'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

ഇന്ത്യൻ വാഹന വിപണിയിൽ ജീവശ്വാസമില്ലാതെ മരണത്തിലേക്ക് പോയ കാർ നിർമാതാക്കളായിരുന്നു നിസാൻ. എന്നാൽ അവസാന നിമിഷം ഒരു കൈതാങ്ങായി ഒരു സൂപ്പർസ്റ്റാർ അവതരിച്ചതോടെ ജാപ്പനീസ് ബ്രാൻഡിനെ തലവരയാകെ മാറിയെന്നു വേണം പറയാൻ.

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

ദേ ഇപ്പോൾ മാഗ്നൈറ്റിനായി ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗും പിന്നിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് നിസാൻ ഇന്ത്യ. 2020 ഡിസംബറിൽ വീണ്ടും പുറത്തിറക്കിയ മാഗ്‌നൈറ്റ് നിസാന്റെ സബ്-4 മീറ്റർ എസ്‌യുവിയാണ്. ഇന്ത്യയിൽ കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, റെനോ കൈഗർ, ഹ്യുണ്ടായി വെന്യു തുടങ്ങിയ അതികായകരോട് മത്സരിച്ച് ഈ നേട്ടം കൈവരിക്കാനായത് തികച്ചും ശ്രദ്ധേയമായ കാര്യം തന്നെയാണ്.

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

ശരിക്കും പറഞ്ഞാൽ കുറഞ്ഞ വിലയ്ക്ക് അതിമനോഹരമായ ബിൽഡ് ക്വാളിറ്റിയുള്ള ഉൽപ്പന്നമാക്കി മാഗ്നൈറ്റിനെ പരിചയപ്പെടുത്തിയതാണ് ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച കാര്യം. ഒരു ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന വിലയ്ക്ക് എസ്‌യുവിയെ പരിഗണിക്കാമെന്ന് ഇന്ത്യക്കാർക്ക് നിസാൻ കാണിച്ചുകൊടുക്കുകയായിരുന്നു മാഗ്നൈറ്റിലൂടെ ചെയ്‌തത്.

MOST READ: ആഹാ സുന്ദരൻ! വെന്യുവിന് പുതുമുഖം സമ്മാനിച്ച് Hyundai, അവതരണത്തിനു മുമ്പേ ബുക്കിംഗിനും തുടക്കം

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

വിപണിയിൽ എത്തിയിട്ട് ഒന്നര വർഷം പിന്നിടുമ്പോഴാണ് മാഗ്നൈറ്റിന് ഇത്രയും ബുക്കിംഗുകൾ സ്വന്തമാക്കാനയതെന്ന് എതിരാളികൾ വാദിച്ചാലും വിപണി സാഹചര്യങ്ങളും നിസാന് മുമ്പുണ്ടായിരുന്ന സ്വീകാര്യമില്ലായ്മയും എല്ലാം കണക്കിലെടുത്ത് നോക്കിയാൽ കമ്പനിയുടെ കിരീടത്തി ചേർക്കാനാവുന്ന ഒരു പൊൻതൂവലാണ് ഈ നേട്ടം.

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

ഉപഭോക്താക്കളെ തങ്ങളുടെ ഷോറൂമുകളിലേക്ക് ആകർഷിക്കാൻ നിസാൻ പാടുപെടുന്ന സമയത്താണ് മാഗ്‌നൈറ്റിന്റെ വരവ്. എന്നാൽ അതിന്റെ ബോൾഡ് സ്റ്റൈലിംഗ് ടച്ചുകൾ, നീണ്ട ഫീച്ചർ നിര, രണ്ട് പെട്രോൾ എഞ്ചിനുകൾ എന്നിവ മാഗ്‌നൈറ്റിനെ ആകർഷകമായ തെരഞ്ഞെടുപ്പാക്കി മാറ്റി.

MOST READ: പടനയിച്ച് നെക്സോണും പഞ്ചും, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന സ്വന്തമാക്കി Tata Motors

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

കൂടാതെ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ എസ്‌യുവിക്ക് 4.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയായിരുന്നു ജാപ്പനീസ് ബ്രാൻഡ് നിശ്ചയിച്ചിരുന്നത്.മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന കൺസെപ്റ്റിൽ ഇന്ത്യയില്‍ നിർമിച്ച ആ കോംപാക്‌ട് എസ്‌യുവിയിൽ സൂപ്പര്‍ഹിറ്റായി മുന്നോട്ടു നീങ്ങുകയാണ്. 2022 മാർച്ചിൽ മാഗ്നൈറ്റിന്റെ 50,000 യൂണിറ്റ് നിർമാണവും പൂർത്തിയാക്കിയ നിസാൻ ഉപഭോക്താക്കൾക്കായുള്ള ഡെലിവറി എത്രയും പൂർത്തിയാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉൽപ്പന്നമാണ് മാഗ്നൈറ്റ്. ഇന്ത്യയിൽ മാത്രമല്ല, കമ്പനി മെയ്ഡ്-ഇൻ-ഇന്ത്യ നിസാൻ എസ്‌യുവി നിലവിൽ 15 ആഗോള വിപണികളിലേക്ക് വരെ കയറ്റുമതി ചെയ്യുന്നുമുണ്ട്.

MOST READ: ഫാമിലിയോടൊപ്പം യാത്ര ചെയ്യാം; തെരഞ്ഞെടുക്കാവുന്ന മികച്ച മോഡലുകള്‍ ഇതൊക്കെ

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

XE, XL, XV Exe, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നീ 6 വേരിയന്റുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന മാഗ്നൈറ്റിന് നിലവിൽ 5.76 മുതൽ 10.20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

ഫീച്ചറുകളുടെ കാര്യത്തിൽ മാഗ്‌നൈറ്റിന് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ നിയന്ത്രണങ്ങൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഇലക്‌ട്രിക്കോ ഹൈബ്രിഡോ, ഇന്ത്യയിൽ ഉപയോഗിക്കാൻ ഏതാകും മികച്ചത്?

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

റിയർ വ്യൂ ക്യാമറ, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ എന്നിവയും മാഗ്‌നൈറ്റിനൊപ്പം ഓഫർ ചെയ്യുന്ന ഫീച്ചറുകളാണ്. ഇതിന് പിന്നിൽ സെൻട്രൽ ആം റെസ്റ്റും ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകളും ലഭിക്കുന്നതും ശ്രദ്ധേയമാണ്. രണ്ട് പെട്രോൾ എഞ്ചിനുകളാണ് കോംപാക്‌ട് എസ്‌യുവിയിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' നിസാന്റെ ശുക്രനായി Magnite, ബുക്കിംഗ് ഒരു ലക്ഷവും കടന്നു

അതിൽ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 72 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ നിസാൻ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ എഞ്ചിൻ 100 bhp പവറിൽ 160 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. മോഡലിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, June 3, 2022, 17:43 [IST]
English summary
Nissan magnite suv bookings crossed 1 lakh unit milestone details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X