പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

ഈ വാരം ആദ്യമാണ് ഐഫോണ്‍ 14 സീരീസ് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നത്. നാളിതുവരെ നല്‍കിയരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ സജ്ജീകരണമാണ് ഇവയിൽ ലഭിക്കുന്നതെന്നാണ് ആപ്പിളിന്റെ അവകാശവാദം.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

സാധാരണ 14 സീരീസ് വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ലെങ്കിലും, 14 പ്രോ, പ്രോ മാക്‌സ് എന്നിവയാണ് യഥാർഥ രസം പകരുന്ന മോഡലുകളെന്നു വേണം പറയാൻ. സാധാരണ ആൻഡ്രോയ്‌ഡ് ഫോണുകളെക്കാൾ വിലയേറിയ പതിപ്പുകളാണ് ആപ്പിളിനുള്ളതും.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

ഐഫോൺ 14 പ്രോ മാക്‌സിന്റെ 1TB പതിപ്പിന് ഇന്ത്യയിൽ ഏകദേശം 1.90 ലക്ഷം രൂപയാണ് വില വരുന്നത്. ഒരു ഫോണിന് ഇത്രയും വലിയ വില മുടക്കാൻ തയാറാവുന്നതിനു മുമ്പ് ഈ വിലയ്ക്ക് മറ്റെന്തെല്ലാം വാങ്ങാം എന്ന കാര്യം ഒന്നു ചിന്തിച്ചു നോക്കണേ...

MOST READ: മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

14 പ്രോ മാക്സ് 1TB വേരിയന്റിന്റെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച ചില സെക്കൻഡ് ഹാൻഡ് കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

റെനോ ക്വിഡ്

റെനോയിൽ നിന്നുള്ള സെൻസേഷണൽ ബജറ്റ് ഹാച്ച്ബാക്കാണ് ക്വിഡ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ അനേകം മോഡലുകൾ ലഭിക്കുകയും ചെയ്യുന്നതിനാൽ കാറിന്റെ ആദ്യ തലമുറ മോഡലുകൾ 1.90 ലക്ഷം വരെയുള്ള വിലയിൽ സുലഭമായി ലഭ്യമായേക്കാം.

MOST READ: Hyundai Venue N-Line vs Hyundai Venue: പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 800 സിസി അല്ലെങ്കിൽ 1.0 ലിറ്റർ എഞ്ചിൻ നൽകുന്ന ക്വിഡ് തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ പാർക്കിംഗ് സൗകര്യങ്ങളിലും അനായാസം ഉപയോഗിക്കാനാവുന്ന മികച്ചൊരു സിറ്റി കാറാണ്. ആപ്പിൾ ഐഫോൺ 14 പ്രോ മാക്‌സ് വാങ്ങുന്ന വിലയിൽ ഈ ഒരു കാർ ലഭ്യമാണെന്നും പ്രത്യേകം ഓർമിക്കാം.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

മാരുതി സുസുക്കി ആൾട്ടോ

ബജറ്റ് കാറുകളുടെ കാര്യത്തിലേക്ക് നോക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. എക്കാലത്തെയും മികച്ച വിൽപ്പനയുള്ള ഹാച്ച്ബാക്കുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന കാറിന്റെ പലതലമുറ ആവർത്തനങ്ങൾ ആപ്പിൾ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയിൽ ലഭ്യമാവും.

MOST READ: 300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

2014-2016 വരെയുള്ള മോഡലുകൾക്ക് 1.50 ലക്ഷം മുതൽ 1.80 ലക്ഷം രൂപ വരെയുള്ള വിലയോളം മുടക്കിയാൽ മതിയാവും എന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 800 സിസി എഞ്ചിൻ നൽകുന്ന ആൾട്ടോ കാര്യക്ഷമതയുടെ കാര്യത്തിലും പെർഫോമൻസിന്റെ കാര്യത്തിലും നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയേക്കില്ല.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

മാരുതി സുസുക്കി ആൾട്ടോ K10

ആൾട്ടോയുടെ കുറച്ചുകൂടി പ്രീമിയം ബദലായി കണക്കാക്കുന്ന മോഡലാണ് K10. ഒരു പെപ്പി 1.0 ലിറ്റർ എഞ്ചിൻ കൊണ്ടുവന്ന് വിപണിയിൽ വിപ്ലവം തീർത്ത ഈ കാർ ആൾട്ടോ ബാഡ്‌ജിംഗിനെ കൂടുതൽ ആവേശഭരിതമാക്കുന്നു.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ആൾട്ടോ K10 മോഡലിന്റെ രണ്ട് തലമുറ ആവർത്തനത്തിനും ഗംഭീര ഡിമാന്റാണുള്ളത്. ഏകദേശം 1.80 ലക്ഷം രൂപ മുതൽ ആൾട്ടോയുടെ K10 പതിപ്പ് യൂസ്‌ഡ് കാർ വിപണിയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാനാവും.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

ഹ്യുണ്ടായി i10

ഇന്ത്യൻ വിപണിയിൽ വിപ്ലവം തീർത്ത മറ്റൊരു ക്ലാസിക് ഹാച്ച്ബാക്കാണ് ഹ്യുണ്ടായി i10. 2007-ൽ അരങ്ങേറ്റം കുറിച്ച മോഡൽ 2010-ൽ ഒരു ഫെയ്‌സ്‌ലിഫ്റ്റുമായി പുറത്തിറങ്ങുകയും ചെയ്തു. സെക്കൻഡ് ഹാൻഡ് വിപണിയിൽ വൻ ഡിമാന്റുള്ള മോഡലായി ഇന്നും തിളങ്ങി നിൽക്കുകയാണ് i10.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

മാത്രമല്ല 1.1 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. ഹ്യുണ്ടായിയുടെ 1.2 ലിറ്റർ കാപ്പ എഞ്ചിനുകൾ എന്നും വാഹന പ്രേമികൾക്ക് പിയങ്കരമാണ്. ഏകദേശം 1.80 ലക്ഷം രൂപയ്ക്കുള്ളിൽ 2012-2014 മോഡലുകൾ യൂസ്‌ഡ് വിപണിയിൽ കണ്ടെത്താനാവും.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

ഹ്യുണ്ടായി സാൻട്രോ

ഇന്ത്യയിൽ ഹ്യുണ്ടായിയുടെ വിജയത്തിന് വഴിയൊരുക്കിയ പേരാണ് സാൻട്രോ. ഇന്നും റോഡുകളിൽ ഒറിജിനൽ സാൻട്രോ അഭിമാനത്തോടെ സഞ്ചരിക്കുന്നത് കാണാനാവും. സെക്കൻഡ് ഹാൻഡ് വിപണിയിലും പ്രതാപത്തിന് സാൻട്രോയ്ക്ക് ഒരു കുറവുമില്ലെന്നു വേണം പറയാൻ.

പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

രണ്ടാം തലമുറയിലെ Xing അവതാരവും ഇതേപോലെ തന്നെ വിജയമായ വാഹനമാണ്. ഏകദേശം 1.50 ലക്ഷം മുതൽ 2.00 ലക്ഷം രൂപ വരെ വിലയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് സാൻട്രോ സ്വന്തമാക്കാനാവും. കാറിന്റെ 1.1 ലിറ്റർ എഞ്ചിൻ ഇന്നും മികച്ച രീതിയിലുള്ള പെർഫോമൻസാണ് കാഴ്ച്ചവെക്കുന്നത്.

More from DriveSpark

Article Published On: Saturday, September 10, 2022, 17:16 [IST]
English summary
Best used cars you can buy for the price of new 14 pro max 1tb variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X