മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

എസ്‌യുവി സെഗ്‌മെന്റ് വിപുലപ്പെടുത്തിയും ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നും മാര്‍ക്കറ്റില്‍ മുന്നിലെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മഹീന്ദ്ര. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലുകള്‍ക്ക് മാര്‍ക്കറ്റില്‍ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര പുതിയ സ്‌കോര്‍പിയോ N വിപണിയില്‍ അവതരിപ്പിച്ചത്. ഥാര്‍, എക്‌സ്‌യുവി700 എന്നിവ പോലെ തന്നെ സ്‌കോര്‍പിയോ N-നും ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ വാഹനത്തിന് വെറും 30 മിനിറ്റിനുള്ളില്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

മഹീന്ദ്രയുടെ തന്നെ ഥാര്‍, XUV700, ബോലെറോ എന്നിവയ്ക്കായി 1.40 ലക്ഷം യൂണിറ്റുകളുടെ ബുക്കിംഗില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു ഈ റെക്കോഡ് ബുക്കിംഗ്. ഇത് രണ്ടും കൂടി കൂടുമ്പോള്‍ കമ്പനിയുടെ മൊത്തം എസ്യുവി ഓര്‍ഡറുകള്‍ 2.40 ലക്ഷം യൂണിറ്റായി ഉയര്‍ന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

മഹീന്ദ്ര ഥാറിന് ഓരോമാസവും 5,000 യൂണിറ്റ് ബുക്കിംഗുകള്‍ ലഭിക്കുന്നു. അതേസമയം തന്നെ XUV700-ന് പ്രതിമാസം 10,000 ബുക്കിംഗ് ലഭിക്കുന്നുണ്ട്. മറ്റൊരു മോഡലായ XUV300-ന് മൊത്തം 13,000 ഓപ്പണ്‍ ബുക്കിംഗുകളും ഉണ്ട്, ഓരോ മാസവും ഏകദേശം 6,200 പുതിയ ബുക്കിംഗുകളും ലഭിക്കുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

ഈ എസ്യുവിയുടെ കാത്തിരിപ്പ് കാലയളവ് വളരെ നീളാന്‍ സാധ്യതയുണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോ N-ന്റെ ഉത്പാദനം ഇപ്പോള്‍ ആരംഭിച്ചതായും കാര്‍ എസ്യുവി ഡീലര്‍ഷിപ്പുകളിലും എത്തിത്തുടങ്ങിയതായും തോന്നുന്നു. സ്‌കോര്‍പിയോ എന്‍ യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന എസ്യുവികളില്‍ ഭൂരിഭാഗവും ടോപ്പ് എന്‍ഡ് Z8 ലക്ഷ്വറി വേരിയന്റാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

പുതിയ സ്‌കോര്‍പിയോ N-ന്റെ ഔദ്യോഗിക ഡെലിവറികള്‍ സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ Z8L വേരിയന്റ് ആകും തുടക്കത്തില്‍ ഡെലിവര്‍ ചെയ്യുകയെന്നും അവര്‍ പ്രഖ്യാപിച്ചു. ചിത്രങ്ങളില്‍ കാണുന്ന കാറുകള്‍ കറുത്ത നിറത്തിലുള്ളതാണ്. ആദ്യത്തെ 25,000 ബുക്കിംഗുകളുടെ ശരാശരി കാത്തിരിപ്പ് കാലയളവ് 4 മാസം മാത്രമായിരിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

സ്‌കോര്‍പിയോ പോലെ തന്നെ സ്‌കോര്‍പിയോ എന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കറുപ്പ് വീണ്ടും ഒരു ജനപ്രിയ നിറമാകുകയാണെന്ന് തോന്നുന്നു. ഈ എസ്യുവികളില്‍ പലതും 4WD പതിപ്പാണ്. എന്നാല്‍ ചിലത് അങ്ങനെയല്ല.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസമാണ് സെപ്തംബര്‍ 26. ആദ്യ 10 ദിവസത്തിനുള്ളില്‍ 7,000 യൂണിറ്റ് പുതിയ സ്‌കോര്‍പിയോ N എത്തിക്കുമെന്ന് മഹീന്ദ്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതായത്, ദസറയോടെ ഇന്ത്യന്‍ നിരത്തുകളില്‍ 7,000-ത്തിലധികം പുതിയ സ്‌കോര്‍പിയോ N കാണാനാകും.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

ഡെലിവറി ടൈംലൈന്‍ വൈകാതെ തന്നെ CRM ചാനലുകള്‍ വഴി ആദ്യം ബുക്ക് ചെയ്ത 25,000 പേരെ അറിയിക്കും. അതേസമയം ആദ്യത്തെ 25,000 ബുക്കിംഗുകള്‍ക്ക് ശേഷമുള്ള ഉപഭോക്താക്കളെ അടുത്ത 10 ദിവസത്തിനുള്ളില്‍ അവരുടെ ഡെലിവറി കാലയളവ് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

സ്‌കോര്‍പിയോ എന്‍ ഉപയോഗിച്ച് മഹീന്ദ്ര വീണ്ടും സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കുകയാണ്. പഴയ സ്‌കോര്‍പിയോ ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്, ഇത് സ്‌കോര്‍പിയോ ക്ലാസിക് എന്നാണ് അറിയപ്പെടുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

എസ്യുവിയുടെ കൂടുതല്‍ വിപുലമായ, ഫീച്ചര്‍ ലോഡഡ്, പ്രീമിയം ലുക്ക് പതിപ്പാണ് സ്‌കോര്‍പിയോ എന്‍. രണ്ട് എസ്യുവികള്‍ക്കും ഒരേ പേര് ആണെങ്കിലും, അവ രണ്ടും പരസ്പരം തികച്ചും വ്യത്യസ്തമാണ്. മഹീന്ദ്ര സ്‌കോര്‍പിയോയെ 'ഡാഡി ഓഫ് എസ്യുവി' എന്നാണ് വിളിക്കുന്നത്. വലിപ്പത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ ഇത് ടൊയോട്ട ഫോര്‍ച്യൂണര്‍ പോലെ തന്നെ വലുതാണ്. നിങ്ങള്‍ അളവുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഫോര്‍ച്യൂണറിനേക്കാള്‍ ഉയരം മാത്രമേ സ്‌കോര്‍പിയോക്കുള്ളൂ.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

നിലവില്‍, ഇന്ത്യയില്‍ ശരിയായ 4×4 എസ്യുവി തിരയുന്ന ആളുകള്‍ക്ക് മറ്റൊരു ഓപ്ഷനും ലഭ്യമല്ല. ഡി സെഗ്മെന്റ് ഭരിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ വളരെ ചെലവേറിയതാണ്. ഇതിനാല്‍ തന്നെ ആളുകള്‍ക്ക് സ്‌കോര്‍പിയോ എന്‍ ഒരു നല്ല ബദലായി തോന്നുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്, കൂടാതെ എസ്യുവിയുടെ ഡീസല്‍ പതിപ്പ് ശരിയായ 4×4 സിസ്റ്റത്തിലാണ് വരുന്നത്. ഇതിനെ മഹീന്ദ്ര ഇപ്പോള്‍ 4XPLOR സാങ്കേതികവിദ്യ എന്ന് വിളിക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ N 4×4 ഓഫ് റോഡിംഗിന്റെ നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

പ്രീമിയം ലുക്കില്‍ ഉള്ള ഇന്റീരിയറും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ബ്രൗണ്‍, ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകളുമായാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ വരുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

ഇത് 2WD, 4×4 പതിപ്പുകളില്‍ ലഭ്യമാണ്. 200 bhp കരുത്തും 380 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

XUV700-ലെ പോലെ, ഡീസല്‍ എഞ്ചിന്‍ സ്‌കോര്‍പിയോ N രണ്ട് ട്യൂണ്‍ സ്റ്റേറ്റുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡീസല്‍ വേരിയന്റിന് മാത്രമേ 4×4 ഡ്രൈവ്‌ട്രെയിന്‍ ലഭിക്കൂ. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഫ്ലൈ 4 വീല്‍ ഡ്രൈവ് സിസ്റ്റത്തില്‍ ഒരു പുതിയ ഇലക്ട്രിക് ഷിഫ്റ്റ് ഉപയോഗിച്ച്, സ്‌കോര്‍പിയോ N-ന് 2WD-ല്‍ നിന്ന് 4WD-ലേക്ക് പരിവര്‍ത്തനം ചെയ്യാനാകും.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

വ്യത്യസ്ത ട്രാഫിക്കിനും റോഡ് അവസ്ഥയ്ക്കും വേണ്ടിയാണ് സിപ്പ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂനെയിലെ ചക്കനിലുള്ള കമ്പനി പ്ലാന്റിലാണ് പുതിയ സ്‌കോര്‍പിയോ N നിര്‍മാണം. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവരുമായിട്ടാകും മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ മത്സരിക്കേണ്ടത്.

മഹീന്ദ്ര സ്‌കോര്‍പിയോ N ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി; ആരാധകര്‍ക്ക് പ്രിയം ആ നിറം തന്നെ

ഇന്നാണ് മഹീന്ദ്ര പുതിയ XUV400 ഇലക്ട്രിക് എസ്യുവി പുറത്തിറക്കുന്നത്. ഇതോടൊപ്പം തന്നെ ഈ വര്‍ഷം അവസാനത്തോടെ പുതിയ XUV300 ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്.

Source: CarBlogIndia

More from DriveSpark

Article Published On: Thursday, September 8, 2022, 11:04 [IST]
English summary
Mahindra scorpio n suv reached dealerships this is popular colour among buyers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X