അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

അമേരിക്കൻ കരുത്തുമായി പുതിയ കോംപാക്‌ട് എസ്‌യുവി ഔദ്യോഗികമായി പുറത്തിറക്കി ജീപ്പ്. അവഞ്ചർ എന്നു പേരിട്ടിരിക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനായുള്ള ബുക്കിംഗ് ഒക്ടോബർ 17 ന് യൂറോപ്പിൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

നിലവിൽ യൂറോപ്യൻ വിപണിയിലാണ് എത്തിയിരിക്കുന്നതെങ്കിലും അടുത്ത വർഷം ഒന്നിലധികം ആഗോള വിപണികളിൽ ജീപ്പ് അവഞ്ചർ അവതരിപ്പിക്കും. ജീപ്പ് തങ്ങളുടെ അവഞ്ചർ എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ ഒരു സൂചനയും നൽകിയിട്ടില്ല.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

എന്നിരുന്നാലും ജീപ്പ് പതിവായി പുതിയ ഉൽപ്പന്നങ്ങൾ ചേർക്കുന്നത് കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. നമ്മുടെ ആഭ്യന്തര വിപണിയിൽ എത്തിയാൽ അവഞ്ചർ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയോടായിരിക്കും മാറ്റുരയ്ക്കുക.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജീപ്പ് അവഞ്ചർ എസ്‌യുവിക്ക് ഫുൾ-ഇലക്‌ട്രിക്, ഹൈബ്രിഡ് വകഭേദങ്ങളുണ്ടെന്നതും എതിരാളികൾക്ക് മുന്നിൽ വേറിട്ടു നിർത്തുന്ന ഘടകമായിരിക്കും. ആദ്യം വാഹനത്തിന്റെ ഓൾ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കും. പിന്നീട് അമേരിക്കൻ ബ്രാൻഡ് മോഡലിന്റെ പെട്രോൾ ഹൈബ്രിഡ് പതിപ്പ് പിന്നാലെ പുറത്തിറക്കുമെന്നുമാണ് അറിയാൻ കഴിഞ്ഞത്.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജീപ്പിന്റെ മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് 2030-ഓടെ ആഗോള വിപണികളിലുടനീളം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 100 പുതിയ ഉൽപ്പന്നങ്ങളിൽ ഒന്നാണ് ജീപ്പ് അവഞ്ചർ എസ്‌യുവി. ഇതിൽ വരാനിരിക്കുന്നവയിൽ 75 ശതമാനവും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളായിരിക്കും (BEVs).

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

കോമ്പസ്, മെറിഡിയൻ എന്നിവയിൽ നിന്ന് കടമെടുത്തിരിക്കുന്ന അതേ ഡിസൈൻ ഭാഷ്യമാണ് പുതിയ അവഞ്ചർ കോംപാക്‌ട് എസ്‌യുവിയിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ജീപ്പ് എസ്‌യുവികൾ എല്ലായ്പ്പോഴും ക്ലാസിന്റെയും ചാരുതയുടെയും പര്യായമാണെന്നാണ് പറച്ചിൽ. ഇതു ശരിവെക്കുന്ന തരത്തിലുള്ള രൂപവും അഴകുമാണ് അവഞ്ചറിന്റെ മറ്റൊരു ഹൈലൈറ്റ്.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ഡിസൈനിലേക്ക് ആഴ്ന്നിറങ്ങി നോക്കിയാൽ 2023 അവഞ്ചർ എസ്‌യുവിക്ക് വൃത്താകൃതിയിലുള്ള അരികുകളുള്ള ഒരു വളഞ്ഞ പ്രൊഫൈലാണ് ജീപ്പ് സമ്മാനിച്ചിരിക്കുന്നത്. ഇത് ക്രെറ്റ, സെൽറ്റോസ് പോലുള്ള എസ്‌യുവികളിൽ കാണുന്ന ഷാർപ്പ്, ആഗ്രസീവ് ഡിസൈൻ ഭാഷയിൽ നിന്ന് വ്യത്യസ്തമാണ്.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജീപ്പ് അവഞ്ചർ എസ്‌യുവിയുടെ ചില പ്രധാന സവിശേഷതകൾ ടോപ്പ് മൗണ്ടഡ് എൽഇഡി ഡിആർഎൽ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ 7-സ്ലാറ്റ് ഗ്രിൽ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, പ്രൊമിനന്റ് വീൽ ആർച്ചുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, സി-പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവയാണ്.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

പിൻഭാഗത്തേക്ക് നോക്കിയാൽ എസ്‌യുവിക്ക് സ്‌പോർട്ടി എക്‌സ് ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും ഫോക്‌സ് സ്‌കിഡ് പ്ലേറ്റുള്ള കട്ടിയുള്ള ബമ്പറും ലഭിക്കുന്നു. സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ അവഞ്ചർ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത്തേതിന് കറുപ്പിൽ ഒരുക്കിയിരിക്കുന്ന റൂഫും പില്ലറുകളുമുണ്ടാവും.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജീപ്പ് അവഞ്ചർ പുതിയ STLA പ്ലാറ്റ്‌ഫോമുകളിലൊന്ന് ഉപയോഗിക്കും. പ്യൂഷോ e-2008, സിട്രൺ e-C4 തുടങ്ങിയ കാറുകളുമായി ഇതിനകം ഉപയോഗത്തിലുള്ള പ്ലാറ്റ്‌ഫോമുകളുമായി ഇതിന് സമാനതകളുണ്ടാകാം. എസ്‌യുവിയുടെ ഇന്റേണൽ കമ്പഷൻ വേരിയന്റിന് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലായിരിക്കും എത്തുക.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

അതായത് ജീപ്പ് അവഞ്ചർ 1.2 ലിറ്റർ അല്ലെങ്കിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചേക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ICE, ഓൾ-ഇലക്‌ട്രിക് മോഡലുകൾക്ക് FWD സ്റ്റാൻഡേർഡ് ആയിരിക്കുമ്പോൾ ടോപ്പ്-എൻഡ് ഓൾ-ഇലക്ട്രിക് വേരിയന്റുകൾക്ക് ഇലക്ട്രോണിക് ഓൾ-വീൽ-ഡ്രൈവ് (eAWD) ലഭിക്കും. ഒരു പരമ്പരാഗത 4×4 ഡ്രൈവ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നിർമിക്കുന്നത് ചെലവു കുറക്കാനും കമ്പനിയെ സഹായിക്കും.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ആയതിനാൽ മത്സരാധിഷ്ഠിത വിലയിൽ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ ഇത് ജീപ്പിനെ അനുവദിക്കും. ഇലക്ട്രിക് ജീപ്പ് അവഞ്ചർ എസ്‌യുവിക്ക് കരുത്ത് പകരുന്നത് ഇൻഡിപ്പെന്റഡ് 94 bhp പവറുള്ള മോട്ടോറുകളായിരിക്കും. വേരിയന്റിനെ ആശ്രയിച്ച്, ഒന്നുകിൽ ടൂ വീൽ ഡ്രൈവ് അല്ലെങ്കിൽ ഫോർ വീൽഡ്രൈവായിരിക്കും ലഭ്യമാവുക.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജീപ്പ് അവഞ്ചറിൽ പൂർണ ചാർജിൽ 400 കിലോമീറ്ററാണ് അവകാശപ്പെടുന്ന പരമാവധി റേഞ്ച്. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2022 പാരീസ് മോട്ടോർ ഷോയിൽ കമ്പനി വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ പ്രസക്തമാണെന്ന് തോന്നുമെങ്കിലും ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ സെഗ്‌മെന്റ് ലീഡിംഗ് മോലുകളെ വെല്ലുവിളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എന്നാൽ ഇലക്ട്രിക് പതിപ്പിൽ എത്തിയാൽ തങ്ങൾക്ക് അനുകൂലമായി വിൽപ്പന കൈപ്പിടിയിലാക്കാൻ ജീപ്പിന് സാധിക്കും.

അവതാരപ്പിറവിയെടുത്ത് ജീപ്പിന്റെ പുതിയ കോംപാക്‌ട് എസ്‌യുവി 'Avenger'; കൂട്ടിന് ഇലക്‌ട്രിക് വേരിയന്റുമുണ്ട്

എങ്കിലും ജീപ്പിന്റെ അവഞ്ചർ ഓൾ-ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ വിജയത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി വിലയും ഫീച്ചറുകളും അപ്പോഴും പ്രധാന ഘടകമായി നിലകൊള്ളും.

More from DriveSpark

Article Published On: Friday, September 9, 2022, 10:33 [IST]
English summary
Jeep unveiled their smallest suv avenger with electric and hybrid variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X