തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

Written By:

തമിഴ് സിനിമാതാരം അജിത് കുമാര്‍ ബിഎംഡബ്ല്യു ഐ8 സ്വന്തമാക്കി. ഈ കാറുമായി ആര്‍ടിഓ ഓഫീസിലേക്ക് താരം എത്തിയതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ഇന്ത്യയിലേക്ക് ഈയിടെയാണ് ഐ8 സ്‌പോര്‍ട്‌സ് കാര്‍ എത്തിച്ചേര്‍ന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ബിഎംഡബ്ല്യു ഐ8 വാങ്ങുമോ?

ലോകമെമ്പാടും വാഹനപ്രേമികള്‍ക്കിടയില്‍ വലിയ തരംഗമായി മാറിയ വാഹനമാണിത്. ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച ഭാവിയുണ്ടെന്ന് ഉറപ്പിക്കുന്നതാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. താഴെ അജിത്തിന്റെ ബിഎംഡബ്ല്യു ഐ8നെ പരിചയപ്പെടാം.

ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന വിഖ്യാതമായ തെറികള്‍

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

പ്രായോഗികതയ്ക്ക് വലിയ മുന്‍തൂക്കം നല്‍കി നിര്‍മിച്ച ഹൈബ്രിഡ് വാഹനമാണിത്. പ്രായോഗികത സംബന്ധിച്ച ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടല്‍ അങ്ങേയറ്റം കൃത്യതയുള്ളതായിരുന്നുവെന്ന് ആഗോള അവതരണത്തിനു ശേഷമുണ്ടായ സംഭവങ്ങളിലൂടെ നമ്മളറിഞ്ഞു. ലോഞ്ചിനു മുമ്പുതന്നെ വാഹനം വിറ്റുതീരുകയാണുണ്ടായത്!

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമേ ബിഎംഡബ്ല്യു ഐ8 എടുക്കൂ. ബാറ്ററിയില്‍ മാത്രം ഓടുകയാണെങ്കില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാനാവും ഐ8ന്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഉയരും.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

ഉരുക്കിനെക്കാള്‍ കരുത്തുള്ളതും ഭാരം വളരെ കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബറിലാണ് ബിഎംഡബ്ല്യു ഐ8ന്റെ നിര്‍മാണം. ലേസര്‍ ലൈറ്റുകളുടെ ധാരാളിത്തം നിറഞ്ഞ ഉപയോഗം ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുണ്ട്. ലേസര്‍ ലൈറ്റുകള്‍ ഹെഡ്‌ലാമ്പിലുപയോഗിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ കാറാണിത്!

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.29 കോടി രൂപയാണ് ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് സൂപ്പര്‍കാറിന്റെ വില.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

1.5 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഒരു ലിതിയം അയണ്‍ ബാറ്ററി ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണ് ഐ8 സ്‌പോര്‍ട്‌സ് കാറിന് കരുത്തു പകരുന്നത്.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

പെട്രോള്‍ എന്‍ജിന്‍ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോര്‍ 131 കുതിരശക്തിയും ഉല്‍പാദിപ്പിക്കുന്നു.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നുല്‍പാദിപ്പിക്കുന്ന കുതിരശക്തി പിന്‍വീലുകളിലേക്കെത്തിക്കുന്നത് ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. പൂര്‍ണമായും ഇലക്ട്രിക് ഉര്‍ജത്തിലോടാനും ഈ ഹൈബ്രിഡ് കാറിന് സാധിക്കും.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

പൂര്‍ണമായും തുകല്‍ കൊണ്ട് നിര്‍മിച്ചതാണ് വാഹനത്തിനകത്തെ അപ്‌ഹോള്‍സ്റ്ററി പണികള്‍. 8.8 ഇഞ്ച് ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഐ8ല്‍ ചേര്‍ത്തിട്ടുള്ളത്. ഗെയ്ജുകള്‍ പൂര്‍ണമായും ഡിജിറ്റലാണ്.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

കൂട്ടിയിടി സാധ്യതകള്‍ തിരിച്ചറിഞ്ഞ് വാണിങ് നല്‍കുന്ന സംവിധാനം ഈ കാറിലുണ്ട്. മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍ ചേര്‍ത്തിരിക്കുന്നു.

തല അജിത് ബിഎംഡബ്ല്യു ഐ8 വാങ്ങി: ചിത്രങ്ങള്‍ വൈറലാകുന്നു

ഡ്യുവല്‍ ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. എബിഎസ്, കോര്‍ണറിങ് ബ്രേക്കിങ് കണ്‍ട്രോള്‍, ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തില്‍ കാണാം.

English summary
Tamil Actor Ajith Kumar Bought Brand New BMW i8.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark