ബെന്‍സിലെത്തി റേഷന്‍ വാങ്ങുന്ന 'പാവപ്പെട്ടവന്‍'; വൈറല്‍ വിഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്
രാജ്യത്തെ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനം ചെയ്യുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നുണ്ട്. ദാരിദ്രനിര്‍മാര്‍ജനത്തിനും അവരുടെ സാമൂഹികമായ ഉന്നമനവും ലക്ഷ്യമിട്ടാണ് സര്‍ക്കാറുകള്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ റേഷന്‍.

എന്നിരുന്നാലും, അത്തരം പദ്ധതികള്‍ അനാവശ്യമായി പ്രയോജനപ്പെടുത്തുന്ന ധാരാളം ആളുകള്‍ ഉണ്ട്. ഇത്തരം പദ്ധതികളുടെ പ്രയോജനം പറ്റുന്ന അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. പത്രവാര്‍ത്തകള്‍ നല്‍കിയും മറ്റുള്ള മാര്‍ഗങ്ങളിലൂടെ പിഴ, മറ്റ്ശിക്ഷകള്‍ എന്നിവയെ കുറിച്ച് അറിയിപ്പ് നല്‍കിയാലും ചിലര്‍ അര്‍ഹിക്കാത്ത ആനുകൂല്യങ്ങള്‍ അനുഭവിച്ച് കൊണ്ടേയിരിക്കും.

അടുത്തിടെയാണ് പഞ്ചാബ് സര്‍ക്കാര്‍ കിലോയ്ക്ക് രണ്ട് രൂപയ്ക്ക് വില്‍ക്കുന്ന ഗോതമ്പ് വാങ്ങാന്‍ ഒരാള്‍ മെര്‍സിഡീസ് ബെന്‍സ് കാറില്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്. വിഡിയോ അത്തരം തെറ്റായ നടപടികളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്. വിഡിയോ വൈറല്‍ ആയതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹമായി അനുഭവിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചു.

പര്‍മീത് സിങ് ബിഡോവാലി എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് സംഭവത്തിന്റെ വിഡിയോ പങ്കുവെച്ചിട്ടുള്ളത്. പഞ്ചാബ് സര്‍ക്കാറിന്റെ ആട്ട ദാല്‍ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന സൗജന്യ ഗോതമ്പ് വാങ്ങാന്‍ മെര്‍സിഡീസില്‍ എത്തിയ വ്യക്തി എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ മൈക്രോബ്ലോഗിങ് സൈറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ നലോയന്‍ ചൗക്കില്‍ നിന്നുള്ളതാണ് വൈറല്‍ വിഡിയോ.
#Punjab person arrived in a Mercedes to buy free wheat under the Ata Dal scheme by Punjab Government. A video of #Hoshiarpur Naloyan Chowk is going viral pic.twitter.com/9WHYN6IOaq
— Parmeet Singh Bidowali (ParmeetBidowali) September 6, 2022
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) വിഭാഗങ്ങള്‍ക്കാണ് ഈ കടകളില്‍ റേഷന്‍ ലഭിക്കുന്നത്. പാവപ്പെട്ടവര്‍ ഭക്ഷണമില്ലാതെ ജീവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ റേഷന്‍ വിതരണം ചെയ്യുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററിലൂടെ രോഷം പ്രകടിപ്പിക്കുന്നത്. ചിലര്‍ മെര്‍സിഡീസ് ബെന്‍സില്‍ റേഷന്‍ വാങ്ങാന്‍ വന്നയാളുടെ ആധികാരികതയെക്കുറിച്ചും കമന്റ് ചെയ്തു. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അതായിരുന്നില്ല.

നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറലായതോടെ, ഈ വീഡിയോയില്‍ കാണുന്നയാള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഹോഷിയാര്‍പൂരിലെ അജ്ജോവല്‍ റോഡില്‍ നിന്നുള്ള രമേഷ് കുമാര്‍ സൈനി എന്നയാളാണ് റേഷന്‍ വാങ്ങാനെത്തിയതെന്ന് തിരിച്ചറിഞ്ഞു.
MOST READ: വില്‍പന കൂട്ടണം; ആനിവേഴ്സറി എഡിഷനിൽ ടൈഗൂണിന് പുതിയ നിറം നല്‍കി Volkswagen

വര്‍ഷത്തിലൊരിക്കല്‍ മാത്രം പഞ്ചാബ് സന്ദര്‍ശിക്കുകയും അയല്‍പക്കത്ത് താമസിക്കുകയും ചെയ്യുന്ന യുഎസില്‍ നിന്നുള്ള തന്റെ എന്‍ആര്‍ഐ ബന്ധുവിന്റേതാണ് മെര്‍സിഡീസ് ബെന്‍സ് എന്നാണ് രമേഷ് കുമാര്‍ സെയ്‌നി പറയുന്നത്.

ബെന്‍സ് അയല്‍വാസിയുടേത്
ബന്ധുക്കള്‍ യുഎസില്‍ താമസമായതിനാല്‍ അവരുടെ മെര്‍സിഡീസ് ബെന്‍സ് ഉപയോഗിക്കാനും പരിപാലിക്കാനും തന്നോട് ഏല്‍പിച്ചതാണെന്ന് രമേശ് പറത്തു. ഓരോ 10-15 ദിവസത്തിലൊരിക്കല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയും കാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കുറഞ്ഞ ദൂരം സഞ്ചരിക്കുകയും ചെയ്യാറുണ്ട്. കാറിന്റെ ബാറ്ററി കേടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അനാവശ്യമായ അറ്റകുറ്റപ്പണികള്‍ ഇതിലൂടെ ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10-15 ദിവസത്തിലൊരിക്കല്‍ കാര്‍ ഓടിക്കുന്ന പതിവിന്റെ ഭാഗമായാണ് താന്‍ കാര്‍ ഓടിച്ചിരുന്നതെന്ന് രമേഷ് വീഡിയോയെ കുറിച്ച് പ്രത്യേകം പറഞ്ഞു. വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടികള്‍ റേഷന്‍ ഡിപ്പോയില്‍ നിന്ന് ഗോതമ്പ് ശേഖരിക്കുന്നത് കണ്ടു. മക്കളെ സഹായിക്കാനായി അയാള്‍ കാര്‍ നിര്‍ത്തി. ശേഷം ബെന്‍സ് കാറിന്റെ ഡിക്കിയില്‍ ഭാരം കയറ്റി. കാറിന്റെ ഉടമ താനല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാള്‍ കാണിക്കുന്നുണ്ട്.

തന്റെ പിതാവ് ട്രക്ക് ഡ്രൈവറായിരുന്നുവെന്നും അപകടത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതായും രമേഷ് കുമാര്‍ സൈനിയുടെ മകന്‍ അനൂപ് സൈനി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഫോട്ടോഗ്രാഫറായാണ് ജോലി ചെയ്യുന്നതെന്നും ഭാര്യ തയ്യല്‍ക്കാരിയാണെന്നും മെര്‍സിഡീസ് ബെന്‍സ് കാര്‍ പോലുള്ള ആഡംബര കാര്‍ വാങ്ങുന്നത് തങ്ങള്‍ക്ക് താങ്ങാനാകാത്ത കാര്യമാണെന്നും അനൂപ് പറഞ്ഞു.

ഹോഷിയാര്‍പൂരിലെ നലോയന്‍ ചൗക്കില്‍ സ്ഥിതി ചെയ്യുന്ന റേഷന്‍ ഡിപ്പോയ്ക്ക് പുറത്ത് വെച്ചാണ് വിഡിയോ പകര്‍ത്തിയത്. എല്ലാ നീല റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ വിതരണം ചെയ്യാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് കട നടത്തിപ്പുകാരനായ അമിത് കുമാര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ പഞ്ചാബ് സര്‍ക്കാരും ഇക്കാര്യം പരിശോധിക്കാന്‍ ഭക്ഷ്യ വിതരണ വകുപ്പിന് ഉത്തരവിട്ടിട്ടുണ്ട്.ഏതായാലും ബെന്‍സില്‍ റേഷന്‍ വാങ്ങാനെത്തിയ 'പാവപ്പെട്ടവ'ന്റെ കഞ്ഞികുടി മുട്ടുമോയെന്ന് കാത്തിരുന്നറിയാം.


Click it and Unblock the Notifications








