2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പങ്കുവെച്ച് മസെരാട്ടി

ഇറ്റാലിയൻ ആഢംബര വാഹന നിർമാതാക്കാളായ മസെരാട്ടി തങ്ങളുടെ ഏറ്റവും പുതിയ 2021 മോഡൽ ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ കാറുകളെ അടുത്ത മാസം വിപണിയിൽ എത്തിച്ചേക്കുമെന്ന് സൂചന. അതിന്റെ ഭാഗമായി മൂന്ന് മോഡലുകളുടെയും ഒരു ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു.

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

പുതിയ ടീസർ ചിത്രം കാറുകളുടെ മുൻ‌വശം മാത്രമാണ് വെളിപ്പെടുത്തുന്നത്. ഇത് പരിഷ്ക്കരിച്ച ഗ്രില്ലും മെലിഞ്ഞ ഡി‌ആർ‌എല്ലുകളും വ്യക്തമാക്കുന്നു. മോഡലുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

ഓഗസ്റ്റ് 10 ന് 2021 ഗിബ്ലിയും ക്വാത്രോപോര്‍ത്തെ ട്രോഫിയോയും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ലെവൻടെയിൽ പുതിയ 4.0 ലിറ്റർ V8 മോട്ടോർ മസെരാട്ടി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: വിപണിയിൽ എത്തിയിട്ട് വെറും രണ്ടാഴ്‌ച; നേടിയെടുത്തത് 2.3 ലക്ഷം ബുക്കിംഗുകൾ, തരംഗമായി ഫോർഡ് ബ്രോൻകോ

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

ഇത് ഫെരാരി സോഴ്‌സ്ഡ് 3.8 ലിറ്റർ V8 എഞ്ചിന് പകരം അവരുടെ ലൈനപ്പിൽ ഇടംപിടിക്കും. പുതിയ എഞ്ചിൻ പരമാവധി 600 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ഒരു ഇലക്ട്രിക് മോട്ടോറും ഈ യൂണിറ്റിൽ ഇടംപിടിക്കും.

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

ഈ മാസം ആദ്യം ഗിബ്ലിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പ് മസെരാട്ടി പരിചയപ്പെടുത്തിയിരുന്നു. കൂടാതെ ഭാവിയിൽ മസെരാട്ടി വാഹനങ്ങൾക്ക് വൈദ്യുതീകരിച്ച വേരിയന്റും ലഭിക്കും. ബ്രാൻഡ് ഇതിനോടകം തന്നെ പുതിയ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ എഞ്ചിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: ഹിമാലയനേക്കാൾ ഭാരം കുറവ്; VX310 അഡ്വഞ്ചർ ടൂറർ അവതരിപ്പിച്ച് സോണ്ടെസ്

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

48V ആൾട്ടർനേറ്ററും ഇലക്ട്രിക് സൂപ്പർചാർജറും (ഇ-ബൂസ്റ്റർ) ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് ഈ എഞ്ചിൻ വൈദ്യുതി ലഭ്യമാക്കും. പ്രകടനവും കാര്യക്ഷമതയും തമ്മിലുള്ള സമതുലിതാവസ്ഥയാണ് പുതിയ എഞ്ചിൻ നൽകുന്നതെന്ന് മസെരാട്ടി പറയുന്നു.

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

ബാറ്ററി പായ്ക്കിന്റെ ഭാരം വകവയ്ക്കാതെ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്ന മസെരാട്ടി ഗിബ്ലിയേക്കാൾ 80 കിലോഗ്രാം ഭാരം ഈ മൈൽഡ് ഹൈബ്രിഡ് പതിപ്പിനുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

2013 മുതൽ നിലവിലുള്ള അതേ ആഢംബര സ്പോർട്സ് സെഡാന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ഗിബ്ലി ഹൈബ്രിഡ്. എന്നിരുന്നാലും ഹൈബ്രിഡ് എഞ്ചിന്റെ മാറ്റത്തോടെ വാഹനം കൂടുതൽ ശ്രദ്ധയാകർഷിക്കും.

മാറ്റത്തിനൊരുങ്ങി മസെരാട്ടി, 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പുറത്ത്

ആഢംബര ശ്രേണിയിലെ ജർമൻ ആധിപത്യം മറികടക്കുകയാണ് പുതുതലമുറ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചുകൊണ്ട് മസെരാട്ടി ലക്ഷ്യംവെക്കുന്നത്. ഈ മോഡലുകളെല്ലാം ഇന്ത്യൻ വിപണിയിൽ അണിനിരക്കും എന്നാണ് കമ്പനി വർത്തങ്ങൾ നൽകുന്ന സൂചന.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
2021 Maserati Ghibli, Quattroporte, Levante Teased. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X