സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കുറച്ച് ആഴ്ച്ചകൾക്ക് മുൻപാണ് ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഗുജറാത്തിലെ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൻ്റെ ഫോറൻസിക് റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

അമിത വേഗവും തെറ്റായ ഓവർടേക്കിംഗും പിൻ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ് അപകടത്തിന് പിന്നിലെന്ന് ഫോറൻസിക് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് തൻ്റെ മെഴ്‌സിഡസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡപകടത്തിൽ ദാരുണമായി മരിച്ചത്.

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നത് സംബന്ധിച്ച് വലിയ അന്വേഷണവും നടന്നിരുന്നു. ഇപ്പോൾ, അപകടത്തിന്റെ ഫോറൻസിക് റിപ്പോർട്ടുകൾ ഈ മാരകമായ അപകടത്തിന് പിന്നിൽ ഒന്നിലധികം കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്, അതിൽ പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതും എസ്‌യുവിയിലെ ഏഴ് എയർബാഗുകളിൽ രണ്ടെണ്ണം പുറത്തേക്ക് വന്നില്ല എന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

MOST READ:ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

റോഡപകടത്തെക്കുറിച്ചുള്ള ഫോറൻസിക് അന്വേഷണത്തിൽ അഹമ്മദാബാദ്-മുംബൈ ഹൈവേയിൽ അമിതവേഗവും, തെറ്റായ ഓവർടേക്കിംഗും, മതിയായ സൂചനാബോർഡുകൾ ഇല്ല എന്നതും ഈ അപകടത്തിന് കാരണമായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നിരുന്നാലും, ഈ അപകടത്തിന് പിന്നിലെ സാധ്യതയുള്ള കാരണങ്ങളിലൊന്നായി ഡ്രൈവറുടെ ക്ഷീണം അന്വേഷണ വിഭാഗം തള്ളിയിട്ടുണ്ട്.

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

അമിതവേഗം, ഇടതുവശത്ത് നിന്ന് മറികടക്കൽ, ലെയ്ൻ മാറൽ, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഏഴ് എയർബാഗുകളിൽ രണ്ടെണ്ണംപുറത്തേക്ക് വരാതിരുന്നത് എന്നിവയെല്ലാം ഈ അപകടത്തിന് കാരണമായിട്ടുണ്ട്. അത് കൊണ്ട് അപകടം ഉണ്ടായത് നിരവധി കാരണങ്ങൾ കൊണ്ടാണെന്നാണ് ഫോറൻസിക് വിഭാഗം പറയുന്നത്.

MOST READ:പിന്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Mercedes-Benz GLC മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിലായിരുന്നുവെങ്കിലും, അപകടസമയത്ത് വാഹനത്തിൻ്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററായിരുന്നു, എന്നാൽ അതേസമയം ഹൈവേയുടെ ഈ ഭാഗത്ത് വേഗത പരിധി 40 കിലോമീറ്റർ ആണെന്നും ഫോറൻസിക് വിഭാഗം കണ്ടെത്തി.

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

റോഡ് നിർമാണത്തിലെ എഞ്ചിനിയറിങ് പോരായ്മകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എയർബാഗുകളെ സംബന്ധിച്ചിടത്തോളം, ഡ്രൈവറുടെ വശത്ത് മുൻഭാഗത്ത് കാൽമുട്ടിനടുത്തുള്ളതും കർട്ടൻ എയർബാഗും പ്രവർത്തിച്ചെങ്കിലും ഇടതുവശത്തുള്ള മുൻ കർട്ടനും പിൻ കർട്ടൻ യൂണിറ്റിലും അവ പുറത്തേക്ക് വന്നിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായതായും റിപ്പോർട്ട് പറയുന്നു.

MOST READ:ഇക്കാര്യങ്ങള്‍ അറിഞ്ഞാൽ നല്ലത്; സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

ദിവസവും 1.6 ലക്ഷം പാസഞ്ചർ വാഹനങ്ങൾ പോകുന്ന റോഡിൽ വീതി കൂട്ടാനുള്ള പദ്ധതി നടക്കാൻ സാധ്യതയില്ല. വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് പരിമിതികളുണ്ട്. ഒറ്റവരി അടച്ചിട്ട് നിർമാണം നടത്തിയാൽ അത്, ഗതാഗതക്കുരുക്കിന് കാരണമാകും. ഈ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ച് ദില്ലി- മുംബൈ എക്രസ്പ്രെസ് വേയുടെ ഭാഗമായി വഡോദരയ്ക്കും മുംബൈക്കും ഇടയിൽ ഗ്രീൻഫീൽഡ് സ്ട്രെച്ച് നിർമിക്കുനാണ് സർക്കാരിൻ്റെ പദ്ധതി, അത് പ്രവർത്തനം തുടങ്ങിയാൽ ഈ ഭാഗങ്ങളിൽ ട്രാഫിക് കുറയുമെന്നും കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗിരിധർ അരമന അഭിപ്രായപ്പെട്ടു

സൈറസ് മിസ്ട്രിയുടെ മരണത്തിൽ ദുരൂഹതയോ? ഫോറൻസിക് റിപ്പോർട്ട് പുറത്ത്

അന്വേഷണത്തിൽ, അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഈ ഭാഗത്ത് സംസ്ഥാനം ഹൈവേ പട്രോളിംഗ് വിഭാഗത്തിനെ വിന്യസിച്ചാൽ അത് ഒരുപാട് ഗുണം ചെയ്യും. സംസ്ഥാനങ്ങളുമായി അടുത്തിടെ നടത്തിയ യോഗത്തിൽ, ഹൈവേ പട്രോളിംഗും എൻഫോഴ്‌സ്‌മെന്റും ശക്തിപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. രാത്രി ആണെങ്കിലും പകർ ആണെങ്കിലും ഹൈവേകളിൽ പരമാവധി വേഗതയിൽ മാത്രം സഞ്ചരിക്കുക. നമ്മൾ എത്ര നന്നായി ഡ്രൈവ് ചെയ്താലും എതിരെ വരുന്ന വാഹനം നമ്മൾക്ക് നേരെ വന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അത് കൊണ്ട് ദൂര യാത്രകൾ പോകുമ്പോവും, ഇത് പോലെ ഹൈവേകളിലൂടെ പോകുമ്പോഴും സീറ്റ ബെൽറ്റ് ധരിക്കാൻ മറക്കരുത. പ്രത്യേകിച്ച് പിന്നിൽ ഇരിക്കുന്നവർ. പലപ്പോഴും പിന്നിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാൻ വിമുഖത കാണിക്കുന്നതായി കാണാം. ഒരിക്കലും അങ്ങനെ ചെയ്യരുത്.

MOST READ:മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

More from DriveSpark

Article Published On: Wednesday, September 21, 2022, 16:47 [IST]
English summary
Forensic report on former tata sons chairman cyrus mistry accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X