മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

XC40, XC60, XC90 എസ്‌യുവികളുടെയും S90 സെഡാനിന്റെയും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

പരിഷ്ക്കാരങ്ങളുമായി എത്തുന്ന XC40 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിൽ 45.90 ലക്ഷം രൂപയുടെ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഉത്സവ സീസണിൽ വാഹനം പരിമിത കാലത്തേക്ക് 43.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാകുമെന്ന് വോൾവോ അറിയിച്ചിട്ടുണ്ട്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

അതേസമയം മുഖംമിനുക്കിയെത്തിയ വോൾവോയുടെ പുതിയ XC60, XC90, S90 മോഡലുകൾക്ക് യഥാക്രമം 65.90 ലക്ഷം, 94.90 ലക്ഷം, 66.90 ലക്ഷം രൂപ എന്നിങ്ങനെയാണ് ആഭ്യന്തര വിപണിയിൽ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

ലക്ഷ്വറി സെഗ്മെന്റിൽ കൂടുതൽ കരുത്താർജിക്കാനും കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കാനുമാണ് മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുമായി കമ്പനി ഇപ്പോൾ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

വോൾവോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന എല്ലാ ആഡംബര എസ്‌യുവികളും സെഡാനും പുതിയ കോസ്‌മെറ്റിക് മാറ്റങ്ങളും പുത്തൻ ഉപകരണങ്ങളും സവിശേഷതകളും ഉൾപ്പെടുത്തിയാണ് വിപണിയിലേക്ക് വരുന്നത്. അകത്തും പുറത്തും പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നപ്പോൾ എല്ലാ കാറുകൾക്കും മെക്കാനിക്കൽ മാറ്റങ്ങളും സ്വീഡിഷ് ബ്രാൻഡ് സമ്മാനിച്ചതാണ് ഹൈലൈറ്റ്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

വോൾവോയുടെ ഈ കാറുകളെല്ലാം ഇപ്പോൾ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്നു എന്നതാണ് പ്രധാന മാറ്റം. ഇത് മുഴുവൻ ലൈനപ്പിന്റെയും വൈദ്യുതീകരണത്തിലേക്കുള്ള വോൾവോയുടെ പുതിയ ചുവടുവെയ്പ്പാണ്. ഒരൊറ്റ B4 അൾട്ടിമേറ്റ് വേരിയന്റിലാണ് പുതിയ XC40 വിൽപ്പനയ്ക്ക് എത്തുന്നത്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

മെർസിഡീസ് ബെൻസ് GLA, ഔഡി Q3, ബിഎംഡബ്ല്യു X1 എന്നിവയുൾപ്പെടുന്ന പ്രീമിയം എൻട്രി ലെവൽ എസ്‌യുവികളുമായി പുതിയ വോൾവോ XC40 ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കും.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

മറുവശത്ത് വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റ് ഔഡി Q7, മെർസിഡീസ് GL, ബിഎംഡബ്ല്യു X5, പോർഷ കയീൻ, ഫോക്‌സ്‌വാഗൺ ടൂറെഗ്, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയുമായാണ് ഏറ്റുമുട്ടുന്നത്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

2022 വോൾവോ XC40 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈൻ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ സ്‌പോർട്ടിംഗ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്ലോസ്-ബ്ലാക്ക് ഫിനിഷുള്ള ഗ്രിൽ, ഫോഗ് ലൈറ്റുകൾ, കോൺട്രാസ്റ്റ്-കളർ സ്‌കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ് എന്നിവയെല്ലാം കാണാനാവും.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

തീർന്നില്ല, ഇതിനു പുറമെ വാഹനത്തിൽ പുതിയ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ലംബമായി വിന്യസിച്ച എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും വോൾവോ നൽകി. കൂടാതെ എസ്‌യുവിക്ക് പുതിയ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

അകത്തളത്തിലേക്ക് നോക്കിയാൽ ക്രിസ്റ്റൽ ഗിയർ നോബ്, 12.3 ഇഞ്ച് സെക്കൻഡ്-ജെൻ ഡ്രൈവർ ഡിസ്‌പ്ലേ, AQI മീറ്റർ, ഓട്ടോ-ഡിമ്മിംഗ് IRVM-കൾ, ക്രോസ്-ട്രാഫിക് അലേർട്ടുള്ള BLIS, ആക്റ്റീവ് നോയ്‌സ് കൺട്രോൾ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

എല്ലാ പുതിയ വോൾവോകളെയും പോലെ സ്മാർട്ട്‌ഫോൺ പോലുള്ള അനുഭവം നൽകുന്നതിനായി ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് വോയ്‌സ് കൺട്രോൾ ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ മാപ്‌സ്, മറ്റ് ഗൂഗിൾ സേവനങ്ങൾ എന്നിവ പോലെയുള്ള ഒരു കൂട്ടം ഗൂഗിൾ ആപ്പുകളെ സ്റ്റാൻഡേർഡായി വാഹനത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

ഓവർ-ദി-എയർ അപ്‌ഡേറ്റുകൾക്കും സിസ്റ്റം അനുയോജ്യമാണ്. പൂർണമായും കറുപ്പിലൊരുക്കിയിരിക്കുന്ന ഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, PM 2.5 ഫിൽട്ടറോട് കൂടിയ പുതിയ അഡ്വാൻസ്ഡ് എയർ-ക്ലീനർ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് വോൾവോ XC40 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ഇന്റീരിയറിൽ സജ്ജീകരിച്ചിരിക്കുന്നത്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

14-സ്പീക്കർ ഹാർമോൺ കാർഡൺ സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് എന്നിവയാണ് പുത്തൻ XC40 എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

പുതിയ വോൾവോ XC40 ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തേകുന്നത് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. ഈ മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ 197 bhp പവറിൽ 300 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണ്. ഫ്രണ്ട് വീൽ ഡ്രൈവായ വാഹനത്തിന്റെ എഞ്ചിൻ 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

ചില കോസ്‌മെറ്റിക് മാറ്റങ്ങളും പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് പുതിയ XC90 വരുന്നത്. പെട്രോൾ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനിൽ നിന്ന് കാർ 300 bhp കരുത്തും പരമാവധി 420 Nm torque ഉം ആണ് നൽകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo launched xc40 xc60 xc90 s90 facelift models in india with petrol mild hybrid tech
Story first published: Wednesday, September 21, 2022, 14:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X