുട്ടികളുണ്ടായിരുന്നതായി ദൃക്‌സാക്ഷിയായ സമീപവാസി വെളിപ്പെടുത്തി. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കും സാരമായ പരുക്കേറ്റു.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

അതേസമയം, ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള പ്രൊട്ടക്ടീവ് ഗിയറുകളുടെ പിന്‍ബലത്തില്‍ കവാസാക്കി നിഞ്ച 650 റൈഡര്‍ ഗുരതരമായ പരുക്കുകളില്‍ നിന്നും രക്ഷപ്പെട്ടു.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

അപകടത്തെ തുടര്‍ന്ന് കുട്ടികളെയും ബൈക്ക് റൈഡറെയും സമീപവാസികളാണ് അടിയന്തരമായ ആശുപത്രിയിലെത്തിച്ചത്. ബൈക്ക് റൈഡറുടെ അശ്രദ്ധ അല്ലെങ്കില്‍ തെറ്റില്‍ നിന്നും അപകട ഭീഷണി നേരിട്ട കുട്ടികളുടെ സംഭവം ഏറെ ഗൗരവത്തോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടുന്നത്.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

എന്തായാലും അപകടത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ചികിത്സ നല്‍കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ നിയമം വലിയ തോതില്‍ ജീവനുകള്‍ രക്ഷിക്കാന്‍ ഇടവരുത്തുന്നുണ്ട്.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

റോഡപകടത്തില്‍ പരുക്കേല്‍ക്കുന്നവരെ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയും പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

പണം നല്‍കാതെ റോഡപകടത്തില്‍ ഉള്‍പ്പെടുന്നവരെ ചികിത്സിക്കില്ലെന്ന സ്വാകാര്യ ആശുപത്രികളുടെ പതിവ് നിലപാടുകളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും നടപടി. ഇത്തരത്തില്‍ പെരുമാറുന്ന ആശുപത്രികള്‍ക്ക് എതിരെ കനത്ത പിഴയാണ് സര്‍ക്കാര്‍ ചുമത്തുക.

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

ഒപ്പം, വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരും ഇനി നിയമക്കുരുക്കില്‍ അകപ്പെടുകയില്ല. പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഇനി പൊലീസ് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ട ആവശ്യവുമില്ല.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

റോഡ് റേസിംഗ് ട്രാക്കല്ല; കുട്ടികളെ അപകടത്തിലാക്കിയ നിഞ്ച ബൈക്ക് റൈഡര്‍

അതിവേഗ ട്രാക്കുകളുടെ ആവേശം ഉള്‍ക്കൊണ്ട് കവാസാക്കി അവതരിപ്പിച്ച സ്‌പോര്‍ട്‌സ് എഡിഷനാണ് നിഞ്ച 650. വേഗതയുടെ ഹരം ഉള്‍ക്കൊള്ളുന്ന നിഞ്ച 650 യുടെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ

English summary
A Kawasaki Ninja 650 crashed into a parked car in Pune and injured two kids sitting in the car. The rider was wearing safety gears which saved him from serious injuries.
Story first published: Thursday, March 16, 2017, 17:11 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark