ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ഗതാഗത സംവിധാനത്തിലെ ഏറ്റവും സുപ്രധാനമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ട്രെയിനുകൾ. ഇരുമ്പുപാളങ്ങളിലൂടെ ചക്രം പിടിപ്പിച്ച ചെറിയ പെട്ടികൾ ഉന്തിയും തള്ളിയും വലിച്ചും നീക്കി ഖനികളിലും മറ്റും സാധനങ്ങൾ കൊണ്ടുപോകുന്ന നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന സംവിധാനങ്ങളോട് പിൽക്കാലത്ത് കണ്ടുപിടിക്കപ്പെട്ട ആവിയന്ത്രം കൂട്ടിച്ചേർത്താണ്‌ ഇന്നു കാണുന്ന ട്രെയിനുകൾ രൂപം കൊള്ളുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

പണ്ടുകാലത്ത് സ്റ്റീം എഞ്ചിൻ അഥവാ ആവിയന്ത്രം ഉപയോഗിച്ചാണ് ട്രെയിനുകൾ നീങ്ങിയിരുന്നതെങ്കിൽ ഇന്നത് ഇലക്‌ട്രിസിറ്റിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ആദ്യ കാലത്ത് വ്യാവസായിക ആവശ്യങ്ങൾക്കാണ് ട്രെയിനുകൾ ഉപയോഗിച്ചിരുന്നതെങ്കിൽ പിൽക്കാലത്ത് മനുഷ്യർക്ക് യാത്ര ചെയ്യാൻ പാകത്തിൽ ഇതിന്റെ ബോഗികൾ വികസിപ്പിച്ചെടുത്ത് പാസഞ്ചർ ട്രെയിനുകളും പ്രചാരത്തിൽ വന്നു.

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

നിലവിൽ ട്രെയിനുകൾക്കുള്ള ഒരേയൊരു പരിമിതി അവക്ക് കൂടിയ ഉയരങ്ങളിലേക്ക് നേരേ കയറിപ്പോകാൻ കഴിയില്ലെന്നതാണ്. അതായത് കുത്തനെയുള്ള കയറ്റങ്ങൾ കീഴടക്കാൻ ട്രെയിനുകൾക്കാവില്ലെന്നു സാരം. ഗതാഗതത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം പിന്നിടാനാണ് ഏവർക്കും താത്പര്യം.

MOST READ: R6 മുതൽ SV650 വരെ, ഇന്ത്യൻ നിരത്തുകൾ കാണാൻ ആഗ്രഹിക്കുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ട്രെയിൻ സംവിധാനം ഏതു രാജ്യത്തിന്റെയും പ്രധാന യാത്രാ മാർഗങ്ങളിൽ ഒന്നാണ്. ഇക്കാര്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മികച്ച നിൽക്കുന്ന രാജ്യമാണ് ചൈന. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾ കാണാനാവുന്നതും ചൈനയിലാണെന്നതും നിങ്ങൾക്കറിയാമോ? ചൈനയുടെ അതിർത്തികൾക്കുള്ളിൽ പോയിന്റ് എയിൽ നിന്ന് ബിയിലെത്തുന്നത് ഏറ്റവും എളുപ്പമാണ്.

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

മണിക്കൂറിൽ 400 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവുന്ന ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് മാഗ്‌ലേവ്. രണ്ട് സെറ്റ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞൻ ട്രെയിൻ ആണ് മാഗ്നറ്റ് ലെവിറ്റേഷൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാഗ്‍ലെവ്. വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി ട്രെയിനും പാളവും കൂട്ടി മുട്ടാത്ത രീതിയിലാണ് ഇവ ഓടുന്നതും.

MOST READ: വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ജർമൻ എഞ്ചിനീയറിംഗിലൂടെയാണ് ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചത്. കൂടാതെ സീറോ-ഫ്രക്ഷൻ ഗ്ലൈഡ് കാരണം മിക്ക ട്രെയിനുകളിലുമുള്ള ചില ബമ്പുകളും കുതിച്ചുചാട്ടവും ഒഴിവാക്കി സുഗമമായ ഒരു യാത്രയെ അനുവദിക്കുന്നു.

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ബീജിങ് മുതല്‍ ഗുവാങ്കോ വരെ 2,298 കിലോമിറ്ററാണ് എട്ട് മണിക്കൂര്‍ കൊണ്ട് ഈ വേഗക്കാരന്‍ ഓടുന്നത്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതിയിലാണ് ബുള്ളറ്റ് ട്രെയിന്‍ ഓടുന്നത്. മറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും 20 മണിക്കൂര്‍ വരെ ബുള്ളറ്റ് ട്രെയിന്‍ വഴി ലാഭിക്കാം.

MOST READ: ഇലക്ട്രിക് അവതാരത്തിൽ തിരിച്ചെത്തിയാലും Ambassador മാറ്റമില്ലാതെ കാത്തു സൂക്ഷിക്കണം ഈ OG സവിശേഷതകൾ

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

മൂന്ന് മണിക്കൂര്‍ വിമാന യാത്രക്ക് ചെലവാകുമെങ്കിൽ അഞ്ച് -5.5 മണിക്കൂര്‍ കൊണ്ട് ഇതേ സ്ഥലത്ത് സൂപ്പര്‍ ട്രെയിനിലൂടെ എത്താനുമെന്നതാണ് പ്രത്യേകതയും.രണ്ട് മുതൽ 10 വരെ കംമ്പാർട്ട്മെന്‍റുകൾ ട്രെയിനിൽ ഉൾക്കൊള്ളിക്കാൻ ആകും. ഒരു കമ്പാർട്മെന്‍റിൽ 100 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാനുള്ള സൌകര്യവും മാഗ്‍ലെവിനുണ്ട്.

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ഏകദേശം 290 കോടി രൂപയിലധികം ചെലവഴിച്ചാണ് ഷാങ്ഹായ് മാഗ്‍ലെവ് ട്രെയിൻ ചൈന വികസിപ്പിച്ചെടുത്തത്. ശരിക്കും പറഞ്ഞാൽ പോയ വർഷം അതായത് 2021-ലാണ് ഈ ട്രെയിൻ അരങ്ങേറ്റം കുറിക്കുന്നതും.

MOST READ: വിമാനങ്ങൾക്ക് ഹെഡ്‌ലൈറ്റുകൾ ഉണ്ടോ? ഉണ്ടെങ്കിൽ അവയുടെ യഥാർഥ ഉപയോഗം എന്താണ്?

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രെയിനായ CR400 'Fuxing' ഉള്ളതും ചൈനയിൽ തന്നെയാണെന്നതിൽ അതിശയിക്കാനില്ല. ഇതും ഷാങ്ഹായ് മാഗ്‍ലെവും ചൈനയ്ക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയ പൊതുഗതാഗത സംവിധാനത്തിനുള്ള ഖ്യാതി നേടിക്കൊടുത്തു.

ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ഏതാണെന്ന് അറിയാമോ?

ഫക്‌സിംഗ് മണിക്കൂറിൽ 217 മൈൽ അതായത് ഏകദേശം 350 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നും സംയോജിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

More from DriveSpark

Article Published On: Tuesday, June 14, 2022, 10:24 [IST]
English summary
Do you know which is the fastest train in the world shanghai maglev details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X