Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

ആഭ്യന്തര വിപണിയിലെ ജനപ്രിയമായ ഇലക്‌ട്രിക് എസ്‌യുവിയായ നെക്‌സോൺ ഇവിക്കും ജെറ്റ് എഡിഷൻ മോഡൽ സമ്മാനിച്ച് ടാറ്റ മോട്ടോർസ്. 17.50 ലക്ഷം രൂപ മുതലാണ് ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന പ്രാരംഭ എക്സ്ഷോറൂം വില.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

നെക്സോൺ ഇവി പ്രൈം, നെക്സോൺ ഇവി മാക്‌സ് എന്നീ രണ്ട് വേരിയന്റുകളിലും ജെറ്റ് എഡിഷൻ ലഭ്യമാക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു വലിയ ബാറ്ററി പായ്ക്കും ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചുമായി നെക്‌സോൺ ഇവി മാക്‌സ് വിപണിയിൽ എത്തുന്നത്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ ഇവി. കഴിഞ്ഞ മാസം ബ്രാൻഡ് 3,845 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നതും. അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 276 ശതമാനം വളർച്ചയാണ് ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി നേടിയെടുത്തിരിക്കുന്നതെന്ന് സാരം.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

നെക്‌സോൺ ഇവി പ്രൈം, ഇവി മാക്‌സ് ജെറ്റ് എഡിഷനുകൾ എന്നിവയുടെ അപ്‌ഡേറ്റുകൾ തികച്ചും കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ്. വിലയുടെ കാര്യത്തിലേക്ക് കൃത്യമായി നോക്കിയാൽ XZ+ ലക്‌സ് പ്രൈം ജെറ്റിന്റെ വില 17.50 ലക്ഷം, XZ+ ലക്‌സ് മാക്‌സ് ജെറ്റിന്റെ വില 19.54 ലക്ഷം രൂപയും റേഞ്ച് ടോപ്പിംഗ് മോഡലിന് 20.04 ലക്ഷം രൂപയുമാണ് വിപണിയിലെ എക്സ്ഷോറൂം വില.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

2022 ടാറ്റ നെക്സോൺ ഇവി ജെറ്റ് എഡിഷന്റെ പുറംഭാഗം സാധാരണ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു കൂട്ടം വിഷ്വൽ മെച്ചപ്പെടുത്തലുകളോടെയാണ് വരുന്നത്. എർത്ത് ബ്രോൺസ് ബോഡി കളറും സിൽവർ റൂഫും ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിക്ക് ഒരു സ്‌പോർട്ടി വൈബ് നൽകുന്നതിനാൽ പുതിയ സ്റ്റാർലൈറ്റ് എക്സ്റ്റീരിയർ ഷെയ്‌ഡാണ് ഇത് അവതരിപ്പിക്കുന്നത്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

16 ഇഞ്ച് ഡയമണ്ട് കട്ട് ജെറ്റ് ബ്ലാക്ക് അലോയ് വീലുകളുടെ ഒരു സെറ്റും വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നതായി കാണാൻ കഴിയും. സ്റ്റാൻഡേർഡ് ഇലക്‌ട്രിക് എസ്‌യുവികളിലെ എല്ലാ ഇലക്ട്രിക് ബ്ലൂ ആക്‌സന്റുകളും ഗ്ലോസ് ബ്ലാക്ക് അല്ലെങ്കിൽ സിൽവർ ആക്‌സന്റുകൾ ഉപയോഗിച്ച് ടാറ്റ മോട്ടോർസ് മാറ്റിയതും ശ്രദ്ധേയമാണ്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

ഉദാഹരണത്തിനായി പറഞ്ഞാൽ വിൻഡോയ്ക്ക് താഴെയുള്ള ബെൽറ്റ് ലൈൻ ഇപ്പോൾ ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ബമ്പറിലെയും ഫോഗ് ലാമ്പ് ഗാർണിഷിലെയും ട്രൈ-ആരോ ഘടകങ്ങൾ ഇപ്പോൾ സിൽവർ നിറത്തിലുമാണ് ഒരുക്കിയിരിക്കുന്നത്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

ഗ്രില്ലിലെ 'ഇവി' ലോഗോയ്ക്ക് പുതിയ ഡാർക്ക് ക്രോം ഫിനിഷും സമ്മാനിച്ചിരിക്കുന്നതും ഒരു പുതുമ നൽകുന്ന കാര്യമാണ്. ഇനി ടാറ്റ നെക്സോൺ ഇവി ജെറ്റ് എഡിഷൻ കോംപാക്‌ട് എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് നോക്കിയാൽ മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾക്കൊപ്പം കൂടുതൽ പ്രീമിയം ഓസ്റ്റർ വൈറ്റും ഗ്രാനൈറ്റ് ബ്ലാക്ക് തീമും ഇന്റീരിയറിന് ലഭിക്കുന്നുണ്ട്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

സെന്റർ കൺസോളിലെ പിയാനോ ബ്ലാക്ക് ആക്‌സന്റുകൾക്കൊപ്പം 'ടെക്‌നോ-സ്റ്റീൽ' ബ്രോൺസ് ഫിനിഷ്ഡ് ഡാഷ്‌ബോർഡ് മിഡ്-പാഡാണ് നെക്‌സോൺ ഇവി ജെറ്റ് എഡിഷന്റെ മറ്റ് ഹൈലൈറ്റുകൾ. ഫീച്ചർ ലിസ്റ്റിൽ ഇലക്ട്രിക് സൺറൂഫും 'ജുവൽഡ്' കൺട്രോൾ നോബും ഉണ്ടെന്നതും ഇലക്‌ട്രിക് എസ്‌യുവിക്ക് പുതിയൊരു വൈബ് നൽകുന്നുണ്ട്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

എസി വെന്റുകളുടെയും സെന്റർ കൺസോളിന്റെയും ചുറ്റുമുള്ള ഇലക്‌ട്രിക് ബ്ലൂ ആക്‌സന്റുകളും കറുപ്പിലാണ് ഒരുക്കിയെടുത്തിരിക്കുന്നത്. കൂടാതെ, ഓസ്റ്റർ വൈറ്റ് സീറ്റ് അപ്ഹോൾസ്റ്ററിക്ക് പുതിയ ബ്രോൺസ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ലഭിക്കുന്നുണ്ട്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

മെക്കാനിക്കലായി നെക്സോൺ ഇവി പ്രൈമും നെക്സോൺ ഇവി മാക്‌സ് ഇലക്ട്രിക് എസ്‌യുവികളും സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. 129 bhp ഇലക്ട്രിക് മോട്ടോറും 30.2kWh ബാറ്ററി പായ്ക്കും നൽകുന്ന നെക്സോൺ ഇവി പ്രൈമിന് ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ റേഞ്ച് ഉണ്ട്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

അതേസമയം, നെക്‌സോൺ ഇവി മാക്‌സിന് 143 bhp കരുത്ത് നൽകാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറും 40.5 കിലോവാട്ട് ബാറ്ററി പായ്ക്കുമുണ്ട്. കൂടാതെ ARAI സാക്ഷ്യപ്പെടുത്തിയ 437 കിലോമീറ്റർ റേഞ്ചുമുണ്ട്. ഫാസ്റ്റ് ചാർജിംഗ് ശേഷി ഉപയോഗിച്ചാൽ ബാറ്ററി പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 56 മിനിറ്റ് മതിയാവുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്.

Nexon ഇലക്‌ട്രിക്കിനും ജെറ്റ് എഡിഷൻ സമ്മാനിച്ച് Tata Motors, വില 17.50 ലക്ഷം രൂപ മുതൽ

വയർലെസ് ചാർജർ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), മെച്ചപ്പെട്ട ഡൈനാമിക്‌സ്, മൾട്ടി-ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹൈഡ്രോളിക് ഫേഡിംഗ് കോമ്പൻസേഷൻ ഓട്ടോ ഹോൾഡുള്ള ഇപിബി, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് ടാറ്റ നെക്സോൺ ഇലക്ട്രിക്കിന്റെ മറ്റ് സവിശേഷതകൾ.

More from DriveSpark

Article Published On: Friday, September 2, 2022, 11:59 [IST]
English summary
Tata motors introduced new nexon ev jet edition for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X