നാടിനെ ഞെട്ടിച്ച് വീണ്ടും അപകടം; മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

Written By: Dijo

വീണ്ടും കേരളത്തില്‍ അതിദാരുണമായ വാഹനാപകടം. എതിര്‍ ദിശകളില്‍ നിന്നും വന്ന ഹോണ്ട സിറ്റിയും മാരുതി സുസൂക്കി സ്വിഫ്റ്റും കൂട്ടിയിടിച്ചുണ്ടായ അപകടം അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

കോഴിക്കോട് വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഗതാഗത കുരുക്ക് മറികടക്കാന്‍ ശ്രമിച്ച ഹോണ്ട സിറ്റിയും, മാരുതി സുസൂക്കി സ്വിഫ്റ്റും അന്യോന്യം കൂട്ടിയിടിക്കുകയായിരുന്നു.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

മാരുതി സൂസുക്കി സ്വിഫ്റ്റിന്റെ മുന്‍വശത്തെ വലത് ടയറിന്റെ ഭാഗവുമായി കൂട്ടിയിടിച്ച ന്യൂജനറേഷന്‍ ഹോണ്ട സിറ്റി തകിടം മറിഞ്ഞാണ് നിന്നത്.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

ഷോറൂമില്‍ നിന്നും അടുത്തിടെ പുറത്തിറക്കിയ ഹോണ്ട സിറ്റിയാണ് അപകടത്തില്‍ ഉള്‍പ്പെട്ടത്. ലൈസന്‍സ് പ്ലേറ്റ് പോലും മാരുതി സുസൂക്കി സ്വിഫ്റ്റുമായി കൂട്ടിയിടിച്ച ഹോണ്ട സിറ്റിയില്‍ ഉണ്ടായിരുന്നില്ല.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

അപകടത്തെ തുടര്‍ന്ന് ഹോണ്ട സിറ്റിയില്‍ അകപ്പെട്ട യാത്രക്കാരെ നാട്ടുകാര്‍ പുറത്തെത്തിച്ചു. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലും, ഡ്യൂവല്‍ എയര്‍ ബാഗുകള്‍ പുറത്ത് വന്നതിനാലും തകിടം മറിഞ്ഞ ഹോണ്ട സിറ്റിയിലെ യാത്രക്കാര്‍ സുരക്ഷിതരായാണ് പുറത്തെത്തിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

അതേസമയം അപകടത്തില്‍, മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ വലത് മുന്‍ ടയറിന്റെ ഭാഗത്ത് കാര്യമായ നാശം സംഭവച്ചിട്ടുണ്ട്.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

കൂട്ടിയിടിയില്‍ എയര്‍ബാഗ് പുറത്ത് വരാഞ്ഞതിനാല്‍ മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ഡ്രൈവര്‍ക്ക് പരുക്ക് ഏറ്റു.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

സ്റ്റീയറിംഗ് വീലില്‍ നെഞ്ചിടിച്ച ഡ്രൈവര്‍ക്ക് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ ഇത് ഗുരുതരമല്ലെന്നും ഇടിയുടെ ആഘാതമാണെന്നും ആശുപത്രി അറിയിച്ചു.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

ട്രാഫിക്ക് തെറ്റിച്ചുണ്ടായ കൂട്ടയിടിയില്‍, മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ എന്നത് വ്യക്തമല്ല.

ഇന്ത്യന്‍ നിരത്തുകളില്‍ റോഡുകള്‍ വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാര്‍ തീര്‍ച്ചയായും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് ഈ സംഭവം.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

സീറ്റ് ബെല്‍റ്റ് ധരിക്കുകയാണ് സുരക്ഷാ മുന്നൊരുക്കങ്ങളില്‍ നിര്‍ണായകം. ഡ്രൈവിംഗിന് മുമ്പെ സീറ്റ് ധരിക്കുന്നത് അപകട വേളയിലുണ്ടാകുന്ന പരുക്കിന്റെ ആഘാതം കുറയ്ക്കുന്നതിന് കാരണമാകും.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

അപകടം നിര്‍ഭാഗ്യകരമാണെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് അപകടത്തിന്റെ ആഘാതം കുറയ്ക്കുമെന്ന് വീണ്ടും വെളിപ്പെടുത്തുകയാണ് ഇന്നലെ കേരളത്തില്‍ നടന്ന ഈ അപകടം. ട്രാഫിക് തെറ്റിച്ച് റേസിംഗ് ട്രാക്കിലെന്ന പോലെ മുന്നേറുന്ന നമ്മളിലെ പല ഡ്രൈവര്‍മാര്‍ക്കും ഇത് ഒരു പാഠമാകണം.

മാരുതി സ്വിഫ്റ്റില്‍ തട്ടി ഹോണ്ട സിറ്റി തകിടം മറിഞ്ഞു

ഫോട്ടോ ഗാലറി

ഹാച്ച്ബാക്ക് ശ്രേണിയില്‍ വിജയചരിത്രം തുടരുന്ന മാരുതി സുസൂക്കി പുത്തന്‍ മോഡലുമായി വീണ്ടും വിപണിയില്‍ വരാനിരിക്കുകയാണ്. മാരുതി സുസൂക്കി സ്വിഫ്റ്റ് 2017 ന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ.

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Both the Maruti Swift and Honda City were coming in the opposite directions and crashed into each other while attempting to avoid traffic.
Please Wait while comments are loading...

Latest Photos