ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്
ഇന്ത്യക്കാർക്കായി ലോകത്തിലെ ആദ്യത്തെ ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത ബൈക്കുകൾ പുറത്തിറക്കി അഹോയ് ബൈക്ക്‌സ്.

പേറ്റന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതായി സമാരംഭിച്ച മെയ്ഡ് ഇൻ ഇന്ത്യ സൈക്കിളുകൾ റോഡിൽ സമാനതകളില്ലാത്ത സുരക്ഷയോടുകൂടിയ സൈക്ലിംഗ് അനുഭവമാണ് നൽകുന്നത്

നിലവിൽ 200 ഡീലർമാരുള്ള വിശാലമായ ഡീലർഷിപ്പ് ശൃംഖല ഉപയോഗിച്ച് ഇന്ത്യയിലുടനീളം ഉൽപ്പന്നം വിപണനം ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 20,000 രൂപ മുതൽ ആരംഭിക്കുന്ന വൈവിധ്യമാർന്ന ലൂമിനസ് ബൈക്കുകൾ ശ്രേണിയിൽ ലഭ്യമാണ്.
MOST READ: 2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ഈ പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന അഹോയ് ബൈക്കുകൾ സമാനതകളില്ലാത്ത റോഡ് സുരക്ഷ പ്രദാനം ചെയ്യുന്നുവെന്ന് അഹോയ് ബൈക്ക്‌സിന്റെ ബിസിനസ് തലവൻ സന്ദീപ് സിൻഹ പറഞ്ഞു.

ഈ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള പ്രധാന പ്രേരണയാണ് ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ. മാത്രമല്ല, സൈക്ലിംഗിനെ സംബന്ധിച്ചിടത്തോളം അത് അഭിലഷണീയമായ മൂല്യം ചേർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MOST READ: ജനപ്രിയ ക്ലാസിക് 350 മോഡലിന് വീണ്ടും വിലവർധനവുമായി റോയൽ എൻഫീൽഡ്

അഹോയ് ബൈക്ക്‌സിൽ നിന്നുള്ള പുതിയ സൈക്കിളുകളിൽ ഒരു ഇലക്ട്രോലൂമിനസെന്റ് പെയിന്റ് പോലുള്ള കോട്ടിംഗ് സംവിധാനമുണ്ട്. അതിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോകുമ്പോൾ പ്രകാശം പുറപ്പെടുവിക്കുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

കസ്റ്റമൈസേഷൻ ഓപ്ഷനുകളും അഹോയ് ബൈക്ക‌്‌സ് ലഭ്യമാക്കിയിട്ടുണ്ട്. ഈ സെഗ്മെന്റ് എല്ലാ വർഷവും അഞ്ചു മുതൽ ഏഴ് ശതമാനം വരെ വിൽപ്പന വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം ഇത് ഇപ്പോൾ 15-20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇത് ആദ്യമായി ഒരു വാഹനം ഉപയോഗിക്കുന്നവരുടെ വർധനവിന് കാരണമാകുമെന്ന് ഓൾ ഇന്ത്യ സൈക്കിൾസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വ്യവസായ കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സൈക്കിൾ നിർമാതാക്കളാണ് ഇന്ത്യ.

കൂടാതെ സൈക്കിൾ ഉപയോഗിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് രാജ്യം. രാജ്യത്ത് പ്രതിവർഷം 22 ദശലക്ഷം യൂണിറ്റുകൾ നിർമിക്കുന്നുണ്ടെന്നും വാർഷിക വിറ്റുവരവ് 7,000 കോടി രൂപയാണെന്നും എടുത്തുപറയേണ്ടതാണ്. വ്യവസായ സംഖ്യകൾ അനുസരിച്ച്, 2018-19ൽ 22 ദശലക്ഷം സൈക്കിളുകളും 2019-20 ൽ 18 ദശലക്ഷം സൈക്കിളുകളും വിറ്റു.


Click it and Unblock the Notifications








