ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

നിരത്തിലൂടെ പായുന്ന വാഹനങ്ങളില്‍ കുറച്ച് യുവാക്കളെങ്കിലും സാഹസികത കാണിക്കുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. നിരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ തന്നെ ശ്രദ്ധിക്കണം എന്ന് ആഗ്രഹത്തോടെയാണ് മിക്കവരും ഇങ്ങനെ ചെയ്യാറുള്ളത്.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

എന്നാല്‍ കുറച്ചുപേര്‍ ഇത്തരം സാഹസിക പ്രകടങ്ങള്‍ കാണിക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ്. എന്നെ പത്ത് പേര്‍ അറിയുന്നതിന് ഇന്ന് ഏറ്റവും നല്ല ഇടമാണ് ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ഫേസ്ബുക്ക്, യുട്യൂബ്, ടിക്‌ടോക് പോലുള്ള സമൂഹ മാധ്യങ്ങളെല്ലാം ഇന്ന് ഇതിന് വലിയൊരു ഉദാഹരണം തന്നെയാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളിലാണ് നമ്മള്‍ ഇത്തരം സാഹസിക പ്രകടനങ്ങള്‍ കാണിക്കുന്ന ചെറുപ്പക്കാരെ കണ്ടിരിക്കുന്നത്. കാരണം ബൈക്ക് പോലുള്ള വാഹനങ്ങളില്‍ നല്ല രീതിയില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സാധിക്കും.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

എന്നാല്‍ ഓട്ടോയില്‍ സാഹസിക പ്രകടനം നടത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുന്നത്. വിവിധ മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ബൈക്ക് പോലുള്ള വാഹനങ്ങള്‍ വേഗത്തില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുമ്പോള്‍ എങ്ങനെ ഓട്ടോ ഇത്രയും ദൂരം ബാലന്‍സ് ചെയ്ത് നിര്‍ത്തി എന്ന് പോലും ചിന്തിച്ചുപോകും. ഒരു വശത്തേക്ക് ഓട്ടോ ബാലന്‍സ് ചെയ്ത് നിര്‍ത്തിശേഷം പിന്നിലെ ടയര്‍ അഴിച്ചു മാറ്റി അവിടെ മറ്റൊരു ടയര്‍ തിരിച്ച് ഇടുന്നതായിട്ടാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ഏകദേശം ഒരു മിനുറ്റ് 15 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ കണ്ടിരിക്കുന്ന സാഹസികത എന്നൊക്കെയാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ഇത് അപകടമാണ്, ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെയായി കമന്റ് ഇട്ടിരിക്കുന്നതും കാണാം. നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 19 -നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ബജാജ് വിറ്റിരുന്ന പഴയ ഓട്ടോറിക്ഷകളിലൊന്നാണ് ഇത്. ഓട്ടോറിക്ഷയില്‍ രണ്ടു പേര്‍ ഉള്ളതായി വീഡിയോയില്‍ കാണാം. ഒരാള്‍ ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ മറ്റൊരാള്‍ പിന്നിലിരുന്ന ടയര്‍ അഴിച്ചു മാറ്റുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി സര്‍ക്കാര്‍

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ഒരു വശം പൊക്കി നിര്‍ത്തിയിരിക്കുന്ന ഓട്ടോറിക്ഷയിലെ പിന്നിലെ ടയര്‍ അഴിച്ചുമാറ്റുമ്പോള്‍ പിന്നാലെ വരുന്ന ഓട്ടോറിക്ഷയില്‍ ഉള്ളവര്‍ മറ്റൊരു ടയര്‍ നല്‍കുകയും അഴിച്ചുമാറ്റിയ സ്ഥാനത്ത് പുതിയ ടയര്‍ ഇടുന്നതും കാണാന്‍ സാധിക്കും. ടയര്‍ ഇട്ടതിന് ശേഷമാണ് ഓട്ടോറിക്ഷ പഴയ സ്ഥിതിയല്‍ റോഡില്‍ നിര്‍ത്തുന്നത്.

Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ഇത്തരം സാഹസിക പ്രകടനങ്ങളാണ് മിക്കപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. വഴിയില്‍ യാത്ര ചെയ്യുമ്പോള്‍ യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരെ കൂടി നമ്മള്‍ പരിഗണിക്കണം. ഈ വീഡിയോയില്‍ കാണുന്ന വഴി ഒരു വിജനമായതേ, ആരും യാത്ര ചെയ്യാത്തതോ ആണെന്നു തോന്നുന്നില്ല.

ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

മറ്റ് വാഹനങ്ങള്‍ പിന്നാലെ വരുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ വലിയൊരു അപകടത്തിന് വരെ വഴിവെക്കാം. ഇത്തരം വീഡിയോയകള്‍ നേരത്തെയും യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മിഡില്‍-ഈസ്റ്റില്‍ നടന്നൊരു സംഭവം യുട്യൂബില്‍ വൈറലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഒരു വശം പൊക്കുകയും, ശേഷം ആ വശത്തെ ടയര്‍ അഴിച്ചുമാറ്റുന്നതും കാണാം. എന്നാലും ഓട്ടോറിക്ഷയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യം എന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Wednesday, September 25, 2019, 13:22 [IST]
English summary
Auto Rickshaw Stunts: Video Shows Wheel Being Changed While Driving On A Highway. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X