മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ഇന്ത്യന്‍ വാഹന വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന XUV400 എസ്‌യുവി മഹീന്ദ്ര അവതരിപ്പിച്ചിരിക്കുകയാവണ്. ലോഞ്ചിന് മുന്നോടിയായി നടന്ന വേള്‍ഡ് പ്രീമിയറില്‍ കാറിന്റെ സവിശേഷതകള്‍ നമ്മള്‍ കണ്ടു. ഇന്ത്യയില്‍ സെഗ്‌മെന്റ് അടക്കി ഭരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഇവിയെ ലക്ഷ്യമിട്ടാണ് മഹീന്ദ്ര തങ്ങളുടെ ആദ്യ ഇവി പുറത്തിറക്കുന്നതെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു.

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

XUV400 നിലവില്‍ വിപണിയിലുള്ള XUV300 അടിസ്ഥാനമാക്കിയുള്ളതാണ്. ടാറ്റ Nexon EV-യുടെ നേരിട്ടുള്ള എതിരാളിയാണ് മഹീന്ദ്ര XUV400. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോര്‍ വീലര്‍ ഇവി എന്ന നിലയില്‍ ടാറ്റ നെക്സോണ്‍ ഇവിയെ താഴെയിറക്കാന്‍ പുതിയ മഹീന്ദ്ര എക്സ്യുവി400-ന് കഴിയുമോ? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നതിനായി രണ്ട് ഇലക്ട്രിക് എസ്യുവികള്‍ തമ്മിലുള്ള വിശദമായ സ്‌പെസിഫിക്കേഷന്‍ താരതമ്യം ഇതാ ചുവടെ.

MOST READ:Hyundai Venue N-Line vs Hyundai Venue: പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

അളവുകള്‍

XUV300 ICE എസ്യുവിക്ക് 4 മീറ്ററില്‍ താഴെ മാത്രമായിരുന്നു നീളമുണ്ടെങ്കില്‍ XUV400 ഇലക്ട്രിക്കിന് 4200 mm നീളമുണ്ടാകുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തി. ഇലക്ട്രിക് എസ്യുവിക്ക് 1821 എംഎം വീതിയും 1634 എംഎം ഉയരവും 2600 എംഎം നീളമുള്ള വീല്‍ബേസും ഉണ്ട്.

Dimensions Mahindra XUV400 Tata Nexon EV
Length 4200 mm 3993 mm
Width 1821 mm 1811 mm
Height 1634 mm 1616 mm
Wheelbase 2600 mm 2498 mm

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ടാറ്റ നെക്സോണ്‍ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, മോഡലിന് 3993 എംഎം നീളവും 1811 എംഎം വീതിയും 1616 എംഎം ഉയരവും 2498 എംഎം നീളമുള്ള വീല്‍ബേസും ഉണ്ട്.

MOST READ:അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ബാറ്ററി പായ്ക്ക്, ചാര്‍ജിംഗ് സമയം, റേഞ്ച്

ഒരു ഫുള്‍ ചാര്‍ജില്‍ XUV400 ഇലക്ട്രിക്കിന് 456 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് തിരികെ നല്‍കുന്ന 39.4 kWh ബാറ്ററി പായ്‌ക്കോടുകൂടിയാണ് XUV400 വരുന്നതെന്ന് മഹീന്ദ്ര വെളിപ്പെടുത്തി. ഈ ബാറ്ററി പാക്ക് DC ഫാസ്റ്റ് ചാര്‍ജര്‍ വഴി 50 മിനിറ്റിനുള്ളില്‍ 0% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം.

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ടാറ്റ നെക്സോണ്‍ EV പ്രൈമിന് 30.2 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. അത് ഇലക്ട്രിക് എസ്യുവിക്ക് ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. മറുവശത്ത് നെക്‌സോണ്‍ EV Max ഒരു വലിയ 40.5 kWh യൂണിറ്റ് ബാറ്ററി പാക്കുമായാണ് എത്തുന്നത്. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 437 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്.

MOST READ:പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമക്ക് പിഴ!

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

50 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നെക്‌സോണ്‍ EV Max 56 മിനിറ്റിനുള്ളില്‍ 0% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. അതേസമയം Nexon EV പ്രൈം ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റിനുള്ളില്‍ 10% മുതല്‍ 80% വരെ ചാര്‍ജാകും.

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ഇലക്ട്രിക് മോട്ടോര്‍ സവിശേഷതകള്‍

XUV400-ല്‍ 150 bhp (110 kW) പവറും 310 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ സജ്ജീകരിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തി. ഈ പവര്‍ട്രെയിന്‍ ഇലക്ട്രിക് എസ്യുവിയെ വെറും 8.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കും.

MOST READ:ബ്ലൂടൂത്ത് കണക്ടിവിറ്റിയും നിരവധി പുതുമകളും; 2023 Ninja ZX-10R അവതരിപ്പിച്ച് Kawasaki

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ടാറ്റ നെക്സോണ്‍ ഇവി പ്രൈമിന്റെ ഇലക്ട്രിക് മോട്ടോര്‍ 129 bhpയും 245 nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇത് 9.9 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കും.

Specs Mahindra XUV400 Tata Nexon EV Prime / EV Max

Motor 4200 mm Permanent Magnet Synchronous
Power 150 PS 129 PS / 143 PS
Torque 310 Nm 245 Nm / 250 Nm
Acceleration (0 to 100 kmph) 8.3 seconds 9.9 seconds / 9 seconds
മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

ഇതിനു വിപരീതമായി, ടാറ്റ നെക്സോണ്‍ EV മാക്സിന് 143 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 250 Nm പീക്ക് ടോര്‍ക്ക് റേറ്റിംഗും ഉണ്ട്. നെക്സോണ്‍ ഇവി മാക്സിന് 9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

MOST READ: ബെന്‍സിലെത്തി റേഷന്‍ വാങ്ങുന്ന 'പാവപ്പെട്ടവന്‍'; വൈറല്‍ വിഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

വില

ടാറ്റ നെക്സോണ്‍ ഇവി പ്രൈമിന് 14.99 ലക്ഷം മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് വില. നെക്സോണ്‍ ഇവി മാക്സിന്റെ വില 18.34 ലക്ഷം മുതല്‍ 20.04 ലക്ഷം രൂപ വരെയാണ് (എല്ലാ വിലകളും എക്സ്ഷോറൂം). മഹീന്ദ്ര XUV400-ന്റെ വില 2023 ജനുവരിയില്‍ വെളിപ്പെടുത്തും. ഏകദേശം 15 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ XUV400 ഇലക്ട്രിക് എസ്യുവി കമ്പനി അവതരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Mahindra XUV400 Tata Nexon EV

Ex-Showroom Price

TBA ₹14.99 lakh - ₹17.50 lakh (Prime)
₹18.34 lakh - ₹20.04 lakh (Max)
മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

XUV400 ആഗസ്ത് 15 ന് ബ്രിട്ടനില്‍ അനാച്ഛാദനം ചെയ്ത മഹീന്ദ്രയുടെ BE, XUV.e ശ്രേണിയിലുള്ള ഇലക്ട്രിക് എസ്യുവികള്‍ക്ക് അടിവരയിടുന്ന INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതല്ല. ഥാര്‍, XUV700, സ്‌കോര്‍പിയോ N എന്നീ മോഡലുകള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പോലെ ഇന്ത്യന്‍ ജനത XUV400നും അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് തന്നെയാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

2022 ജൂലൈയില്‍, 3,295 ഇലക്ട്രിക് ഫോര്‍വീലറുകളാണ് ഇന്ത്യയില്‍ വില്‍പന നടത്തിയത്. 2,878 യൂണിറ്റുകള്‍ വിറ്റ് നെക്‌സോണ്‍ ഇവി അതില്‍ 87.34% വിപണി വിഹിതം സ്വന്തമാക്കി. ഇപ്പോള്‍ മഹീന്ദ്ര കൂടി ഈ സെഗ്മെന്റിലേക്ക് എത്തിയതോടെ പോരാട്ടത്തിന് ചൂടേറും. മഹീന്ദ്ര ഉയര്‍ത്തുന്ന വെല്ലുവിളി ടാറ്റ മോട്ടോഴ്‌സ് എങ്ങനെയാകും മറികടക്കുകയെന്നത് കാണാനാകും വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്.

More from DriveSpark

Article Published On: Friday, September 9, 2022, 11:58 [IST]
English summary
Detailed specifications comparison between mahindra xuv400 and tata nexon ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X