'ഇനി സീബ്രാ ക്രോസിംഗില്‍ വണ്ടി നിര്‍ത്തുമോ എന്ന് കാണാം'; പരിഹാരവുമായി റെഡ് എഫ്എം, വീഡിയോ ഹിറ്റ്

Written By: Dijo

ശരിക്കും സീബ്രാ ക്രോസിംഗ് എന്തിനാണ്? റോഡ് മുറിച്ച് കടക്കാനാണെന്ന് നമ്മള്‍ക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ച് കടക്കാന്‍ നമ്മുക്ക് പലപ്പോഴും സാധിക്കാറുണ്ടോ?

To Follow DriveSpark On Facebook, Click The Like Button
സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

ചുവപ്പ് വീഴുന്നതിന് മുമ്പ് സിഗ്നല്‍ മറികടക്കാന്‍ ചീറി പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്ക് പലപ്പോഴും നിര്‍ത്തേണ്ടി വരിക സീബ്രാ ക്രോസിംഗിന് നടുവിലായിരിക്കും. അല്ലെങ്കില്‍ പച്ച സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങള്‍ ഇരമ്പിയാര്‍ത്ത് നില്‍ക്കുന്നത് ഇതേ സീബ്രാ ക്രോസിംഗിലായിരിക്കും. അപ്പോള്‍ പിന്നെ കാല്‍നടയാത്രക്കാര്‍ എവിടെ, എങ്ങനെ റോഡ് മറികടക്കും?

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

ഇത് ഇന്ന് ഇന്ത്യയിലെ ഓരോ നഗരങ്ങളിലും കണ്ട് വരുന്ന ഒരു സാധാരണ പ്രതിഭാസമാണ്. നിരത്തില്‍ മുന്‍ഗണന കാല്‍നടയാത്രക്കാരനാണ് എന്നിരിക്കെ വാഹനങ്ങളില്‍ വിലസുന്നവര്‍ ഇതേ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയാണ് ഡ്രൈവ് ചെയ്യുന്നത്. എന്തായാലും റെഡ് എഫ്എം സീബ്രാ ക്രോസിലെ ഈ അന്യായത്തിനെതിരെ നടത്തിയ പ്രതിഷേധം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

എന്താണ് സംഭവം?

സംഭവം നടക്കുന്നത് കൊല്‍ക്കത്തയിലാണ്. സീബ്രാ ക്രോസിംഗ് സൃഷ്ടിച്ചത് ദൈവമല്ല മനുഷ്യനാണെന്നും, ഇത് മനുഷ്യന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഒരുക്കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി റെഡ് എഫ്എം പുത്തന്‍ പ്രതിഷേധമാര്‍ഗം കാണിച്ച് തരികയാണ്.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

തിരക്കുള്ള നിരത്തില്‍ ചുവപ്പ് സിഗ്നല്‍ വീണിടത്ത് നിന്നുമാണ് റെഡ് എഫ്എമിന്റെ വീഡിയോ ആരംഭിക്കുന്നത്. സീബ്രാ ക്രോസിംഗില്‍ നിര്‍ത്തിയ കാറിന്റെ ബോണറ്റിന് മുകളിലൂടെ കടന്നാണ് റെഡ് എഫ്എമിന്റെ റേഡിയോ ജോക്കി പ്രതിഷേധം രേഖപ്പെടുത്തുന്നത്.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

വീഡിയോ അവിടം കൊണ്ട് തീര്‍ന്നില്ല. കൊല്‍ക്കത്തയുടെ നിരത്തുകളിലെ സ്ഥിര സാന്നിധ്യമായ ടാക്‌സികള്‍ പോലും ഇത്തരത്തില്‍ സീബ്രാ ക്രോസിന് മുകളില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കാല്‍നടയാത്രക്കാരന്റെ പ്രതിഷേധമുയര്‍ത്തി റേഡിയോ ജോക്കി നിറഞ്ഞു നില്‍ക്കുകയാണ്.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

അടുത്തതാണ് ടൂവീലറുകള്‍. സീബ്രാ ക്രോസിംഗില്‍ നിന്നും പിന്നോട്ട് മാറി നില്‍ക്കാന്‍ ഏറെ അവസരമുള്ള സ്‌കൂട്ടര്‍/ ബൈക്കുകള്‍ പോലും പിന്നോട്ട് എടുക്കില്ലെന്ന വാശിയില്‍ തുടരുമ്പോള്‍, റേഡിയോ ജോക്കി ചെയ്തത് ഇങ്ങനെ.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

സംഭവം എന്താണെന്ന് പോലും മനസിലാകാതെ നില്‍ക്കുന്ന സ്‌കൂട്ടര്‍ യാത്രികന്റെ അവസ്ഥയാണ് ഏറെ പരിതാപകരം.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

ഇനി വലിയ വാഹനങ്ങളുടെ കാര്യമാണ്. ലോറികളെയും ടെമ്പോകളെയും ഒഴിവാക്കാനും റേഡിയോ ജോക്കി തയ്യാറായിരുന്നില്ല.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

അതിനാല്‍ ഒരല്‍പം പ്രയാസപ്പെട്ടാണെങ്കിലും ലോറിക്ക് മുകളില്‍ കടന്ന് കയറിയാണ് റേഡിയോ ജോക്കി സീബ്രാ ക്രോസിംഗ് കടന്നത്.

സീബ്രാ ക്രോസിംഗിന് പരിഹാരവുമായി റെഡ് എഫ്എം

എന്തായാലും സംഭവം ഏറ്റുവെന്നാണ് വീഡിയോ നല്‍കുന്ന സന്ദേശം. പതുക്കെ പതുക്കെ വാഹനങ്ങളെല്ലാം സീബ്രാ ക്രോസിംഗില്‍ നിന്നും പിന്നോട്ടെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ശ്രമിക്കുന്ന റെഡ്എഫ്എമിന്റെ വീഡിയോയ്ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. റെഡ് എഫ്എമിനും റേഡിയോ ജോക്കിയ്ക്കും അനുകൂലമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, ഇത്തരത്തില്‍ സാധാരണക്കാരന്‍ പ്രതികരിച്ചാല്‍ നേരിടേണ്ടി വരിക മാനഹാനി മുതല്‍ ജീവഹാനി വരെയാകാമെന്നും ചില കമ്മന്റുകള്‍ പറയുന്നു.

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Red FM protest against the unhealthy road behaviors.
Story first published: Tuesday, March 14, 2017, 16:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark