ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

ഇന്ത്യയിലെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് പുതുതായി എത്തിയ മോഡലാണ് സ്കോഡ സ്ലാവിയ. മുമ്പുണ്ടായിരുന്ന റാപ്പിഡിന് പകരക്കാരനായി എത്തിയ സ്ലാവിയയ്ക്ക് അതിവേഗം ജനപ്രീതിയാർജിക്കാനും സാധിച്ചു.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

ശരിക്കും പറഞ്ഞാൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴിൽ അണിനിരന്ന രണ്ടാമത്തെ കാറാണ് സ്കോഡ സ്ലാവിയ. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സെഡാന് 10.69 ലക്ഷം മുതൽ 17.79 ലക്ഷം രൂപ വരെയായിരുന്നു ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

എന്നാൽ മോഡലിന് ഇപ്പോൾ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് സ്കോഡ. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി 30,000 മുതൽ 60,000 രൂപ വരെയാണ് കമ്പനി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. വിപണിയിൽ എത്തിയതിനു ശേഷം സ്ലാവിയ സെഡാന് ലഭിക്കുന്ന ആദ്യ വില പരിഷ്ക്കരണമാണിത് എന്നതും ശ്രദ്ധേയമാണ്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

വേരിയന്റ് തിരിച്ചുള്ള കൃത്യമായ വില വർധനവ് പറഞ്ഞു കഴിഞ്ഞാൽ 1.0 ലിറ്റർ ആക്‌റ്റീവിന് മുമ്പുണ്ടായിരുന്ന 10.69 ലക്ഷം രൂപയിൽ നിന്നും 30,000 രൂപ ഉയർന്ന് ഇപ്പോൾ 10.99 ലക്ഷം രൂപയായി മാറി. അതേസമയം സ്ലാവിയയുടെ അംബീഷൻ വേരിയന്റിനായി നേരത്തെ 12.39 ലക്ഷം രൂപയായിരുന്നു മുടക്കേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് 30,000 രൂപയാണ് സ്കോഡ വർധിപ്പിച്ചിരിക്കുന്നത്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

അതായത് ഇനി ഈ വേരിയന്റ് സ്വന്തമാക്കണമെങ്കിൽ 12.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരുമെന്ന് സാരം.സ്ലാവിയയുടെ അംബീഷൻ ഓട്ടോമാറ്റിക് വേരിയന്റിന്റെ വിലയും 13.59 ലക്ഷത്തിൽ നിന്നും 13.89 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഇതിനും 30,000 രൂപയുടെ വർധനവാണ് സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

സെഡാന്റെ സൺറൂഫ് ഇല്ലാത്ത സ്റ്റൈൽ വകഭേദത്തിന് 40,000 രൂപയോളമാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ 13.59 ലക്ഷമായിരുന്ന ഇതിന് ഇനി മുതൽ 13.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

സൺറൂഫുള്ള സ്ലാവിയ സ്റ്റൈൽ വേരിയന്റിനും 40,000 രൂപ ഇനി അധികം ചെവഴിക്കണം. 13.99 ലക്ഷം രൂപയിൽ നിന്നും ഇതിന്റെ വില 14.39 ലക്ഷമാക്കിയാണ് സ്കോഡ ഉയർത്തിയിരിക്കുന്നത്. സ്റ്റൈൽ ഓട്ടോമാറ്റിക്കിനും സമാനമായ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15.39 ലക്ഷം രൂപയുണ്ടായിരുന്ന ഈ വേരിയന്റിന്റെ പുതുക്കിയ വില 15.79 ലക്ഷം രൂപയാണ്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

ഇനി സ്ലാവിയയുടെ 1.5 ലിറ്റർ എഞ്ചിൻ മോഡലിലേക്ക് നോക്കിയാൽ സെഡാന്റെ സ്റ്റൈൽ 1.5 പതിപ്പിന് 16.19 ലക്ഷം രൂപയിൽ നിന്നും 60,000 രൂപ കൂട്ടി 16.79 ലക്ഷം രൂപയാക്കി മാറ്റി. ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുള്ള സ്ലാവിയ സ്റ്റൈൽ വേരിയന്റിനും 60,000 രൂപ വർധിപ്പിച്ച് 18.39 ലക്ഷം രൂപയാണ് ഇനി മുതൽ മുടക്കേണ്ടി വരുന്നത്. നേരത്തെ ഈ മോഡലിന് 17.79 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

ഇന്ത്യയിലെ സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസാണ് സ്കോഡ സ്ലാവിയയുടെ വലിയ ഹൈലൈറ്റുകളിൽ ഒന്ന്. മൊത്തം വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സ്കോഡയുടെ പുതിയ സെഡാന് 4541 മില്ലീമീറ്റർ നീളവും 1752 മില്ലീമീറ്റർ വീതിയും 1487 മില്ലീമീറ്റർ ഉയരവും 26മാ51 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

അതേസമയം ബൂട്ട് സ്പേസ് 520 ലിറ്ററായാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിൽ കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 179 മില്ലീമീറ്ററാണ്. എഞ്ചിൻ സൈഡിലേക്ക് ശ്രദ്ധിച്ചാൽ 1.0 ലിറ്റർ TSI 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ TSI ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സ്കോഡ സ്ലാവിയയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

കാറിലെ 1.0 ലിറ്റർ എഞ്ചിൻ 114 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ശേഷികൂടിയ 1.5 ടിഎസ്ഐ എഞ്ചിൻ സ്ലാവിയക്ക് 148 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡായാണ് സ്കോഡ നൽകുന്നത്.

ഇനി മുതൽ അധികം മുടക്കേണ്ടി വരും, Slavia സെഡാന് 60,000 രൂപ വരെ വർധിപ്പിച്ച് Skoda

എന്നാൽ ഓട്ടോമാറ്റിക് പ്രേമികൾക്കായി 1.0 ലിറ്റർ യൂണിറ്റിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും 1.5 ലിറ്റർ യൂണിറ്റിൽ 7 സ്പീഡ് DSG ഓട്ടോമാറ്റിക്കും ഫോക്‌സ്‌വാഗൺ ഗ്രൂപ്പിനു കീഴിലുള്ള ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കാറിന് വില വർധനവ് ലഭിച്ചിട്ടുണ്ടെങ്കിലും വിൽപ്പനയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

More from DriveSpark

Article Published On: Friday, June 3, 2022, 8:30 [IST]
English summary
Skoda india increased the prices of slavia premium sedan up to rs 60000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X