ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

Written By:

ദുല്‍ഖര്‍ സല്‍മാന്‍ ഒരു ബിഎംഡബ്ല്യു ഐ8 കാറിനടുത്തു നിന്ന് പോട്ടം പിടിച്ചതാണ് പ്രശ്‌നമായത്. കാര്‍ അങ്ങോരുടേതാണെന്ന് ഏതോ വാര്‍ത്താമാധ്യമം വെച്ചുകാച്ചി. കേരളത്തിലെ ഒരു ട്രെന്‍ഡനുസരിച്ച്, പ്രസ്തുത വാര്‍ത്ത മറ്റു മാധ്യമങ്ങള്‍ മൂടോടെ മാന്തി തങ്ങളാലാവുംവിധം പ്രചരിപ്പിച്ചു. ഒരു കാറിനടുത്തുനിന്ന് ഫോട്ടോയെടുത്താല്‍ അത് അയാളുടെ കാറാകുന്നതെങ്ങനെ എന്നൊന്നും ചോദിക്കരുത്. ഇതാണ് ഇവിടുത്തെ ഒരു രീതി. അതില്‍നിന്ന് ഈ ലേഖനം അടിച്ചോണ്ടിരിക്കുന്നവനടക്കം, ആര്‍ക്കും മോചനമില്ല!

ദുല്‍ഖറിന്റെ പക്കലുള്ള കാറുകള്‍ കാണാം (ദാ ദിവിടെ)

എന്തായാലും ബിഎംഡബ്ല്യു ഐ8 കാറിന് തരക്കേടില്ലാത്ത പ്രചാരം ലഭിച്ചു. ദുല്‍ഖര്‍ ദുബൈയിലെ ഏതോ ഷോറൂമില്‍ ചെന്ന് ഈ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തുനോക്കി എന്നെല്ലാം കേള്‍ക്കുന്നുണ്ട്. സത്യം ആര്‍ക്കറിയാം? ഇന്ത്യന്‍ വിപണിയില്‍ നേരത്തെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് ബിഎംഡബ്ല്യു ഐ8. ലോഞ്ച് അധികം താമസിക്കാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുല്‍ഖര്‍ ഈ കാര്‍ ടെസ്റ്റ് ചെയ്തത് ഒരുപക്ഷേ, ഇന്ത്യയിലെത്തുമ്പോള്‍ വാങ്ങാനായിരിക്കുമോ എന്ന് ന്യായമായും സന്ദേഹിക്കാവുന്നതാണ്. നമുക്ക്, ദുല്‍ഖര്‍ വാങ്ങണമെന്ന് മലയാളമാധ്യമങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന ആ കാറിനെ ഒന്നു പരിചയപ്പെട്ടുകളയാം.

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

ചിത്രങ്ങളിലൂടെ നീങ്ങുക?

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

ദുബൈയില്‍ ബിഎംഡബ്ല്യു ഐ8ന് എട്ടു ലക്ഷം ദിര്‍ഹം വിലയുണ്ട്. ഇന്ത്യയിലേക്ക് ഈ വാഹനം ഇറക്കുമതി ചെയ്യാന്‍ ദുല്‍ഖര്‍ തീരുമാനിക്കുകയാണെങ്കില്‍ 100 ശതമാനം ഡ്യൂട്ടി കെട്ടേണ്ടതായിവരും. കാര്‍ ഔദ്യോഗികമായി രാജ്യത്തെത്തുമ്പോള്‍, CBU ഇറക്കുമതിയാണെങ്കില്‍ക്കൂടിയും കുറെക്കൂടി കുറഞ്ഞവിലയില്‍ ലഭിക്കുമെന്നിരിക്കെ ഇങ്ങനെയൊരു പരിപാടിക്ക് ശലമോന്‍ മുതിരുമെന്ന് കരുതാന്‍ വയ്യ.

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഐ8 സെഡാന്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു അവതാരകന്‍. ഇദ്ദേഹം ബിമ്മറിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയാണ്.

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

പ്രായോഗികതയ്ക്ക് വലിയ മുന്‍തൂക്കം നല്‍കി നിര്‍മിച്ച ഹൈബ്രിഡ് വാഹനമാണിത്. പ്രായോഗികത സംബന്ധിച്ച ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടല്‍ അങ്ങേയറ്റം കൃത്യതയുള്ളതായിരുന്നുവെന്ന് ആഗോള അവതരണത്തിനു ശേഷമുണ്ടായ സംഭവങ്ങളിലൂടെ നമ്മളറിഞ്ഞു. ലോഞ്ചിനു മുമ്പുതന്നെ വാഹനം വിറ്റുതീരുകയാണുണ്ടായത്!

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

93 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറിനൊപ്പം ഒരു 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും ചേര്‍ത്തിട്ടുണ്ട്. പെട്രോള്‍ എന്‍ജിന്‍ ടര്‍ബോചാര്‍ജര്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്റെ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോറിന്റെ 131 കുതിരശക്തിയും ചേര്‍ന്ന് മൊത്തം 362 കുതിരശക്തിയുണ്ട് ഐ8ന്!

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമേ ബിഎംഡബ്ല്യു ഐ8 എടുക്കൂ. ബാറ്ററിയില്‍ മാത്രം ഓടുകയാണെങ്കില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാനാവും ഐ8ന്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഉയരും.

ദുല്‍ഖര്‍ ബിഎംഡബ്ല്യു ഐ8 ടെസ്റ്റ് ചെയ്തു?

ഉരുക്കിനെക്കാള്‍ കരുത്തുള്ളതും ഭാരം വളരെ കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബറിലാണ് ബിഎംഡബ്ല്യു ഐ8ന്റെ നിര്‍മാണം. ലേസര്‍ ലൈറ്റുകളുടെ ധാരാളിത്തം നിറഞ്ഞ ഉപയോഗം ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുണ്ട്. ലേസര്‍ ലൈറ്റുകള്‍ ഹെഡ്‌ലാമ്പിലുപയോഗിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ കാറാണിത്! കൂടുതല്‍ വിശദമായി അറിയേണ്ടവര്‍ക്ക് ഈ ലേഖനത്തിലേക്ക് നീങ്ങാം.

English summary
Did Dulkhar Salman Actually Buy a BMW i8 Car.
Story first published: Friday, November 28, 2014, 17:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark