300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

പാസഞ്ചർ കാർ വിപണിയിലും ഇലക്‌ട്രിക് തരംഗം ആഞ്ഞുവീശുമ്പോൾ നിലവിലെ മുൻനിരക്കാരായ ടാറ്റ മോട്ടോർസ് സുപ്രധാന നീക്കവുമായി മുന്നോട്ടുവരികയാണ്. നിലവിൽ 88 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുൻനിര ഇവി ബ്രാൻഡ് ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിനെ കൂടി നിരത്തിലെത്തിക്കുമെന്ന സ്ഥിരീകരണമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

2022 വേൾഡ് ഇവി ദിനത്തിലാണ് ടാറ്റ മോട്ടോർസ് പുതിയ ടിയാഗോ ഇലക്ട്രിക്കിന്റെ ലോഞ്ചിനെ കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വരും വർഷങ്ങളിൽ കുറഞ്ഞത് 10 പുതിയ ഇവികളെങ്കിലും അവതരിപ്പിക്കാനുള്ള കമ്പനിയുടെ ഭാഗമായാണ് ഇവി ഹാച്ച്ബാക്കും നിരത്തിലേക്ക് എത്തുന്നത്.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

വിപണിയിൽ എത്തുമ്പോൾ കമ്പനി ലൈനപ്പിലെ ടിഗോർ ഇവിക്കും നെക്‌സോൺ ഇവിക്കും താഴെയായി ടാറ്റ മോട്ടോർസിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായിരിക്കും ടിയാഗോ ഇവി. നിലവിലുള്ള ടിഗോർ ഇവിയിൽ കാണുന്നത് പോലെയുള്ള ബാറ്ററി പായ്ക്കും മറ്റ് സവിശേഷതകളുമായിരിക്കും ടിയാഗോയിലേക്കും ചേക്കേറുക.

MOST READ: ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ അർഹതയുള്ള ഒരേയൊരാൾ, എലിസബത്ത് രാജ്ഞിയുടെ ഐതിഹാസിക കാർ ശേഖരം

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

രണ്ട് വാഹനങ്ങളും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. നിലവിലെ രൂപത്തിൽ 26 kWh ബാറ്ററി പായ്ക്കോടുകൂടിയാണ് ടിഗോർ ഇവി വാഗ്ദാനം ചെയ്യുന്നത്. 30.2 kWh ബാറ്ററി പായ്ക്കിനൊപ്പം നെക്സോൺ ഇവിയുടെ ശേഷി അൽപ്പം മെച്ചമാണ്.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ടിഗോർ ഇവിക്ക് 306 കിലോമീറ്ററും നെക്‌സോൺ ഇവിക്ക് 312 കിലോമീറ്ററുമാണ് സാക്ഷ്യപ്പെടുത്തിയ റേഞ്ച്. ടാറ്റ ടിയാഗോ ഇലക്ട്രിക് റേഞ്ചും ഫുൾ ചാർജിൽ ഏകദേശം 300 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മഹീന്ദ്ര XUV400 Vs ടാറ്റ നെക്‌സോണ്‍ EV; സ്‌പെക്‌സ്, റേഞ്ച്, ബാറ്ററി പാക്ക്, ചാര്‍ജിങ്, വില...

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ലിക്വിഡ് കൂളിംഗ് ടെക്‌നോളജി, IP67 റേറ്റഡ് ബാറ്ററി പായ്ക്ക്, ഉയർന്ന കാര്യക്ഷമതയുള്ള പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ എന്നിവ ഉൾപ്പെടുന്ന സിപ്‌ട്രോൺ പ്ലാറ്റ്‌ഫോമാണ് ടിഗോറും നെക്‌സോൺ ഇവിയും ഉപയോഗിക്കുന്നത്.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

വ്യത്യസ്ത ഊഷ്മാവിൽ ഒപ്റ്റിമൽ കാര്യക്ഷമതയും പെർഫോമൻസും ഉറപ്പാക്കുന്ന നൂതന ഇലക്ട്രോണിക്സ് കാറുകളിലുണ്ട്. വരാനിരിക്കുന്ന ടാറ്റ ടിയാഗോ ഇലക്ട്രിക്കിനും സമാനമായ ഫീച്ചറുകൾ തന്നെയാവും ടാറ്റ മോട്ടോർസ് ഒരുക്കുക.

MOST READ: 2022 ഇവി ഇന്ത്യ എക്‌സ്‌പോ: Ride HS & Mighty Pro ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Evtric

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ടിഗോർ ഇവിയുടെ പവർട്രെയിൻ പരമാവധി 74 bhp കരുത്തിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. നെക്സോണിലെ കണക്കു നോക്കിയാൽ 127 bhp പവറിൽ 245 Nm torque വപരെ നൽകാനാണ് ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി ട്യൂൺ ചെയ്‌തിരിക്കുന്നത്.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ടിയാഗോ ഇവിയുടെ പവറും ടോർക്കും ഔട്ട്പുട്ടും ടിഗോറിന് സമാനമായിരിക്കുമെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ വലിപ്പം കുറവായതിനാൽ ടിഗോറിനേക്കാൾ കൂടുതൽ റേഞ്ച് നൽകാൻ സാധ്യതയുണ്ട്. അതേസമയം ടിയാഗോ ഇലക്ട്രിക്കിന്റെ സ്റ്റൈലിംഗിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. നിലവിലുള്ള ടാറ്റ ഇലക്‌ട്രിക് കാറുകളിൽ നമ്മൾ കണ്ടതുപോലെയുള്ള സ്റ്റൈലിംഗ് ഇതിന് ലഭിക്കും.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

നെക്സോൺ ഇവി മാക്‌സ് പോലെയുള്ള ഒരു ലോംഗ് റേഞ്ച് പതിപ്പ് ടാറ്റ ടിയാഗോ ഇലക്ട്രിക്കിനും ലഭിക്കുമോ എന്നാണ് ഉയർന്നു വരുന്ന മറ്റൊരു ചോദ്യം. എന്നാൽ പുതിയ ടിയാഗോ ഇലക്ട്രിക് ഉപയോഗിച്ച് ലോംഗ്-റേഞ്ച് പതിപ്പ് സജ്ജമാക്കുന്നത് പ്രായോഗികമായേക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

എന്നാൽ ആവശ്യമുണ്ടെങ്കിൽ ടാറ്റ മോട്ടോർസ് ലോംഗ് റേഞ്ച് പതിപ്പും പുറത്തിറക്കിയേക്കും. ഒരു ഇലക്ട്രിക് കാറിന്റെ റേഞ്ച് കഴിവുകൾ പുറത്തെ താപനില, ട്രാഫിക് അവസ്ഥകൾ, എസിയുടെ ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇവികളുടെ ലോംഗ്-റേഞ്ച് പതിപ്പുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് കൂടുതൽ യഥാർഥ റേഞ്ച് പ്രതീക്ഷിക്കാം.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ടിഗോർ ഇവി, നെക്സോൺ ഇവി എന്നിവ നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ്. ഇതുതന്നെയാണ് അവരെ ജനപ്രിയമാക്കിയ ഒരു പ്രധാന ഘടകം. താമസിയാതെ ടിയാഗോ ഇവി ലിസ്റ്റിലേക്ക് ചേർക്കപ്പെടും. ഇതോടെ ടാറ്റ മോട്ടോർസിന്റെ ഇവി വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ടിഗോർ ഇവിയുടെ നിലവിലെ ബേസ് മോഡൽ 12.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. നെക്സോൺ ഇവിയുടെ വില 14.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ടിയാഗോ ഇലക്ട്രിക്കി ഹാച്ച്ബാക്കിന്റെ വില 12 ലക്ഷം രൂപയിൽ താഴെ മുതൽ ആരംഭിക്കാമെന്നാണ് സൂചന.

300 കിലോമീറ്റർ റേഞ്ചുമായി Tiago ഇലക്‌ട്രിക്കും വരുന്നു, സ്ഥിരീകരിച്ച് Tata Motors

ഭാവിയിൽ ആൾട്രോസ് ഇവിയും അവതരിപ്പിക്കാനും ടാറ്റ മോട്ടോർസിന് പദ്ധതിയുണ്ട്. അടുത്തതായി പ്രീമിയം ഹാച്ചിന്റെ വൈദ്യുതീകരിച്ച മോഡൽ എത്തുമെന്നായിരുന്നു സൂചനയെങ്കിലും കൂടുതൽ ബജറ്റ് ഫ്രണ്ട്‌ലി ടിയാഗോ ഇവിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബ്രാൻഡ് താത്പര്യം പ്രകടിപ്പിച്ചത്.

More from DriveSpark

Article Published On: Friday, September 9, 2022, 13:12 [IST]
English summary
New tata tiago electric hatchback coming soon with 300 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X