പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ നിരത്തുകളിലെ ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ ഹ്യുണ്ടായി വെന്യു മുഖംമിനുക്കി ജൂൺ 16-ന് വിപണിയിൽ എത്തും. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഡലിനെ അടുത്തിടെ ചിത്രങ്ങളിലൂടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പരിചയപ്പെടുത്തിയിരുന്നു.

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുത്തൻ വെന്യു സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാനും സാധിക്കും. വെന്യു ഫെയ്‌സ്‌ലിഫ്റ്റിനായി 12 മുതൽ 16 ആഴ്ച്ച വരെ (3-4 മാസം) ബുക്കിംഗ് കാലയളവുണ്ടാകുമെന്നാണ് പ്രാഥമിക വിവരം.

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ വിപണിയിൽ എത്തി മൂന്ന് വര്‍ഷവും മൂന്ന് ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയും പൂര്‍ത്തിയാക്കിയതിന്റെ നിറവിലാണ് ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ്‌യുവി മുഖംമിനുക്കിയെത്തുന്നത്. 2019-ൽ വിപണിയിൽ എത്തുമ്പോൾ വാഹനത്തിന് ലോഞ്ച് ചെയ്ത് 60 ദിവസത്തിനുള്ളിൽ 50,000 ബുക്കിംഗുകളാണ് അക്കാലത്ത് നേടിയെടുക്കാനായത്.

MOST READ: ഏറ്റവും ഉയർന്ന കമാൻഡ് സീറ്റിംഗ്, Scorpio N വ്യത്യസ്‌തമാവുന്നതിങ്ങനെ; പുതിയ ടീസർ പുറത്ത്

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖംമിനുക്കിയെത്തുന്ന വെന്യുവിന്റെ അവതരണത്തിനു മുന്നോടിയായി എസ്‌യുവിയുടെ വിശാംശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പുറംമോടി പോലെ തന്നെ വാഹനത്തിന്റെ അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങളാണ് ഹ്യുണ്ടായി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് വെന്യുവിന്റെ ഓൾ-ബ്ലാക്ക് തീമിന് പകരം പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ തീം ആണ് കമ്പനി ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ക്രെറ്റയിൽ നിന്ന് പുതിയ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും വെന്യു എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇക്കോ, നോർമൽ, സ്‌പോർട്ട് ഡ്രൈവ് മോഡുകളുള്ള സെൻട്രൽ കൺസോളിൽ ഒരു ഡ്രൈവ് മോഡ് സെലക്ടറും കോംപാക്‌ട് എസ്‌യുവിയിലേക്ക് ഇടംപിടിച്ചിട്ടുണ്ട്. കിയ സോനെറ്റിൽ ഇതിനകം തന്നെ ഒന്നിലധികം ഡ്രൈവ് മോഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇതുകൂടാതെ ഒന്നിലധികം ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന അലക്‌സയും ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റും കാറിലേക്ക് ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഹോം ടു കാർ എന്ന സവിശേഷതയിൽ 60-ലധികം കണക്റ്റ‌ഡ് കാർ ഫീച്ചറുകളുള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മികച്ച ശബ്‌ദ സംവിധാനം വാഗ്ദാനം ചെയ്യുന്ന 'സൗണ്ട്സ് ഓഫ് നേച്ചർ' എന്ന പുതിയ ഫീച്ചറും 2022 ഹ്യുണ്ടായി വെന്യുവിൽ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വെന്യുവിന് 2-സ്റ്റെപ്പ് റിക്ലൈനിംഗ് പിൻ സീറ്റും ലഭിക്കും. ഇത് സെഗ്‌മെന്റിലെ ആദ്യ സവിശേഷതയാണെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കൂടാതെ എസ്‌യുവിക്ക് രണ്ട് പുതിയ എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളും ലഭിക്കും. ഫാന്റം ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിയറി റെഡ്, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫ് എന്നിവയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ലഭ്യമാവുന്ന പുത്തൻ കളർ ഓപ്ഷനുകൾ.

MOST READ: ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതുക്കിയ ഹ്യുണ്ടായി വെന്യു E, S, S+/S(O), SX, SX(O) എന്നിങ്ങനെ വ്യത്യസ്‌തമായ ആറ് വേരിയന്റുകളിൽ വിപണിയിൽ എത്തും. കോസ്മെറ്റിക് നവീകരണങ്ങളുണ്ടെങ്കിലും എസ്‌യുവിക്ക് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ഹ്യുണ്ടായി നൽകിയിട്ടില്ല.

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

83 bhp, 1.2 ലിറ്റർ പെട്രോൾ, 120 bhp 1.0 ലിറ്റർ ടർബോ-പെട്രോൾ, 100 bhp 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയായിരിക്കും കോംപാക്‌ട് എസ്‌യുവിയിൽ ലഭ്യമാവുക. അടിസ്ഥാന E, S വേരിയന്റുകളിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ സംവിധാനം മാത്രമേ ലഭ്യമാവൂ.

MOST READ: പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം മിഡ് S+/S(O) വേരിയന്റിൽ ഓഫറിലുള്ള എല്ലാ എഞ്ചിൻ ഓപ്ഷനുകളും തെരഞ്ഞെടുക്കാം. 1.2 പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകളുടെ മാനുവൽ പതിപ്പുകളിൽ മാത്രമേ SX വേരിയൻറ് ലഭ്യമാകൂ. അവസാനമായി iMT, DCT ഗിയർബോക്‌സുകളോടുകൂടിയ 1.0 ടർബോ-പെട്രോൾ എഞ്ചിൻ, 1.5 ഡീസൽ മാനുവൽ എന്നിവയ്‌ക്കൊപ്പം ടോപ്പ് എൻഡ് SX(O) വേരിയന്റ് വാഗ്ദാനം ചെയ്യും.

പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ മാരുതി സുസുക്കി ബ്രെസയിൽ നിന്ന് ശക്തമായ മത്സരമാകും പുതിയ ഹ്യുണ്ടായി വെന്യു നേരിടുക. ഇതിനു പുറമെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്, റെനോ കൈഗർ എന്നി വമ്പൻമാരും മോഡലിന് വെല്ലുവിളിയാവും.

More from DriveSpark

Article Published On: Monday, June 6, 2022, 10:31 [IST]
English summary
Hyundai venue updated interior and new features revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X