വില്‍പന കൂട്ടണം; ആനിവേഴ്സറി എഡിഷനിൽ ടൈഗൂണിന് പുതിയ നിറം നല്‍കി Volkswagen
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ മിഡ്‌സൈസ് എസ്‌യുവിയായ ടൈഗൂണിന്റെ ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി നിലവിലുള്ള പാലറ്റില്‍ ഒരു പുതിയ നീല നിറം കൂടി അവതരിപ്പിച്ചിരിക്കയാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍.

തങ്ങളുടെ മുന്‍നിര എസ്യുവിയായ ടൈഗൂണിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോക്സ്വാഗണ്‍ കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ജര്‍മ്മന്‍ ഓട്ടോ ഭീമന്‍മാര്‍ ഈ ആഴ്ച മോഡലിന്റെ കളര്‍ ഓപ്ഷനിലേക്ക് മറ്റൊരു നിറം ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 8 മുതല്‍ ടൈഗൂണ്‍ 'റൈസിങ് ബ്ലൂ' നിറത്തില്‍ ലഭ്യമാകും. നിലവില്‍ കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്ലെക്സ് സിവര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നത്. റൈസിങ് ബ്ലൂവിനൊപ്പം കുര്‍കുമ യെല്ലോ, വെല്‍ഡ് ചെറി റെഡ് നിറങ്ങളിലാണ് ആനിവേഴ്‌സറി എഡിഷന്‍ ലഭ്യമാകുക.

ഫോക്സ്വാഗണ്‍ ഇന്ത്യ ടൈഗൂണുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രഖ്യാപിച്ചത്. കടുംനീല ഷേഡിലുള്ള എസ്യുവിയുടെ ചിത്രത്തോടുകൂടിയ 'പുതിയ ബോള്‍ഡ് നിറം അവതരിപ്പിക്കുന്നു' എന്നായിരുന്നു പോസ്റ്റ്.ഫോക്‌സ്‌വാഗണിന്റെ 152 ടച്ച്‌പോയിന്റുകളില്‍ നിന്ന് ആനിവേഴ്‌സറി എഡിഷന്‍ ടായ്ഗൂണ്‍ വില്‍പന നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ മോഡലിന് 40000 ഓര്‍ഡറുകള്‍ ലഭിച്ചതായും വെല്ലുവിളികള്‍ക്കിടയിലും 22000 ഡെലിവറി നടത്താന്‍ സാധിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
MOST READ: സൈറസ് മിസ്ത്രിയുടെ അപകട മരണം; ഫോറന്‍സിക് ടീം കണ്ടെത്തലുകള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷം ടൈഗൂണ്‍ എസ്യുവി അവതരിപ്പിച്ച് ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ കോംപാക്റ്റ് എസ്യുവി രംഗത്തേക്ക് പ്രവേശിച്ചിരുന്നു. ഈ മാസം അത് ഇന്ത്യന്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ സെഗ്മെന്റ് അതികായന്‍മാരെ നേരിടാനുള്ള ഫോക്സ്വാഗന്റെ പന്തയക്കുതിരയാണ് ടൈഗൂണ്‍ എസ്യുവി. 11.40 ലക്ഷം മുതലാണ് (എക്സ്-ഷോറൂം) എസ്യുവിയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ജിടി പ്ലസ് 1.5 ലിറ്റര്‍ ടിഎസ്ഐ ഇവിഒ ഡിഎസ്ജി വേരിയന്റുകള്‍ക്ക് 18.60 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെ ഉയരുകയും ചെയ്യുന്നു.

MQB AO-IN പ്ലാറ്റ്ഫോമിലാണ് ടൈഗണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്് സാങ്കേതികമായി സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കുഷാഖുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്‍ട്രി ലെവല്‍ ടൈഗൂണ്‍ 114 bhp കരുത്തും 178 nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ TSI മോട്ടോറുമായി സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി ജോടിയാക്കുകയും ചെയ്യും.

1.5 ലിറ്റര്‍ TSI എഞ്ചിനുമായി അവതരിപ്പിക്കുന്ന ടോപ് വേരിയന്റ് ടൈഗൂണ്‍ 148 bhp കരുത്തും 250 nm ടോര്‍ക്കും പുറപ്പെടുവിക്കും. 6-സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കുമ്പോള്‍, സ്ലിക്ക്-ഷിഫ്റ്റിംഗ് 7-സ്പീഡ് DSG ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. LED ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, LED ടെയില്‍ ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ബോഡി വര്‍ക്കിന് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് അവതരിപ്പിക്കും. വാഹനത്തിന്റെ ക്യാബിനും അത്യാധുനികമാണ്.

ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ സമ്പന്നനായ ഒരു കാര്‍ കൂടിയാണ്. എസ്യുവിക്ക് 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും എട്ട് ഇഞ്ച് ഡിജിറ്റല്‍ കോക്ക്പിറ്റും ഉണ്ട്. വാഹനത്തിന് ചുറ്റും ആറ് സ്പീക്കറുകള്‍ ഉള്ളപ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ വഴിയുള്ള വയര്‍ലെസ് ആപ്പ് കണക്റ്റിവിറ്റി പിന്തുണയുണ്ട്. സണ്‍റൂഫ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, വോയ്സ് കമാന്‍ഡ് റെകഗ്‌നിഷന്‍ എന്നിവയും മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. സ്റ്റിയറിംഗ് വീലില്‍ ക്രൂയിസ് കണ്‍ട്രോള്‍, മീഡിയ കണ്‍ട്രോള്‍ എന്നിവയ്ക്കുള്ള ബട്ടണുകള്‍ ഉണ്ട്.

ഇക്കഴിഞ്ഞ മേയിലാണ് ഫോക്സ്വാഗണ്‍ ടൈഗൂണില്‍ എഞ്ചിന്‍ ഐഡല്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ വാര്‍ണിംഗ് എന്നീ ഫീച്ചറുകള്‍ ഉള്‍പെടുത്തിയത്. പെര്‍ഫോമന്‍സ് ലൈനിന്റെയും ഡൈനാമിക് ലൈനിന്റെയും എല്ലാ വേരിയന്റുകളിലും ഇത് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

പുതിയ നവീകരണങ്ങള്‍ ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഡൈനാമിക് ലൈനില്‍ (1.0ലിറ്റര്‍) 6 ശതമാനം വരെ ഇന്ധനക്ഷമതയില്‍ മെച്ചപ്പെട്ടുു. 1.0-ലിറ്റര്‍ മാനുവല്‍ വേരിയന്റ് ഇപ്പോള്‍ 19.20 kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം 1.0-ലിറ്റര്‍ ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ വേരിയന്റുകള്‍ 17.23 kmpl (ARAI-സാക്ഷ്യപ്പെടുത്തിയത്) വാഗ്ദാനം ചെയ്യുന്നു.

പുതിയ ഫീച്ചറുകള്‍ ഉള്‍പെടുത്തിയതിനൊപ്പം ടൈഗൂണിന്റെയും ടിഗ്വാന്റെയും വിലയും കമ്പനി ഉയര്‍ത്തിയിരുന്നു. വേരിയന്റിനെ ആശ്രയിച്ച് രണ്ട് എസ്യുവികളുടെയും വില 2.5 ശതമാനം മുതല്‍ 4 ശതമാനം വരെയാണ് ഫോക്സ്വാഗണ്‍ വര്‍ധിപ്പിച്ചത്. 2022 മെയ് 2 മുതല്‍ പുതുക്കിയ വിലകള്‍ പ്രബല്യത്തില്‍ വന്നു.


Click it and Unblock the Notifications








