കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

പുതിയ സിറ്റി e:HEV, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകൾ അവതരിപ്പിച്ചതോടെ ഡീസൽ, പെട്രോൾ കാറുകൾക്ക് പകരം ഹൈബ്രിഡ് കാറുകൾ ഇപ്പോൾ മുൻനിരയിലേക്ക് വരികയാണ്.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈർഘ്യമേറിയ റേഞ്ചും ചാർജിംഗ് സമയം വേണ്ടിവരില്ലാത്തതും അവയെ കൂടുതൽ പ്രായോഗികമാക്കുന്നുമുണ്ട്. കൂടുതൽ കാര്യക്ഷമതയും ഇന്ധനക്ഷമതയും നൽകുന്ന ഇത്തരം മോഡലുകളിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ഉടൻ ഒരു ഹൈബ്രിഡ് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള 5 സ്ട്രോംഗ് ഒറിജിനൽ ഹൈബ്രിഡ് കാറുകളെ ഒന്നു പരിയപ്പെട്ടാലോ?

MOST READ: 2022 Maruti Suzuki Grand Vitara മൈല്‍ഡ് vs സ്‌ട്രോംഗ് ഹൈബ്രിഡ് - പ്രധാന വ്യത്യാസങ്ങള്‍

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

പുതിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇന്ത്യയിൽ ലഭ്യമാവൂ. കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ പരമാവധി 115 bhp പവറിൽ 141 Nm torque വരെ നൽകാൻ പ്രാപ്‌തമായിരിക്കും.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ഈ എഞ്ചിൻ ഒരു eCVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജാപ്പനീസ് ബ്രാൻഡ് ഘടിപ്പിച്ചിരിക്കുന്നത്. ആയതിനാൽ മിഡ്-സൈസ് എസ്‌യുവിക്ക് ഇത് പ്രശംസനീയമായ പെർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ഹൈബ്രിഡ് പതിപ്പിന് 27.97 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നതും.

MOST READ: രാജകീയ യാത്രയ്ക്ക് ഇവൻ മതി; പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കണം

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

അർബൻ ക്രൂയിസർ ഹൈറൈഡറിനെപ്പോലെ മൈൽഡ്-ഹൈബ്രിഡ് യൂണിറ്റും 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡും ഉൾപ്പെടെ രണ്ട് പെട്രോൾ എഞ്ചിനുകളോടെയാണ് പുതിയ ഗ്രാൻഡ് വിറ്റാരയും ലഭ്യമാവുക. പവർ, ഔട്ട്പുട്ട് കണക്കുകളും സമാനമാണ്. ഈ എഞ്ചിനിൽ നിന്നുള്ള മൈലേജ് ലിറ്ററിന് 27.97 കിലോമീറ്ററായാണ് അവകാശപ്പെടുന്നത്.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

യഥാർഥത്തിൽ ബാഡ്‌ജ് എഞ്ചിനീയറിംഗ് വാഹനങ്ങളാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമെന്ന് കൂടുതൽ പേർക്കുമറിയാം. രൂപത്തിലെ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ രണ്ട് മിഡ്-സൈസ് എസ്‌യുവികളും ഒരേ മെക്കാനിക്കൽ സജ്ജീകരണങ്ങളാണ് ഉപയോഗിക്കുന്നത്.

MOST READ: ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ഹോണ്ട സിറ്റി ഹൈബ്രിഡ്

പുതിയ ഹോണ്ട സിറ്റി e:HEV എന്നറിയപ്പെടുന്ന ഹൈബ്രിഡ് വാഹനത്തിന്റെ ഏറ്റനും പ്രധാന സവിശേഷത 1.5 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ്. 126 bhp പവറിൽ 253 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ് കാർ. eCVT ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഹൈബ്രിഡ് സിറ്റി കാറിന് ഇന്ത്യയിൽ 19.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ഹോണ്ട സിറ്റി അതിന്റെ ശ്രേണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെഡാനാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ലിറ്ററിന് ഏകദേശം 26.5 കിലോമീറ്റർ മൈലേജാണ് ജാപ്പനീസ് ബ്രാൻഡ് ഹൈബ്രിഡ് സെഡാനിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ മികച്ച പെർഫോമൻസുമുള്ള കാർ സിറ്റി, ഹൈവേ ഉപയോഗത്തിനും ഒരേപോലെ കാര്യക്ഷമമാണ്.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ടൊയോട്ട കാമ്രി ഹൈബ്രിഡ്

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറുകളിലൊന്നാണ് ടൊയോട്ട കാമ്രി. അൽപം പ്രീമിയം വിലയാണെങ്കിലും അതിനൊത്ത എല്ലാത്തരം ചേരുവകളും ചേർത്താണ് ജാപ്പനീസ് ബ്രാൻഡ് വാഹനത്തിനെ വിപണിയിൽ എത്തിക്കുന്നത് എന്ന കാര്യമാണ് ഹൈലൈറ്റ്.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ടൊയോട്ട കാമ്രി ഹൈബ്രിഡിന് ഇന്ത്യയിൽ 44.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. എന്നാൽ 218 bhp കരുത്തിൽ 221 Nm torque വികസിപ്പിക്കാൻ കഴിയുന്ന മികച്ച 2.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി എത്തുമ്പോൾ ഈ പ്രീമിയം വിലയെ ന്യായീകരിക്കാനും കമ്പനിക്ക് സാധിക്കും.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

എന്നാൽ ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ ഈ എഞ്ചിന് 19 കിലോമീറ്ററിൽ താഴെ മൈലേജ് അവകാശപ്പെടുന്നതും ശ്രദ്ധേയമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതുമാണ് വലിയ കാര്യം.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ടൊയോട്ട വെൽഫെയർ ഹൈബ്രിഡ്

ടൊയോട്ട വെൽഫയർ ഹൈബ്രിഡിന് കരുത്തേകുന്നത് 2.5 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനാണ്. അത് ഡ്യുവൽ മോട്ടോർ സജ്ജീകരണവുമായാണ് ബ്രാൻഡ് ജോടിയാക്കിയിരിക്കുന്നതും. 92.60 ലക്ഷം രൂപ മുതലാണ് വെൽഫെയറിന് ആഭ്യന്തര വിപണിയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

കൂടുതൽ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം

ഈ ഹൈബ്രിഡ് സിസ്റ്റത്തിന് യഥാക്രമം 115 bhp, 198 Nm torque എന്നിവ നൽകാൻ കഴിയും. പെർഫോമൻസ് മതിയായതും വെൽഫെയർ ഹൈബ്രിഡ് ഇന്ത്യയിലെ ഏറ്റവും സുഖപ്രദമായ ലക്ഷ്വറി മൾട്ടി പർപ്പസ് വാഹനങ്ങളിലൊന്നുമായാണ് കണക്കാക്കപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, August 3, 2022, 11:30 [IST]
English summary
Best fuel efficient strong hybrid cars in india right now details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X