വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഫിറ്റ്‌നസ് പുതുക്കുന്നതിനും ഫാസ്ടാഗ് നിര്‍ബന്ധം
പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ പുതിയ വാഹനങ്ങളുടെയും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രാലയം കത്തയച്ചു. നാഷനല്‍ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഈ മാറ്റം ഇപ്പോള്‍ ഇന്ത്യയിലുടനീളം ബാധകമാണ്. വാഹനങ്ങളുടെ VIN / VRN വഴി ഫാസ്ടാഗുകളെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും വഹാന്‍ സിസ്റ്റത്തിന് ഇപ്പോള്‍ ലഭിക്കും.
MOST READ: ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിച്ചതായി ഉറപ്പുവരുത്താന്‍ എന്‍ഐസിക്കു പ്രത്യേക നിര്‍ദേശം നല്‍കി. ഫാസ്ടാഗുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഉറപ്പു വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ദേശീയ പാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ മാസം മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് പുനരാരംഭിക്കുന്നത്.
MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

അതുപോലെ തന്നെ ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ലെയ്‌നില്‍ അസാധുവായ ഫാസ്ടാഗുമായി പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് ഇരട്ടി തുക ഈടാക്കും. വാഹനത്തിന്റെ ഇനമനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി 2008-ലെ ദേശീയപാതാ ഫീസ് നിയമം ഭേദഗതി ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്. ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമല്ലെങ്കിലും ഇരട്ടി പിഴ നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭേദഗതിക്കു മുമ്പു ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ലൈനില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു പിഴ.
MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

2020 ജനുവരി 15 മുതലാണ് ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








