തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍

By Santheep

ദക്ഷിണേന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ അത്യാഡംബര കാറുകളോടും സൂപ്പര്‍കാറുകളോടുമെല്ലാം അത്രവലിയ അടുപ്പം കാണിക്കാത്തവര്‍ മലയാള സിനിമാതാരങ്ങള്‍ മാത്രമായിരിക്കും. തെലുഗ്, കന്നഡ താരങ്ങള്‍ക്ക് സൂപ്പര്‍കാറുകളോടുള്ളത് മരണ മാസ്സ് ആരാധനയാണെങ്കില്‍ തമിഴ് താരങ്ങളുടേത് കൊല മാസ്സ് ആരാധനയാണ്.

തമിഴ്‌നാട്ടിലെ മുന്‍നിര സിനിമാതാരങ്ങളുടെ കാറുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. ഈ താരങ്ങളുടെ പക്കലുള്ള പ്രധാന മോഡലുകള്‍ മാത്രമാണ് ഇവിടെ ചര്‍ച്ചിക്കുന്നത്.

ചിമ്പു

ചിമ്പു

തമിഴകത്തിന്റെ ഇമ്രാന്‍ ഹഷ്മി, ചുംബനവീരന്‍ ചിമ്പുവിന്റെ പക്കല്‍ ഒരു ബിഎംഡബ്ല്യു എക്‌സ്6 ഉള്ളതായി അറിയുന്നു. നയന്‍സ് കൂടെയുള്ള കാലത്തേ ഈ കാര്‍ ഇദ്ദേഹത്തിന്റെ പക്കലുള്ളതായാണ് വിവരം.

യുവന്‍ ശങ്കര്‍ രാജ

യുവന്‍ ശങ്കര്‍ രാജ

തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മൊത്തം അഭിമാനമായ മ്യൂസിക് കമ്പോസര്‍ ഇളയരാജയുടെ പുത്രനും ഇന്ന് തമിഴിലെ മുന്‍നിര കമ്പോസറുമായ യുവന്‍ ശങ്കര്‍ രാജ കൊടും കരുത്തുള്ള കാറുകളുടെ ആരാധകനാണ്. ഇദ്ദേഹത്തിന്റെ പക്കലുള്ളത് ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ എന്‍4 വാന്റേജാണ്.

സന്താനം

സന്താനം

തമിഴില്‍ തമാശ പറഞ്ഞ് വെറുപ്പിക്കുന്ന സന്താനത്തിന് ആഡംബരക്കാറുകളോട് വലിയ താല്‍പര്യമാണ്. ഈയിടെ ഒരു റോള്‍സ് റോയ്‌സ് സ്വന്തമാക്കാന്‍ ഈ നടന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. റെയ്ഞ്ച് റോവര്‍ ഇവോക്കാണ് സന്താനത്തിന്റെ പക്കല്‍ ഇപ്പോഴുള്ളത്.

റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയേ സന്താനം അടങ്ങൂ

ഹാരിസ് ജയരാജ്

ഹാരിസ് ജയരാജ്

തമിഴില്‍ ഇന്ന് കത്തിനില്‍ക്കുന്ന സംഗീതസംവിധായകനാണ് ഹാരിസ് ജയരാജ്. ഇദ്ദേഹത്തിന്റെ പക്കല്‍ ഒരു ലാമ്പോര്‍ഗിനി അവന്റഡോറാണുള്ളത്.

വിജയ്

വിജയ്

റോള്‍സ് റോയ്‌സ് അങ്ങെ എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന കാറുകള്‍ പുറത്തിറക്കുന്നില്ല എന്നറിയാമല്ലോ. റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്ന അത്യാഡംബരവാഹനം ഇളയദളപതിയുടെ പക്കലുണ്ട് എന്നറിയുക.

ഇളയ ദളപതിയുടെ റോള്‍സ് റോയ്സ് തുപ്പാക്കി

തൃഷ

തൃഷ

തമിഴകത്തിന്റെ മെലിഞ്ഞ സുന്ദരി, തൃഷയുടെ പക്കലുള്ളത് ഒരു ബിഎംഡബ്ല്യു 5 സീരീസാണ്.

സൂര്യ

സൂര്യ

തമിഴകത്തിന്റെ പ്രിയതാരമായ സൂര്യയുടെ പക്കലുള്ളത് ഓഡി എ7 ആണ്. നമ്മുടെ മമ്മൂക്കയുടെ പക്കലും ഈ കാറുണ്ട്.

വിക്രം

വിക്രം

തമിഴിലെ ബ്രഹ്മാണ്ഡതാരമായ വിക്രം ഓടിക്കുന്നത് ഒരു ഓഡി ആര്‍8 മോഡലാണ്.

വിക്രം ഓഡിയില്‍ പോറിയാ?- 'അതുക്കും മേലെ!!'

കമലഹാസ്സന്‍

കമലഹാസ്സന്‍

തമിഴിലെ ലോകനിലവാരമുള്ള താരങ്ങളിലൊരാളാണ് കമലഹാസ്സന്‍. ഇദ്ദേഹവും ആഡംബരക്കാറുകളോട് വലിയ പ്രിയമുള്ളയാളാണ്. കമലഹാസ്സന്റെ പക്കലുള്ളത് ഒരു ഓഡി ആര്‍8 മോഡലാണ്.

കമലഹാസന്‍റെ പാതി മൃഗം

രജനികാന്ത്

രജനികാന്ത്

തമിഴിന്റെ ആഗോള, ഭൂലോക, ബ്രഹ്മാണ്ഡ താരം രജനീകാന്ത് പക്ഷേ, കാറുകളോട് ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലയേറിയ കാര്‍ ഒരു ടൊയോട്ട ഇന്നോവയാണ്.

രജനീകാന്ത്‌: ലാളിത്യത്തെ ആഡംബരമാക്കിയവന്‍!

More from DriveSpark

Article Published On: Wednesday, April 29, 2015, 16:13 [IST]
English summary
Luxury Cars Of Tamil Film Stars.
കൂടുതല്‍... #celebrity car #most popular
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X