ബോളിവുഡ് താരങ്ങൾക്ക് എന്താണിത്ര സമ്മാന ദൗർബല്യം?

By Santheep

സമ്മാനങ്ങൾ ലഭിക്കുക എന്നത് മനുഷ്യർക്ക് ഇഷ്ടമുള്ള കാര്യമാകുന്നു. ബോളിവുഡിലാണെങ്കിൽ സമ്മാനം കൊടുക്കലും വാങ്ങലും ഒരു വീക്ക്നെസ്സ് തന്നെയാണ്. ആരെങ്കിലും ആർക്കെങ്കിലും ഒരു സമ്മാനമെങ്കിലും നൽകാതെ ഒരുദിവസം പോലും കടന്നുപോകുന്നില്ല എന്നതാണ് അവിടത്തെ സ്ഥിതി. ഇനി ആരും ആർക്കും സമ്മാനം നൽകുന്നില്ല എന്നിരിക്കട്ടെ. ഉടൻതന്നെ കാർ കമ്പനികൾ ഇടപെടുകയായി. അവർ നിർബന്ധിച്ച് സമ്മാനം കൊടുപ്പിക്കും അല്ലെങ്കിൽ വാങ്ങിപ്പിക്കും!

ഇത്തരം സമ്മാനം നല്‍കലുകള്‍ വഴി കമ്പനികള്‍ക്ക് ലഭിക്കുന്നത് വലിയൊരു പരസ്യം കൂടിയാണ്. ബോളിവുഡ് താരങ്ങള്‍ സമ്മാനം നല്‍കുന്ന കാര്‍ ഏതെന്ന് ഓട്ടോകുതുകികളും നോക്കി നില്‍ക്കുന്നു. ഇവിടെ ബോളിവുഡിൽ സമ്മാനിതമായ കാറുകളും സമ്മാനിതരായ വ്യക്തികളുമാണ് വിഷയം.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍ കാറുകള്‍ സമ്മാനമായി നല്‍കുന്നതില്‍ വളരെ പ്രശസ്തനാണ്. മരുമകനായ ഇമ്രാന്‍ ഖാന് ആമിര്‍ ഒന്നു രണ്ട് ആഡംബരക്കാറുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഭാര്യയായ കിരണ്‍ റാവുവിന് ബി എം ഡബ്ലിയു 5 സീരീസ് കാറാണ് ആമിര്‍ സമ്മാനിച്ചത്.

അജയ് ദേവ്‍ഗണ്‍ കാജോളിന്

അജയ് ദേവ്‍ഗണ്‍ കാജോളിന്

അജയ് ദേവ്‍ഗണ്‍ തന്‍റെ ഭാര്യയായ കാജോളിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഓഡി ക്യൂ 7 ആണ്. ഓഗസ്റ്റ് അഞ്ചാണ് കാജോളിന്‍റെ പിറന്നാള്‍ ദിനം. കാജോളിന്‍റെ ആദ്യത്തെ പേറിനും ദേവ്‍ഗണ്‍ ഒരു കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഒരു മെഴ്സിഡസ് കാറായിരുന്നു അത്. മകളുടെ പേര് നൈസ എന്നാകുന്നു.

സഞ്ജയ് ദത്ത് മന്യതയ്ക്ക്

സഞ്ജയ് ദത്ത് മന്യതയ്ക്ക്

സഞ്ജയ് ദത്തും ഇക്കാര്യത്തില്‍ മോശക്കാരനല്ല. അദ്ദേഹത്തിന്‍റെ ഭാര്യയായ മന്യത പെറ്റപ്പോളാണ് സഞ്ജയ് സമ്മാനം നല്‍കാനുള്ള അവസരം കണ്ടത്. മൂന്ന് കോടി ചെലവിട്ട് ഒരു റോള്‍സ് റോയ്‍സ് ഗോസ്റ്റ് കാര്‍ തന്നെ വാങ്ങി നല്‍കി സഞ്ജയ് ദത്ത്. ഒട്ടും കുറയ്ക്കാന്‍ നിര്‍വാഹമില്ലായിരുന്നു. ഒറ്റപ്പേറിന് രണ്ട് കുട്ടികളെയാണ് മാന്യത നല്‍കിയത്. ജയിലിലും സിനിമയിലുമായി തിരക്കുകളില്‍ മുഴുകിക്കഴിയുന്ന സഞ്ജയ് ദത്തിന് ഈ വക കാര്യങ്ങള്‍ക്കൊന്നും സമയമില്ലെന്ന് മാന്യത തിരിച്ചറിഞ്ഞതിന്‍റെ സമ്മാനമായിരുന്നു അത്.

റാണി മുഖർജിക്ക് ആദിത്യ ചോപ്രയിൽ നിന്ന്

റാണി മുഖർജിക്ക് ആദിത്യ ചോപ്രയിൽ നിന്ന്

ഓഡി എ8 കാറാണ് റാണിക്ക് ആദിത്യ ചോപ്ര നൽകിയത്. ആദിത്യ ചോപ്ര എന്ന സംവിധായകനും നിര്‍മാതാവും റാണിയുമായി പ്രണയബന്ധത്തിലേർപെട്ട കാലത്തായിരുന്നു ഈ സംഭവം.

അഭിഷേഖ് ഐശ്വര്യക്ക്

അഭിഷേഖ് ഐശ്വര്യക്ക്

ഐശ്വര്യാ റായ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അഭിഷേക് ബച്ചന്‍റെ സന്തോഷത്തിന് ഏതാണ്ട് ഒന്നരക്കോടി രൂപ വിലമതിപ്പുണ്ടായിരുന്നു. ഐശ്യര്യയുടെ മകള്‍ ആരാധ്യയ്ക്കു വേണ്ടി ഓഡി എ8 കാറാണ് വാങ്ങിയത്.

ആരാധ്യ ബച്ചൻ

ആരാധ്യ ബച്ചൻ

ഐശ്വര്യയുടെ കുഞ്ഞിന് വയസ്സ് ഒന്ന് തികഞ്ഞപ്പോൾ പിറന്നാള്‍ സമ്മാനമായി ആരാധ്യയുടെ മുത്തച്ഛനായ അഭിഷേക് ബച്ചന്‍ ഒരു മിനി കൂപ്പര്‍ സ്പോര്‍ട് ഹാച്ച്ബാക്കാണ് വാങ്ങിക്കൊടുത്തത്.

കത്രിന കൈഫിന് സൽമാൻ ഖാൻ

കത്രിന കൈഫിന് സൽമാൻ ഖാൻ

പ്രേമം മൂത്തുനടക്കുന്ന കാലത്ത് കത്രിനയ്ക്ക് സല്‍മാന്‍ ഖാന്‍ പിറന്നാള്‍ സമ്മാനമായി ഒരു ഓഡി ക്യു 5 എസ്‍യുവിയായിരുന്നു.

ഗൗരി ഖാൻ

ഗൗരി ഖാൻ

ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി ഫോക്സ്‍വാഗണ്‍ ഒരു സമ്മാനം നല്‍കിയിരുന്നു. രാവൺ സിനിമയുടെ കാലത്താണ് ഈ സമ്മാനദാനം നടന്നത്. പടത്തിലെ നായകന്‍ ഷാരൂഖ് ഖാന്റെ ഭാര്യയും രാവണ്‍ സിനിമയുടെ നിര്‍മാതാവുമായ ഗൗരി ഖാന് ഫോക്സ്‍വാഗണ്‍ ഒരു ഫേറ്റണ്‍ കാറാണ് സമ്മാനമായി നൽകിയത്.

ഷാരൂഖ് ഖാന്‍ രജനീകാന്തിന്

ഷാരൂഖ് ഖാന്‍ രജനീകാന്തിന്

വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു പ്രധാന സംഭവമായിരുന്നു രാവണ്‍ സിനിമ. സിനിമാ പിടിത്തം കഴിഞ്ഞയുടനെ നിര്‍മാതാവുകൂടിയായ ഷാരൂഖ് ഖാന്‍ ചെയ്ത സാഹസം പ്രത്യേകമായി വാര്‍ത്തകളില്‍ ഇടം നേടി. സിനമയ്ക്കു വേണ്ടി തന്നെ സഹായിച്ച അഞ്ച് പേര്‍ക്ക് സമ്മാനമായി ബി എം ഡബ്ലിയു 7 സീരീസ് കാര്‍ സമ്മാനമായി നല്‍കാനുള്ള താരുമാനമായിരുന്നു അത്. അഞ്ചുപേരുടെ ലിസ്റ്റില്‍ അത്ഥി താരമായി അഭിനയിച്ച രജനീകാന്ത്, ചിത്രത്തിന്‍റെ സംവിധായകന്‍ എന്നിവരും ഉണ്ടായിരുന്നു.

രജനിയുടെ പ്രതികരണം

രജനിയുടെ പ്രതികരണം

സിനിമയില്‍ അതിഥി താരമായി അഭിനയിച്ചതിനുള്ള പ്രതിഫലമായി ഷാരൂഖ്‌ ഖാന്‍ നല്‍കിയ കാർ നിരസിക്കുകയായിരുന്നു രജനി. ഇത്രയും വിലപിടിപ്പുള്ള ഒരു കാര്‍ രജനി തന്റെ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ല.

കൂടുതൽ

കൂടുതൽ

ജയിലില്‍ സല്‍മാന്‍ ഖാന്‍ മിസ്സ് ചെയ്യാനിടയുള്ള 12 വാഹനങ്ങള്‍

ഇളയ ദളപതിയുടെ എല്ലാ കാറുകളും കാണാം

തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

More from DriveSpark

Article Published On: Thursday, August 20, 2015, 11:31 [IST]
English summary
Bollywood Stars And Their Gifted Cars.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X