തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലാണ് ഇന്നോവ. എം.പിവി വിപണിയിലെ കിരീടം വെക്കാത്ത രാജാവ് കൂടിയാണ് ഇന്നോവ. 2005ല്‍ ക്വാളിസിന്റെ പിന്‍ഗാമിയായി എത്തിയ ഇന്നോവ വളരെ പെട്ടെന്നു തന്നെ സെഗ്മെന്റിലെ ഏറ്റവും വില്‍പനയുള്ള വാഹനങ്ങളിലൊന്നായി മാറി. ഇതുവരെ 10 ലക്ഷത്തിലധികം ഇന്നോവകളാണ് ഇന്ത്യയില്‍ വിറ്റിരിക്കുന്നത്.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

എന്നാല്‍ അടുത്തിടെ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് ടൊയോട്ട താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇന്നോവ ആരാധകര്‍ വളരെ നിരാശയോടെയാണ് ഈ വാര്‍ത്ത വായിച്ചത്. ടാക്സിയായി ഇന്നോവ പരിഗണിക്കുന്നവര്‍ക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയായത്.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വീണ്ടും വില്‍പ്പനയ്ക്കെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടീം-ബിഎച്ച്പിയാണ് ക്രിസ്റ്റ ഡീസല്‍ വീണ്ടും വില്‍പ്പനക്കെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരത്തിലേക്ക് എത്താനിരിക്കുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര കോംപാക്ട് എസ്യുവികളുടെ ഉല്‍പ്പാദനം കൂടി ഉള്‍ക്കൊള്ളിക്കുന്നതിനായി ബെംഗളൂരുവിലെ ബിദാദിയിലുള്ള ടൊയോട്ട ഫാക്ടറി പരിഷ്‌കരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

എന്നാല്‍ അടുത്തിടെ നടത്തിയ റൗണ്ട് കോപ്പ് (കണ്‍ഫോര്‍മിറ്റി ഓഫ് പ്രൊഡക്ഷന്‍) ടെസ്റ്റുകളില്‍ ഇന്നോവ ക്രിസ്റ്റ ഡീസല്‍ പരാജയപ്പെട്ടുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോപ്പ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാലാണ്് ഡീസല്‍ പതിപ്പിന്റെ ബുക്കിംഗ് നിര്‍ത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. ടൈപ്പ് അംഗീകാരത്തിലും ഹോമലോഗേഷനിലും പ്രൊഡക്ഷന്‍ പാലിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് ഓരോ ആറുമാസത്തിലും കോപ്പ് ടെസ്റ്റുകള്‍ നടത്തുന്നത്.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ഇന്നോവ ക്രിസ്റ്റ ഡീസല്‍ 148 Bhp കരുത്തും 343 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന (ഓട്ടോമാറ്റിക് ട്രിമ്മില്‍ 360 Nm) 2.4 ലിറ്റര്‍-4 സിലിണ്ടര്‍ GD ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ആണെങ്കിലും, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

അതേസമയം, ഇന്നോവ ഹൈക്രോസ് എന്ന പുതിയ എംപിവി പുറത്തിറക്കാന്‍ തയാറെടുക്കുമ്പോഴും ഇന്നോവ ക്രിസ്റ്റ പെട്രോള്‍ വില്‍പ്പന തുടരുകയാണ് ടൊയോട്ട. ഇന്നോവ ഹൈക്രോസില്‍ പെട്രോള്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍, മോണോകോക്ക് ബോഡി, ഫ്രണ്ട് വീല്‍ ഡ്രൈവ് ലേഔട്ട് എന്നിവ ഉള്‍പ്പെടുന്നു. ലാഡര്‍ ഫ്രെയിം ഷാസിയും റിയര്‍ വീല്‍ ഡ്രൈവ് ലേഔട്ടുകളും അടിസ്ഥാനമാക്കിയുള്ള ഇത് ടൊയോട്ട ഇന്നോവയുടെ മുന്‍ തലമുറകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ക്രിസ്റ്റയ്ക്കൊപ്പം വില്‍ക്കുമെങ്കിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ നല്‍കില്ല. അടുത്ത വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ ലോഞ്ച് നടക്കുമ്പോള്‍ ഇന്നോവ ഹൈക്രോസ് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ ഔദ്യോഗിക അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ഇന്ത്യന്‍ വിപണിയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള രണ്ടാമത്തെ ശക്തമായ ഹൈബ്രിഡ് മാസ് മാര്‍ക്കറ്റ് കാറായിരിക്കും ടൊയോട്ട ഇന്നോവ ഹൈക്രോസ്. പരമ്പരാഗതമായി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കാറുകളായ ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും അധിക പരിഷ്‌കരണം ആഗ്രഹിക്കുന്നവര്‍ക്ക് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പെട്രോള്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

പെട്രോള്‍ മോഡലിനേക്കാള്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതിനാല്‍ ക്യാബ്/ടാക്‌സി മേഖലയില്‍ നിന്നുള്ളവര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റുകളായിരുന്നു തെരഞ്ഞെടുത്തിരുന്നത്. കൂടാതെ, താഴ്ന്ന ആര്‍പിഎമ്മുകളില്‍ ഉയര്‍ന്ന ടോര്‍ക്ക് ഡീസല്‍ മോഡലിനെ ഇന്ത്യന്‍ റോഡുകള്‍ക്ക് നന്നായി അനുയോജ്യമാക്കുന്നു. വികസിത രാജ്യങ്ങളിലെ റോഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി വേഗത ഇപ്പോഴും വളരെ കുറവാണ്.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ സ്ട്രോംഗ് ഹൈബ്രിഡിന്റെ അവകാശപ്പെട്ട ഇന്ധനക്ഷമത 28 Kmpl ആണ്. ഇതു വഴി സ്‌ട്രോങ് ഹൈബ്രിഡുകള്‍ക്ക് ഡീസല്‍ എഞ്ചിന്‍ കാറുകളേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കാന്‍ കഴിയുമെന്ന് തെളിയിച്ചു. ഈ മാസം അവസാനത്തോടെ ഈ കോംപാക്റ്റ് എസ്യുവി ലോഞ്ച് ചെയ്ത ശേഷം ഇന്ത്യന്‍ കാര്‍ വിപണി ചൂടുപിടിച്ചുകഴിഞ്ഞാല്‍, സ്‌ട്രോങ് പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഡീസല്‍ എഞ്ചിനേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണെന്ന് ഇന്നോവ ഹൈക്രോസ് വാങ്ങുന്നവരെ ബോധ്യപ്പെടുത്തുന്നത് ടൊയോട്ടയ്ക്ക് വളരെ എളുപ്പമാകും.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കൊപ്പം, പെട്രോള്‍ സ്‌ട്രോങ്ങ് ഹൈബ്രിഡുകള്‍ മലിജനീകരണം കുറക്കുകയും ചെയ്യുന്നു. ചെറിയ നഗര യാത്രകള്‍ക്ക് വളരെ ഉപയോഗപ്രദമായ ഒരു ഓള്‍-ഇലക്ട്രിക് ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

ഹൈബ്രിഡ് വാഹന സാങ്കേതിക വിദ്യയില്‍ ടൊയോട്ട ലോകത്ത് മുമ്പന്‍മാരാണ്. കൂടാതെ ഡീസലിന് പകരം വൃത്തിയുള്ളതും ഹരിതാഭമാര്‍ന്നതുമായ ഒരു ബദലായി സ്‌ട്രോങ് പെട്രോള്‍ ഹൈബ്രിഡുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജാപ്പനീസ് ബ്രാന്‍ഡ് താല്‍പ്പര്യപ്പെടുന്നു.

തിരുമ്പി വരുവേന്‍; ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ 2023 ജനുവരിയില്‍ വില്‍പ്പനക്കെത്തുമെന്ന്

വരാനിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ ഇന്നോവ എംപിവി ആയിരിക്കുമെന്നാണ് സൂചന. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, പെട്രോള്‍ സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ചാരിക്കിടക്കുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം വയര്‍ലെസ് ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ എംപിവിയില്‍ ലഭിക്കും. മോണോകോക്ക് ഷാസിയും ഫ്രണ്ട് വീല്‍ ഡ്രൈവ് ലേഔട്ടും പ്രതീക്ഷിക്കുന്ന മറ്റ് രണ്ട് വലിയ മാറ്റങ്ങളാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഈ വര്‍ഷം അവസാനം ഇന്തോനേഷ്യയില്‍ അരങ്ങേറ്റം കുറിക്കും.

More from DriveSpark

Article Published On: Wednesday, September 7, 2022, 17:50 [IST]
English summary
Report says toyota innova crysta diesel will be back on sale in 2023 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X