ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

സങ്കീർണമായ യന്ത്രങ്ങളാണ് കാറുകളെന്നു വളരെ ചുരുക്കി പറയാം. വളർന്നുവരുന്ന സാങ്കേതികവിദ്യകളാൽ അവ കൂടുതൽ സങ്കീർണമാവുകയും മികച്ചതും സുഗമവുമായ അനുഭവം നൽകുന്നതിന് വേണ്ടിയുമാണ് നിർമിച്ചിരിക്കുന്നതും. ഒരു വാഹനത്തിന്റെ മുഴുവൻ പ്രവർത്തനവും നിരവധി ഘടകങ്ങളുടെ സമന്വയത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

അതിൽ എഞ്ചിനാണ് ഒരു കാറിന്റെ ഏറ്റവും സർവമായ ഘടകം. ഒരു മനുഷ്യന് ഹൃദയം എങ്ങനെയാണോ അതേ പ്രവർത്തനമാണ് കാറുകളിൽ എഞ്ചിൻ നിർവഹിക്കുന്നതും. ഇതിൽ അടുത്തിടെ ട്രെൻഡായ ഒരു വിഭാഗമാണ് ടർബോചാർജറുകളുടേത്. എന്നാൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ രണ്ടും ടർബോചാർജ്ഡ് എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ രണ്ട് ഇന്ധനങ്ങൾക്കും ടർബോചാർജ് സാങ്കേതികവിദ്യ ഒന്നുതന്നെയാണോ അതോ വ്യത്യാസമുണ്ടോ എന്ന ചോദ്യവും ഉയർന്നേക്കാം.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

എന്താണ് ടർബോചാർജർ?

വളരെ അടിസ്ഥാന പരമായി പറഞ്ഞാൽ വാഹനത്തിന്റെ എഞ്ചിനിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഘടകമാണ് ടർബോചാർജർ. അത് പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഡീസലോ പെട്രോളോ ആകട്ടെ, ഒരു ടർബോചാർജറിന്റെ പ്രവർത്തന രീതി രണ്ട് ഇന്ധനങ്ങളിലും തുല്യമാണെന്നു വേണം പറയാൻ.

MOST READ: വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ഒരു "ടർബോ" എന്നത് ഒരു ഷാഫ്റ്റ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. എക്‌സ്‌ഹോസ്റ്റ് ഗ്യാസ് ഇൻലെറ്റിൽ നിന്ന് ചൂടുള്ള എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾ പ്രവേശിച്ച് ഒരു ടർബൈൻ കറങ്ങുന്നു, അത് മറ്റൊരു ടർബൈനുമായി ബന്ധിപ്പിച്ച് വായു വലിച്ചെടുക്കുകയും എഞ്ചിനിലേക്ക് കംപ്രസ് ചെയ്യുകയും ചെയ്യുന്ന തരത്തിലാണ് ഉപകരണം പ്രവർത്തിക്കുന്നത്. ഈ കംപ്രസ് ചെയ്ത വായൂ ഒരു എഞ്ചിന് അധിക ശക്തിയും കാര്യക്ഷമതയും നൽകുന്നു.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ടർബോ പെട്രോൾ VS ടർബോ-ഡീസൽ: വ്യത്യാസങ്ങൾ

പെട്രോൾ, ഡീസൽ ടർബോ എന്നിവയുടെ അടിസ്ഥാന ഘടനയും പ്രവർത്തനവും ഒന്നുതന്നെയാണെങ്കിലും, ഇവ രണ്ടും തമ്മിൽ ഇപ്പോഴും ചില പ്രധാന വ്യത്യാസങ്ങളുണ്ട് താനും.

MOST READ: പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ഡീസൽ ടർബോ

പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ പ്രകൃതിയിൽ കത്തുന്ന സ്വഭാവമല്ല. ഇതിനർത്ഥം, പെട്രോളിനെ അപേക്ഷിച്ച് ജ്വലന അറയ്ക്കുള്ളിലെ ഇന്ധന മിശ്രിതം/വായു ഇഗ്നിഷൻ ചെയ്യാൻ ഉയർന്ന മർദ്ദം ആവശ്യമാണ്. ഈ ഉയർന്ന മർദ്ദം നേരിടാൻ ഡീസൽ എഞ്ചിനുകൾ അവയുടെ പെട്രോൾ എഞ്ചിൻ എതിരാളികളേക്കാൾ ശക്തമായിരിക്കണം. അതിനർഥം അവ വലിയതും ഭാരമേറിയതുമായ ഘടകങ്ങൾ ഉപയോഗിക്കുന്നു എന്നാണ്.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

എന്നാൽ ഭാരമേറിയതും വലുതുമായ ഘടകങ്ങൾ ഉയർന്ന വേഗതയിൽ കറങ്ങാൻ പ്രയാസമുള്ളതിനാൽ ഡീസൽ എഞ്ചിനുകൾ സാധാരണയായി വളരെ താഴ്ന്ന ആർപിഎം ബാൻഡിലാണ് പ്രവർത്തിക്കുന്നത്. ഇതിനർഥം ഒരു ഡീസൽ യൂണിറ്റിന് ആവശ്യമായ വായു കമ്പഷൻ ചേബറിലേക്ക് വലിച്ചെടുക്കാൻ പ്രയാസമാണെന്നാണ്.

MOST READ: ആഹാ സുന്ദരൻ! വെന്യുവിന് പുതുമുഖം സമ്മാനിച്ച് Hyundai, അവതരണത്തിനു മുമ്പേ ബുക്കിംഗിനും തുടക്കം

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ആധുനിക കാലത്തെ ഡീസൽ ടർബോകൾ നിർമിച്ചിരിക്കുന്നത് ജ്വലന സമ്മർദ്ദം വർധിപ്പിക്കുന്നതിനു പകരം എഞ്ചിനിലേക്കുള്ള വായുപ്രവാഹം വർധിപ്പിക്കുന്നതിനായാണ്. അതിനാൽ ഡീസൽ ടർബോചാർജറുകളുടെ കാര്യം വരുമ്പോൾ പെട്രോൾ ടർബോചാർജറുകളെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓംഫ് ഇതിന് വളരെ കുറവാണ്.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

കൂടാതെ ഡീസൽ ടർബോചാർജറുകൾ ഒരു വലിയ ടർബൈൻ സെക്ഷനുമായാണ് വരുന്നതും. ഇതിന് ഉയർന്ന അളവിലുള്ള എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. അതേ സമയം സിലിണ്ടറുകൾ നിറയ്ക്കാൻ ആവശ്യമായ വായു ഇവ നൽകുകയും ചെയ്യുന്നു.

MOST READ: പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

പെട്രോൾ ടർബോ

ഒരു ഇന്ധനമെന്ന നിലയിൽ പെട്രോൾ അതിന്റെ ഡീസൽ എതിരാളിയേക്കാൾ കൂടുതൽ ജ്വലനമാണ് നൽകുന്നത്. പെട്രോൾ എളുപ്പത്തിൽ ജ്വലിക്കുകയും കൂടുതൽ ചൂടാകുകയും ചെയ്യുന്നു. അതായത് ജ്വലന അറകൾക്കുള്ളിലെ മർദ്ദം അത്ര ഉയർന്നതായിരിക്കണമെന്നില്ല. ഇതിനർഥം ഉപയോഗിക്കുന്ന ഘടകങ്ങൾ ഭാരം കുറഞ്ഞതും ചെറുതും ആയിരിക്കുമെന്നും എഞ്ചിന് ഉയർന്നതും വിശാലവുമായ ആർപിഎം ബാൻഡിൽ പ്രവർത്തിക്കാൻ കഴിയുമെന്നുമാണ്.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

പെട്രോൾ യൂണിറ്റുകൾ ഉയർന്ന ആർപിഎമ്മിൽ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ ഉയർന്ന താപനിലയിലാണ് കത്തുന്നത്. ഇവ ഡീസൽ എഞ്ചിനുകളേക്കാൾ ചൂടാണ്. അതിനാൽ ഒരു പെട്രോൾ എഞ്ചിനെ സംബന്ധിച്ചിടത്തോളം എഞ്ചിന്റെ ജ്വലന അറയ്ക്കുള്ളിലെ മർദ്ദം വർധിപ്പിച്ച് എഞ്ചിൻ ശക്തി ഉയർത്തുക എന്നതാണ് ടർബോയുടെ ഏക ലക്ഷ്യം.

ടർബോ ഡീസൽ Vs ടർബോ പെട്രോൾ; ടർബോചാർജ്‌ഡ് എഞ്ചിനുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

അതായത് പെട്രോൾ ടർബോകൾ ചെറുതും ഭാരം കുറഞ്ഞതും നിർമിക്കുകയും ഉയർന്ന ആർപിഎം ബാൻഡിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് മർദ്ദത്തിൽ ഉയർന്ന ഉത്തേജനം നൽകുന്നു. കൂടാതെ പെട്രോൾ എഞ്ചിനുകൾ വിശാലമായ ആർപിഎം ബാൻഡിൽ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ ടർബോചാർജറുകൾ അവയുടെ ഡീസൽ എതിരാളികളേക്കാൾ വേഗത്തിൽ സ്പീഡ് ആർജിക്കുകയും ചെയ്യും.

Article Published On: Monday, June 6, 2022, 12:02 [IST]
English summary
Differences between turbo diesel and turbo petrol engines
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X