സ്വന്തം കമ്പനിയുടെ എസ്‌യുവികൾ മതി, ആനന്ദ് മഹീന്ദ്രയുടെ കാർ ശേഖരം ഇങ്ങനെ
ഇന്ത്യയിലെ ജനപ്രിയനായ വ്യവസായിമാരിൽ ഒരാളാണ് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയുള്ള ഇടപഴകലാണ് ഇദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. മഹീന്ദ്ര നിർമിക്കുന്ന കാറുകളെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പ്രത്യേക കഴിവുള്ള ആനന്ദ് മഹീന്ദ്രയുടെ ഗരാജിലേക്ക് ഒന്നു നോക്കിയാലോ?

തന്റെ കമ്പനി നിർമിച്ച വാഹനങ്ങളെ പ്രമോട്ട് ചെയ്യുക മാത്രമല്ല, മഹീന്ദ്ര വാഹനങ്ങളിൽ തന്നെയാണ് ആനന്ദ് മഹീന്ദ്രയുടെ യാത്രകളും. മഹീന്ദ്ര നിർമിക്കുന്ന വാഹനങ്ങളിൽ പൊതുപരിപാടികളിൽ എത്താനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. സ്ഥിരമായി ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്ന എസ്‌യുവികൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

മഹീന്ദ്ര ബൊലേറോ ഇൻവേഡർ
ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ കാറുകളിൽ ഒന്നാണ് ബൊലേറോ ഇൻവേഡർ. യഥാർഥ ബൊലേറോയിൽ നിന്നും ഉരുത്തിരിഞ്ഞ സ്‌പോർട്ടിയായ മൂന്ന് ഡോർ ലൈഫ്‌സ്‌റ്റൈൽ വാഹനമായാണ് ഇത് വിപണിയിലെത്തിയത്.

ഇതിനെ ഒരു ചെറിയ വീൽബേസോടെയാണ് മഹീന്ദ്ര നിർമിച്ചെടുത്തതും. പിന്നിലെ യാത്രക്കാർക്കായി ഭാഗികമായ സോഫ്റ്റ് ടോപ്പും സൈഡ് ഫേസിംഗ് സീറ്റുകളുമായാണ് ഇൻവേഡർ വന്നത്. 2.5 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു ഇതിന് കരുത്തേകിയത്. ഇക്കാലത്ത് നമ്മുടെ റോഡുകളിൽ കാണാൻ കഴിയുന്ന വളരെ അപൂർവമായ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

മഹീന്ദ്ര TUV300
വിപണിയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് കസ്റ്റമൈസ് ചെയ്‌ത TUV300 എസ്‌യുവിഗാണ് ഗാരേജിലെത്തിച്ചത്. തന്റെ സ്വകാര്യ ഉപയോഗത്തിന് വേണ്ടിയാണ് മോഡലിനെ അദ്ദേഹം കൂടുതലായും ഉപയോഗിക്കുന്നത്.

കൂടാതെ എസ്‌യുവിയിൽ മഹീന്ദ്രയുടെ ഔദ്യോഗിക ആർമ്‌ഡ് കിറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ആക്‌സസറികളും ബോഡി കിറ്റുകളും TUV300 മോഡലിന്റെ മൊത്തത്തിലുള്ള രൂപം വർധിപ്പിക്കാനും കമ്പനിക്കായി. ബാറ്റിൽ ഗ്രീൻ നിറത്തിൽ ഒരുക്കിയ TUV ആണ് ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്നതും. ഇപ്പോൾ ചില മാറ്റങ്ങളോടെ ബൊലേറോ നിയോ എന്ന പേരിൽ വാഹനം ലഭ്യമാണ്.

മഹീന്ദ്ര TUV300 പ്ലസ്
മഹീന്ദ്ര TUV300 പ്ലസും ആനന്ദ് മഹീന്ദ്രയുടെ ഗാരേജിലുള്ള സ്പെഷ്യൽ വാഹനങ്ങളിൽ ഒന്നാണ്. കസ്റ്റമൈസ് ചെയ്ത് എസ്‌യുവിക്ക് ഗ്രേ ഗോസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നതും. എന്നാൽ കളർ ഓപ്ഷനിൽ മാത്രമാണ് ഇതിന് പരിഷ്ക്കാരം ലഭിച്ചത്. ഒരു പ്രത്യേക സ്റ്റീൽ-ഗ്രേ നിറത്തിലാണ് ആനന്ദ് മഹീന്ദ്ര ഉപയോഗിക്കുന്ന TUV300 പ്ലസ് ഒരുക്കിയിരിക്കുന്നത്.
MOST READ: Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

മഹീന്ദ്ര സ്കോർപിയോ
ഇപ്പോഴും ഒന്നാം തലമുറ സ്കോർപിയോ ഉപയോഗിക്കുന്ന നിരവധി ആളുകളാണ് ഇന്ത്യയിലുള്ളത്. അതിലൊരാളാണ് ആനന്ദ് മഹീന്ദ്ര. സ്കോർപിയോയുടെ 4×4 പതിപ്പാണ് ഈ പ്രമുഖ വ്യവസായിയുടെ യാത്രകളിൽ പലപ്പോഴും കൂട്ടായുള്ളത്. ഇത് സ്കോർപിയോ ഉടമകൾക്കിടയിൽ വളരെ പ്രചാരമുള്ള ബ്ലാക്ക് നിറത്തിലാണ് നിർമിച്ചിരിക്കുന്നത്.

മഹീന്ദ്ര ആൾട്യൂറാസ് G4
സാങ്‌യോങ് റെക്‌സ്റ്റണിന്റെ റീബാഡ്ജ് ചെയ്ത എസ്‌യുവി ആൾട്യൂറാസ് G4 വിപണിയിലെത്തിയപ്പോൾ തന്നെ ആനന്ദ് മഹീന്ദ്രയും വാഹനത്തെ തന്റെ ഗാരേജിലേക്ക് എത്തിച്ചിരുന്നു. ഇതിനെ ബാസ് എന്ന പേരിലാണ് അദ്ദേഹം വിളിക്കുന്നത്.

മഹീന്ദ്ര ഇപ്പോൾ ഥാറിന്റെ 5-ഡോർ പതിപ്പിൽ പ്രവർത്തിക്കുകയാണ്. അടുത്ത വർഷം ഇത് വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഈ യൂട്ടിലിറ്റി വാഹനവും ആനന്ദിന്റെ ഗാരേജിലേക്ക് എത്തും.

പോയ വർഷം വിപണിയിൽ അവതരിപ്പിച്ച് ഹിറ്റായ XUV700 എസ്‌യുവി സ്വന്തമാക്കാനും ആനന്ദ് മഹീന്ദ്ര കാത്തിരിക്കുകയാണ്. മാസങ്ങൾ നീണ്ട ബുക്കിംഗ് കാത്തിരിപ്പ് കാലയളവുള്ള വാഹനം സ്വന്തമാക്കുന്നത് തന്റെ ഭാര്യക്കായാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ചിപ്പുകളുടെയും സെമി കണ്ടക്ടറുകളുടെയും ആഗോള ദൗർലഭ്യമാണ് XUV700 -ന്റെ ഡെലിവറികൾ വൈകുന്നതിന് കാരണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ കണക്കുകൾ അനുസരിച്ച് ഈ മിഡ്-സൈസ് എസ്‌യുവിക്ക് ലൊക്കേഷൻ അനുസരിച്ച് ശരാശരി ഏഴ് മുതൽ എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവാണുള്ളത്.

മികച്ച വിലയിൽ കിടിലൻ സുരക്ഷാ സവിശേഷതകളാലും ഫീച്ചറുകളാലും സമ്പന്നമായാണ് വാഹനത്തെ മഹീന്ദ്ര ഒരുക്കിയെടുത്തിരിക്കുന്നത്. 12.95 ലക്ഷം രൂപ മുതൽ 23.79 ലക്ഷം രൂപ വരെയാണ് XUV700 എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

MX, AX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി നിരവധി വേരിയന്റുകളും മോഡലിലുണ്ട്. MX പതിപ്പ് 5 സീറ്റർ ഓപ്ഷനിൽ എത്തുമ്പോൾ AX 5, 7 സീറ്റർ സജ്ജീകരണത്തിലും സ്വന്തമാക്കാനാവും. മികവുറ്റ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് XUV700 എസ്‌യുവിയുടെ ഹൃദയതുടിപ്പ്.


Click it and Unblock the Notifications








