ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (MSIL) ആഭ്യന്തര വിപണിയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. സ്പോർട്ടി ഡിസൈൻ സവിശേഷതകൾക്കും വേഗതയേറിയ ഹാൻഡ്‌ലിംഗിനും മികച്ച സ്വീകാര്യത നേടിയ മോഡലാണിത്.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

കോം‌പാക്ട് ഹാച്ച്ബാക്ക് പരിഷ്‌ക്കരണങ്ങളുടെ കാര്യത്തിലും മികവ് കാണിക്കുന്നു, മാത്രമല്ല കസ്റ്റം ഷോപ്പുകളുടെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണിത്.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആവർത്തനം 2018 ഓട്ടോ എക്‌സ്‌പോയിലാണ് പ്രാദേശിക അരങ്ങേറ്റം നടത്തിയത്, മോഡൽ തൽക്ഷണം തന്നെ വിജയമായി മാറി.

MOST READ: 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പങ്കുവെച്ച് മസെരാട്ടി

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഹ്യുണ്ടായി ഗ്രാൻഡ് i10 സീരീസിന് മുന്നോടിയായി സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി ഇത് തുടരുന്നു. കസ്റ്റം പെയിന്റ് മുതൽ ബോഡി കിറ്റ് വരെ എല്ലാം നന്നായി രൂപകൽപ്പന ചെയ്ത മനോഹരമായി പരിഷ്‌ക്കരിച്ച മറ്റൊരു മാരുതി സുസുക്കി സ്വിഫ്റ്റാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഗ്രേ മെറ്റാലിക് നിറത്തിൽ ഒരുങ്ങുന്ന വാഹനത്തിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പ്രത്യേക എൽഇഡി ബീമുകളും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ചിരിക്കുന്നു.

MOST READ: ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

കൂടാതെ, കസ്റ്റമൈസ്ഡ് സ്വിഫ്റ്റിൽ അഗ്രസ്സീവ് ബോഡി കിറ്റും ചേർത്തിരിക്കുന്നു. ഇത് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് താഴ്ത്തി ഒരു ലോ റൈഡർ ഭാവം നൽകുന്നു. ടെയിൽ ലാമ്പുകളും ചെറുതായി സ്മോക്ക് ചെയ്തിരിക്കുന്നു.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇൻവേർട്ടഡ് C-ആകൃതിയിലുള്ള എൽഇഡി ഗ്രാഫിക്സ്, റിവേർസിംഗ് ലൈറ്റുകൾ, ടേൺ സിഗ്നലുകൾ എന്നിവ ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് പരിഷ്ക്കരണങ്ങൾ‌ക്ക് മാത്രം 35,000 രൂപയും.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

കൂടാതെ കസ്റ്റം ബോഡി കിറ്റിന് 45,000 രൂപയും ചെലവായിട്ടുണ്ട്. സ്‌പോയിലർ കിറ്റിൽ മുന്നിലും വശങ്ങളിലും കറുത്ത ലോവർ ലിപ് സ്‌പോയിലറുകൾ ലഭിക്കുന്നു, കറുത്ത നിറത്തിൽ വരുന്ന ഇവ സ്റ്റോക്ക് മോഡലിന്റെ ബോഡി ഘടകങ്ങളുമായി നന്നായി യോജിക്കുന്നു.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

പിന്നിലും വശങ്ങളിലും ക്രോം ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കോം‌പാക്ട് ഹാച്ച്ബാക്കിന്റെ സ്റ്റൈലിംഗ് ഘടകത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി ഇതിന്‌ 70,000 രൂപയോളം വിലമതിക്കുന്ന ഗ്ലിറ്ററിംഗ് ഓഫ് മാർക്കറ്റ് അലോയി വീലുകളും ലഭിക്കുന്നു.

MOST READ: പുത്തൻ S-ക്ലാസിൽ ഇ-ആക്‌ടീവ് ബോഡി കൺട്രോൾ സംവിധാനവും

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

നിലവിൽ വിപണിയിൽ എത്തുന്ന സ്വിറ്റിൽ 1.2 ലിറ്റർ VVT പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

5.19 ലക്ഷം രൂപ മുതൽ 8.02 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിന്റെ എക്സ്-ഷോറൂം വില. 2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ജെഡിഎം-സ്പെക്ക് ഹൈബ്രിഡ് വേരിയന്റ് പ്രദർശിപ്പിച്ചിരുന്നു.

ക്ലാസി രൂപഭാവത്തിലൊരുങ്ങി മാരുതി സ്വിഫ്റ്റ്

പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ആദ്യമായി ബലേനോയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 6,000 rpm -ൽ 89 bhp കരുത്തും 4,400 rpm -ൽ 113 Nm torque ഉം പുറപ്പെടുവിക്കുന്നു.

Source: GaadiWaadi

Most Read Articles

Malayalam
English summary
Customized Maruti Swift With New Head And Tail Lamp Units Looks Classy. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X