ഇളയ ദളപതിയുടെ എല്ലാ കാറുകളും കാണാം

By Santheep

ഇളയ ദളപതിക്ക് ഒരു മലയാളി താരത്തിനെന്ന പോലെയുള്ള ആരാധകനിര കേരളത്തിലുണ്ട്. ഒരു മലയാളിയാണ് വിജയ് കട്ടൗട്ടറില്‍ പാലഭിഷേകം നടത്തുന്നതിനിടയില്‍ ഉയരത്തില്‍ നിന്നും വീണു മരിച്ചത്. ഇങ്ങനെയൊരു ആരാധന തമിഴ്‌നാട്ടില്‍ നിന്നു പോലും കിട്ടാന്‍ പ്രയാസമായിത്തുടങ്ങിയിട്ടുണ്ട് എന്ന് നമ്മളോര്‍ക്കണം.

കാറുകളെ ഒരു യാത്രാവാഹനം എന്ന നിലയില്‍ ഇഷ്ടപ്പെടുന്നയാളാണ് വിജയ്. സ്‌പോര്‍ട്‌സ് കാറുകളോടും മറ്റും ഇദ്ദേഹത്തിന് അത്രവലിയ കമ്പമില്ല. സ്‌പോര്‍ട് യൂട്ടിലിറ്റികള്‍, ക്ലാസിക്കുകളായി മാറിയിട്ടുള്ള അത്യാഡംബര കാറുകള്‍ എന്നിവയിലാണ് ഇദ്ദേഹത്തിന്റെ താല്‍പര്യം. ഇവിടെ വിജയിയുടെ എല്ലാ കാറുകളെയും പരിചയപ്പെടാം.

ബിഎംഡബ്ല്യു എക്‌സ്5

ബിഎംഡബ്ല്യു എക്‌സ്5

ബിഎംഡബ്ല്യു കാറുകളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് വിജയ്. ഇദ്ദേഹത്തിന്റെ പക്കല്‍ ഒരു എക്‌സ്5 എസ്‌യുവിയുണ്ട്.

ബിഎംഡബ്ല്യു എക്‌സ്5

ബിഎംഡബ്ല്യു എക്‌സ്5

വിജയ് ആദ്യം വാങ്ങിയ ബിഎംഡബ്ല്യു കാറാണിത്. എക്‌സ്5ന്റെ രണ്ടാംതലമുറ മോഡലാണ് വിജയിയുടെ പക്കലുള്ളതെന്ന് കേള്‍ക്കുന്നു. 3 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ പക്കലുള്ള മോഡലിലെ എന്‍ജിന്‍.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഒരു ആഡംബരക്കാറല്ല ഇന്നോവ. എന്നാല്‍, രാജ്യത്തെ ഏത് സമ്പന്നന്റെ വീട്ടിലും ഈ കാറിന് സ്ഥാനമുണ്ട്. ദീര്‍ഘയാത്രകള്‍ക്ക് ഏറ്റവും യോജിച്ച വാഹനമാണിത്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

വിജയ് ഈ വാഹനം ചെന്നൈയിലെ സാധാരണ യാത്രകള്‍ക്കും ഉപയോഗിക്കാറുണ്ട്. 2.5 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇന്നോവയിലുള്ളത്. 100 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

ബിഎംഡബ്ല്യു എക്‌സ്6

ബിഎംഡബ്ല്യു എക്‌സ്6

വിജയിയുടെ രണ്ടാമത്തെ ബിഎംഡബ്ല്യു കാറാണിത്. ബിമ്മറിന്റെ സ്‌പോര്‍ട് യൂട്ടിലിറ്റികളോട് വലിയ ഇഷ്ടമുണ്ട് വിജയിക്ക്.

ബിഎംഡബ്ല്യു എക്‌സ്6

ബിഎംഡബ്ല്യു എക്‌സ്6

ജര്‍മനിയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്താണ് ഈ വാഹനം നമ്മുടെ നിരത്തിലെത്തുക. 3 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഈ കാറില്‍.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്

റോള്‍സ് റോയ്‌സ് ഗോസ്റ്റ്

ഇന്ത്യയില്‍ റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമായുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് വിജയ്.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്

റോള്‍സ് റോയ്‌സ് ഗോസ്റ്റ്

സിനിമയില്‍ തലയെടുപ്പുള്ള താരങ്ങള്‍ക്കു മാത്രമേ റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കാന്‍ സാധിക്കൂ. സെലിബ്രിറ്റികളായതിനാല്‍ അവരെ പ്രത്യേകം വിലയിരുത്തിയതിനു ശേഷം മാത്രമേ റോള്‍സ് റോയ്‌സ് കാറുകള്‍ നല്‍കാറുള്ളൂ. റോഡിലെത്തുമ്പോള്‍ മൂന്ന് കോടിയോളം ചെലവു വരുന്ന ഗോസ്റ്റ് മോഡലാണ് വിജയിയുടെ ഉടമസ്ഥതയിലുള്ളത്.

നിസ്സാന്‍ എക്‌സ്-ട്രെയില്‍

നിസ്സാന്‍ എക്‌സ്-ട്രെയില്‍

നിസ്സാന്‍ എക്‌സ് ട്രെയില്‍ നേരത്തെ ഇന്ത്യന്‍ വിപണിയില്‍ നേരത്തെ വില്‍പനയ്ക്കുണ്ടായിരുന്നു. ഈ വാഹനവും വിജയിയുടെ പക്കലുണ്ട്.

നിസ്സാന്‍ എക്‌സ്-ട്രെയില്‍

നിസ്സാന്‍ എക്‌സ്-ട്രെയില്‍

മികച്ച ഓഫ് റോഡിങ് ശേഷികളുള്ള വാഹനമാണിത്. വിജയിക്ക് സ്‌പോര്‍ട് യൂട്ടിലിറ്റികളോടുള്ള താല്‍പര്യം ഇവിടെയും വെളിവാകുന്നു. 2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്.

ഓഡി എ8

ഓഡി എ8

വെറും യൂട്ടിലിറ്റികള്‍ മാത്രമായാലെങ്ങനെ? ഒരു സെഡാനും കൂട്ടത്തില്‍ വേണമല്ലോ? വിജയിയുടെ ഈ ആഡംബര സെഡാന്‍ കാറിന് എക്‌സ്‌ഷോറൂം നിരക്ക് മാത്രം 1.2 കോടി രൂപയോളം വരും!

ഇളയ ദളപതിയുടെ എല്ലാ കാറുകളും കാണാം

ഓഡി എ8 എള്‍ മോഡലാണ് വിജയിയുടെ പക്കലുള്ളത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം ലഭിക്കുന്നു. വിജയിയുടെ പക്കലുള്ളത് ഏത് പതിപ്പാണെന്ന് വ്യക്തമല്ല.

മിനി കൂപ്പര്‍ എസ്

മിനി കൂപ്പര്‍ എസ്

വിജയ് ക്ലാസിക് കാറുകളുടെ ആരാധകനാണ് എന്നതിന് മറ്റൊരു തെളിവു കൂടി ഇതാ.

മിനി കൂപ്പര്‍ എസ്

മിനി കൂപ്പര്‍ എസ്

സിനിമാതാരങ്ങള്‍ക്കിടയില്‍ ഈ കാറിന് വലിയ ആരാധകനിര തന്നെയുണ്ട്. വിജയിയുടെ പക്കല്‍ കൂപ്പര്‍ എസ്സിന്റെ 184 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന പതിപ്പാണുള്ളത്.

കൂടുതല്‍

കൂടുതല്‍

More from DriveSpark

Article Published On: Monday, June 22, 2015, 9:08 [IST]
English summary
Tamil Actor Vijay And His Fleet Of Cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X