2022 Maruti Suzuki Grand Vitara മൈല്‍ഡ് vs സ്‌ട്രോംഗ് ഹൈബ്രിഡ് - പ്രധാന വ്യത്യാസങ്ങള്‍
അടുത്തിടെയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഗ്രാന്‍ഡ് വിറ്റാരയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെ കമ്പനി വിപണയില്‍ എത്തിക്കുന്നൊരു മോഡല്‍ കൂടിയാണിതെന്ന് വേണം പറയാന്‍.

നിലവില്‍ വിപണിയില്‍ ഉണ്ടായിരുന്ന ബ്രാന്‍ഡിന്റെ പ്രീമിയം മോഡലായ എസ്-ക്രോസിനെ പിന്‍വലിച്ചാണ് ഈ മോഡലിനെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഔട്ട്‌ലെറ്റ് വഴിയാണ് ഗ്രാന്‍ഡ് വിറ്റാരയുടെയും ബുക്കിംഗ് നടക്കുന്നത്.

കമ്പനി പ്രതീക്ഷിച്ചതുപോലൊരു പ്രതികരണമാണ് മോഡലിന് വിപണയില്‍ നിന്നും ലഭിക്കുന്നതെന്ന് വേണം പറയാന്‍. കാരണം ആദ്യ ആറ് ദിവസങ്ങളില്‍ 13,000-ല്‍ അധികം ബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചതായി കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഈ ബുക്കിംഗുകളില്‍ ഭൂരിഭാഗവും - 50 ശതമാനത്തിലധികം - സ്‌ട്രോംഗ് ഹൈബ്രിഡ് സീറ്റാ പ്ലസ്, ആല്‍ഫ പ്ലസ് ട്രിമ്മുകള്‍ക്കായിരുന്നു. എന്നിരുന്നാലും, നിങ്ങള്‍ പുതിയ ഗ്രാന്‍ഡ് വിറ്റാര വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മൈല്‍ഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളിലെ പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

പുതിയ ഗ്രാന്‍ഡ് വിറ്റാരയുടെ രണ്ട് പതിപ്പുകളുടെയും, വില, മൈലേജ്, എഞ്ചിന്‍ സവിശേഷതകള്‍, അതിന്റെ ഡ്രൈവ് സിസ്റ്റം എന്നിവയില്‍ ഏതാണ് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാനും സാധിക്കും.

2022 ഗ്രാന്‍ഡ് വിറ്റാര വില നിര്‍ണ്ണയം
10 ലക്ഷം രൂപയില്‍ താഴെ എക്സ്ഷോറൂം വില നല്‍കി പുതിയ ഗ്രാന്‍ഡ് വിറ്റാരയാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നത് മാനുവല്‍ ഗിയര്‍ബോക്സുള്ള അടിസ്ഥാന സിഗ്മ മൈല്‍ഡ് ഹൈബ്രിഡ് ട്രിം ആണ്.

എന്നിരുന്നാലും, നിങ്ങളുടെ ബജറ്റിന് 12 ലക്ഷം രൂപ വരെ എക്സ്ഷോറൂം വരെ നീട്ടാന്‍ കഴിയുമെങ്കില്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മൈല്‍ഡ് ഹൈബ്രിഡ് ഡെല്‍റ്റ, സീറ്റ മാനുവല്‍ ട്രിമ്മും തിരഞ്ഞെടുക്കാവുന്നതാണ്.

15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയെങ്കില്‍, AWD ആല്‍ഫ വേരിയന്റിന് പുറമെ ഓട്ടോമാറ്റിക് പതിപ്പുകള്‍ ഉള്‍പ്പെടെ 2022 ഗ്രാന്‍ഡ് വിറ്റാരയുടെ നാല് വേരിയന്റുകളില്‍ ഏതെങ്കിലുമൊന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര AWD
നിങ്ങള്‍ ഈ സെഗ്മെന്റില്‍ യുണീക്കായ എന്തെങ്കിലും തിരയുകയും, എല്ലാം ചെയ്യാന്‍ കഴിയുന്ന ഒരു വാഹനം വേണമെങ്കില്‍ - ദീര്‍ഘമായ ദൂര ഹൈവേ ഡ്രൈവുകള്‍, പര്‍വത പാതയിലൂടെയുള്ള ഡ്രൈവിംഗ്, സാന്‍ഡ് അല്ലെങ്കില്‍ സ്‌നോ അതുമല്ലെങ്കില്‍ മൈല്‍ഡ് ഓഫ് റോഡിംഗ് എന്നിവയാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഗ്രാന്‍ഡ് വിറ്റാര AWD പതിപ്പ് മികച്ച ചോയിസാണെന്ന് വേണം പറയാന്‍.

മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനും മാനുവല്‍ ഗിയര്‍ബോക്‌സും ഉള്ള ഒരേയൊരു ആല്‍ഫ ട്രിമ്മിലാണ് മാരുതി സുസുക്കി ഇത് വാഗ്ദാനം ചെയ്യുന്നത്. 15.50 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് സാങ്കേതികവിദ്യ
ക്ലീന്‍ മൊബിലിറ്റിയാണ് മുന്‍ഗണനയെങ്കില്‍, ഗ്രാന്‍ഡ് വിറ്റാര സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളാണ് മികച്ച ഓപ്ഷന്‍. 177.6V ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോടിയാക്കിയ ടൊയോട്ടയില്‍ നിന്നുള്ള 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനാണ് മാരുതി സുസുക്കി ഇതിനായി ഉപയോഗിക്കുന്നത്.

ഹൈബ്രിഡ് സിസ്റ്റം സെല്‍ഫ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഡ്രൈവറെ പ്യുവര്‍ ഇവി മോഡ് ഉപയോഗിക്കാന്‍ പോലും അനുവദിക്കുന്നതിനാല്‍ 27.9 കിലോമീറ്റര്‍ മൈലേജും ഫുള്‍ ടാങ്കില്‍ 1200 കിലോമീറ്റര്‍ റേഞ്ചും മാരുതി അവകാശപ്പെടുന്നു.

ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍, ബാറ്ററി പാക്കിനൊപ്പം 114 bhp കരുത്തും 122 Nm ടോര്‍ക്കും e-CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു, അതേ യൂണിറ്റ് ടൊയോട്ട ഹൈറൈഡറിനും ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഗ്രാന്‍ഡ് വിറ്റാര സവിശേഷതകള്‍
സ്മാര്‍ട്ട് പ്ലേ Pro+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, ഒരു സണ്‍റൂഫ്, 6 എയര്‍ബാഗുകള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, 360-ഡിഗ്രി ക്യാമറ തുടങ്ങി ഒരു എസ്‌യുവിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ ഫീച്ചറുകളും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ആല്‍ഫ, ആല്‍ഫ പ്ലസ് വേരിയന്റുകളിലാണ് കമ്പനി ഈ ഫീച്ചറുകള്‍ എല്ലാം വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ച ഗ്രാന്‍ഡ് വിറ്റാര ആല്‍ഫ പ്ലസ് സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിലാണ് വരുന്നത്.

കൂടാതെ ഫീച്ചര്‍ ലോഡ് ആണെന്ന് വേണം പറയാന്‍. വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), പാഡില്‍ ഷിഫ്റ്ററുകള്‍ (മൈല്‍ഡ് ഹൈബ്രിഡ് AT മോഡലുകള്‍), ക്രൂയിസ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും അതിലേറെയും പോലുള്ള മികച്ച ഫീച്ചറുകളാണ് ഈ വേരിയന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








