Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പെരിന്തല്‍മണ്ണ പിടിക്കാന്‍ ലീഗ് വിമതന്, തിരുവഞ്ചൂരിനെ പൂട്ടാന്‍ അനില്‍ കുമാര്‍, കളി മാറ്റി സിപിഎം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജനപ്രിയ ക്ലാസിക് 350 മോഡലിന് വീണ്ടും വിലവർധനവുമായി റോയൽ എൻഫീൽഡ്
റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ വില വീണ്ടും പുതുക്കിയിരിക്കുകയാണ്.

ക്ലാസിക് 350 മോട്ടോർസൈക്കിൾ സീരീസിന്റെ വിലകൾ ഇപ്പോൾ 1,67,235 രൂപയിൽ നിന്ന് ആരംഭിക്കുന്നു, മുമ്പ് ഇത് 1,61,688 രൂപയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലവർധനവ് ഒഴികെ, റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളിൽ മറ്റാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.

ക്ലാസിക് 350 -യുടെ പുതുക്കിയ വില പട്ടിക നമുക്ക് ഒന്ന് പരിശോധിക്കാം:
ക്ലാസിക് 350 ആഷ് / ചെസ്റ്റ്നട്ട് / റെഡ്ഡിച്ച് റെഡ് / പ്യുവർ ബ്ലാക്ക് / M സിൽവർ വേരിയന്റുകൾക്ക് മുമ്പത്തെ 1,61,688 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,67,235 രൂപയാണ് ഇപ്പോഴത്തെ വില.
MOST READ: എലിസ്, എക്സിജ് സ്പോർട്സ് കാറുകൾക്ക് അന്ത്യം കുറിച്ച് ഫൈനൽ എഡിഷൻ പുറത്തിറക്കി ലോട്ടസ്

ക്ലാസിക് 350 ബ്ലാക്കിന് നിലവിൽ 1,75,405 രൂപയാണ് എക്സ്-ഷോറൂം വില മുമ്പ് ഇത് 1,69,617 രൂപയായിരുന്നു. ക്ലാസിക് 350 ഗൺ ഗ്രേ അലോയി വീൽ മോഡലിന് മുമ്പത്തെ 1,79,809 രൂപയെ അപേക്ഷിച്ച് 1,89,360 രൂപ ഇപ്പോൾ നൽകേണ്ടി വരും.

ക്ലാസിക് 350 ഓറഞ്ച് എമ്പർ / മെറ്റാലിയോ സിൽവർ എന്നിവയ്ക്ക് ഇപ്പോൾ 1,89,360 രൂപ വിലമതിക്കുന്നു മുമ്പ് ഇത് 1,79,809 രൂപയായിരുന്നു.

ക്ലാസിക് 350 സ്റ്റെൽത്ത് ബ്ലാക്ക് / ക്രോം ബ്ലാക്ക് മോഡലുകൾക്ക് മുമ്പത്തെ 1,86,319 രൂപ എക്സ്-ഷോറൂം വിലയെ അപേക്ഷിച്ച് 1,92,608 രൂപയാണ് നിലവിൽ എക്സ്-ഷോറൂം വില.

ക്ലാസിക് 350 ഗൺ ഗ്രേ സ്‌പോക്ക് വീൽ പതിപ്പിന് നിലവിൽ 1,77,294 രൂപയാണ് മുമ്പ് ഇത് 1,71,453 രൂപയായിരുന്നു. ക്ലാസിക് 350 സിഗ്നൽ എയർബോൺ ബ്ലൂ പതിപ്പിന് മുമ്പത്തെ 1,83,164 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ 1,85,902 രൂപ വിലമതിക്കുന്നു.
MOST READ: ഐതിഹാസിക ഡിഫെൻഡർ മോഡലിന് വർക്ക്സ് V8 ട്രോഫി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ലാൻഡ് റോവർ

പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും. 346 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്ലാസിക് 350 -യുടെ ഹൃദയം, ഇത് 19.1 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ഇണചേരുന്നു.

വർധിച്ചുവരുന്ന ചരക്കുകളുടെ വില നികത്താനാണ് വില പരിഷ്കരണം നടത്തുന്നത്. ഐഷർ മോട്ടോർസിന്റെ ഭാഗമായ കമ്പനി കഴിഞ്ഞ ആറുമാസത്തിനിടെ ഇതിനകം പലമടങ്ങ് വില വർധിപ്പിച്ചിരുന്നു.

2020 ഡിസംബർ 31 -ന് അവസാനിച്ച പാദത്തിൽ റോയൽ എൻഫീൽഡ് 1.99 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു, 2019 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 1.89 ലക്ഷം യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ശതമാനം വിൽപ്പന വർധനവാണ് ബ്രാൻഡ് കൈവരിച്ചത്.