Just In
- 14 min ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 28 min ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 2 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
- 2 hrs ago
A-ക്ലാസ് ലിമോസിൻ വീണ്ടും വിപണിയിലേക്ക്; മൈലേജ് കണക്കുകൾ അറിയാം
Don't Miss
- Sports
IND vs ENG: ആറു വിക്കറ്റുമായി അക്ഷര്‍ ഷോ, ഇംഗ്ലണ്ട് തരിപ്പണം- 112 റണ്‍സിന് ഓള്‍ഔട്ട്
- Movies
മമ്മൂട്ടി കരയുന്നത് കാണാനും ലാലേട്ടന് ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം...
- News
കേരളത്തില്‍ 4106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 5885 പേര്‍ക്ക് രോഗമുക്തി, 52,869 പേര് ചികിത്സയില്‍
- Finance
നഷ്ടം മായ്ച്ച് ഓഹരി വിപണി; സ്വകാര്യ ബാങ്കുകളുടെ ബലത്തില്‍ നിഫ്റ്റി 14,950 നില തിരിച്ചുപിടിച്ചു
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Lifestyle
നെറ്റിയിലെ ചുളിവ് ഇനി റബ്ബര്‍ പോലെ മാഞ്ഞു പോവും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രജനീകാന്ത്: ലാളിത്യത്തെ ആഡംബരമാക്കിയവന്!
ഇന്ത്യന്‍ സിനിമയിലെ ഒരു അത്യപൂര്‍വ സംഭവമാണ് രജനീകാന്ത്. പോയ കാലത്തിലൊന്നും ഇങ്ങനെയൊരു അവതാരം ഉണ്ടായിട്ടില്ല. ഇനി വരാനുള്ള കാലത്തിനും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് അയാള്‍ പറന്നു കയറിയിരിക്കുന്നു. ലോകമെമ്പാടും ആരാധകരുള്ള ഈ മനുഷ്യന്റെ ജീവിതം അവിശ്വസനീയമാം വിധം ലാളിത്യം കലര്‍ന്നതാണ്. കലര്‍പ്പില്ലാത്ത വിനയത്തോടെ മാത്രം ഏത് മനുഷ്യനോടും അയാള്‍ ഇടപെടുന്നു. ഇവിടെ രജനീകാന്തിന്റെ കാറുകളെക്കുറിച്ച് ഒരു അന്വേഷണം നടത്തുകയാണ്.

ഷാരൂഖ് നല്കിയ ബിഎംഡബ്ല്യു 7 സീരീസ്
രാവണ്‍ എന്ന സിനിമയില്‍ അതിഥി താരമായി അഭിനയിച്ചതിനുള്ള പ്രതിഫലമായി ഷാരൂഖ് ഖാന് നല്കിയ കാറാണിത്. ഇത്രയും വിലപിടിപ്പുള്ള ഒരു കാര്‍ രജനി തന്റെ ജീവിതത്തിലൊരിക്കലും ഉപയോഗിച്ചിട്ടില്ല.

ഷാരൂഖിനെ ഞെട്ടിച്ച് ദളപതി
ഷാരൂഖിനെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച നീക്കമാണ് രജനിയില്‍ നിന്നുണ്ടായത്. ഷാരൂഖ് അയച്ച കാര്‍ അദ്ദേഹം സ്നേഹത്തോടെ തിരിച്ചയച്ചു. സൗഹൃദത്തിന് വലിയ വില മതിക്കുന്നുണ്ടെന്ന് പറയാതെ പറയുകയാണ് രജനി ചെയ്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു അക്കാലത്ത്.

ഷെവര്‍ലെ ടവേരയിലെ തീര്‍ത്ഥാടനങ്ങള്‍
തന്റെ സുഹൃത്തുക്കളുമൊത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പതിവാണ് രജനി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇദ്ദേഹത്തിനൊപ്പം സ്ഥിരമായി കാണാറുള്ള വാഹനമാണ് ടവേര.

ടവേരയിലെ യാത്രകള്‍
സിനിമാ ലൊക്കേഷനുകളിലേക്കും ഈ വാഹനത്തില്‍ ഇദ്ദേഹം എത്താറുണ്ട്. ചെന്നൈ നഗരത്തിലും ഈ കാറില്‍ രജനിയെ കണ്ടവരുണ്ട്.

ഹോണ്ട സിവിക്
രജനിയുടെ പക്കലുള്ള കാറുകളില്‍ പ്രീമിയം എന്നു വിളിക്കാവുന്ന ഒന്ന് ഇതു മാത്രമാണ്. ഈ കാറില്‍ ഇദ്ദേഹത്തെ അധികം കാണാറില്ല എന്നാണ് കേള്‍ക്കുന്നത്.

മകള്ക്കുപയോഗിക്കാന്?
രജനി തന്റെ മകള്‍ക്ക് ഉപയോഗിക്കാനായി വാങ്ങിയതാണ് ഹോണ്ട സിവിക് എന്നാണ് പലരും പറയുന്നത്. രജനീകാന്തിന്റെ ഭാര്യയും ഈ കാര്‍ ഉപയോഗിക്കാറുണ്ടത്രേ!

ഇന്നോവയില്‍ ദൂരങ്ങളിലേക്ക്
ദീര്‍ഘയാത്രകള്‍ക്ക് രജനീകാന്ത് ഉപയോഗിക്കുന്നത് ഒരു ടൊയോട്ട ഇന്നോവയാണ്. ഈ കാറില്‍ ദൂരപ്രദേശങ്ങളിലുള്ള തീര്ത്ഥാനകേന്ദ്രങ്ങളിലേക്കും രജനി യാത്ര ചെയ്യാറുണ്ട്.

കുടുംബസമേതം ഇന്നോവയില്‍
തന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഇന്നോവയാണ് രജനി ഉപയോഗിക്കാറുള്ളത്. പാര്‍ട്ടികളിലും മറ്റും സ്ഥിരസാന്നിധ്യമല്ലെങ്കിലും അപൂര്‍വ അവസരങ്ങളില്‍ കുടുംബസമേതം ചിലയിടങ്ങളില്‍ എത്തിച്ചേരാറുണ്ട് ഇദ്ദേഹം.

രജനീകാന്തിന്റെ രണ്ടാമത്തെ കാര്‍
ഒരു പ്രീമിയര്‍ പദ്മിനി കാറാണ് രജനീകാന്ത് രണ്ടാമതായി വാങ്ങിയത്. മമ്മൂട്ടി അടക്കമുള്ള പല താരങ്ങളുടെയും ആദ്യവാഹനമായിരുന്നു ഇത് എന്നറിയുക. ഈ കാര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ട് രജനി.

പ്രീമിയര്‍ പദ്മിനിയിലെ രജനീകാന്ത്
വലിയ താരമായി കത്തിജ്ജ്വലിച്ച് നില്ക്കുന്ന കാലത്തും രജനി തന്റെ ലാളിത്യം കൈവിടാന്‍ തയ്യാറായിരുന്നില്ല. കമലഹാസന് അടക്കമുള്ളവര്‍ അത്യാഡംബര കാറുകളില്‍ വരുമ്പോഴും രജനി തന്റെ പ്രീമിയര്‍ പദ്മിനിയില് ഷൂട്ടിങ് സെറ്റുകളിലേക്ക് വന്നു.

രജനീകാന്തിന്റെ ആദ്യത്തെ കാര്‍
ഒരു അംബാസ്സഡര്‍ കാറാണ് രജനീകാന്ത് ആദ്യമായി വാങ്ങുന്നത്. തന്റെ ഗോഡ്ഫാദറായ ബാലചന്ദറിന്റെ ഉപദേശപ്രകാരമായിരുന്നു ഇത്.

ആംബിയില്‍ ഏറെക്കാലം
അംബാസ്സഡര്‍ കാറിലായിരുന്നു കുറെക്കാലം രജനിയുടെ യാത്രകള്‍. അക്കാലത്ത് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ ഈ കാറിലാണ് സഞ്ചരിച്ചിരുന്നത്. പില്ക്കാലത്ത് പ്രീമിയം കാറുകള്‍ ഇന്ത്യയിലേക്ക് വന്നു തുടങ്ങിയപ്പോഴും രജനീകാന്ത് തന്റെ ശീലത്തില്‍ മാറ്റം വരുത്തിയില്ല.